ഗർഭിണിയാണോ? ബസിൽ സീറ്റുണ്ട്..

സ്വകാര്യ, കെഎസ്ആർടിസി ബസുകളിൽ ഗർഭിണികൾക്കും സീറ്റ് സംവരണം. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗർഭിണികൾക്കു നീക്കിവയ്ക്കണമെന്ന നിർദേശമുൾപ്പെടുത്തി കേരള മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തു. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരമാണു നടപടി.

സ്ത്രീകൾക്കായി നീക്കിവച്ച സീറ്റുകളിൽ ഒരെണ്ണമാണു ഗർഭിണികൾക്കായി മാറ്റുക. വനിതാ സീറ്റുകളിൽ ഒരെണ്ണം മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളുമായി കയറുന്ന അമ്മയ്ക്കു മാറ്റിവയ്ക്കണമെന്നു നേരത്തേ ഉത്തരവുള്ളതാണ്.

ഡ്രൈവറുടെയും കണ്ടക്ടറുടെയും സീറ്റുകൾ ഒഴിച്ചുള്ളവയിൽ നാലിലൊന്നാണു വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളത് – 48 സീറ്റുള്ള ബസിൽ 11 എണ്ണം. ഇതിൽ ഒന്ന് ഇനി മുതൽ ഗർഭിണികൾക്കു നീക്കിവയ്ക്കും.

കടപ്പാട് – മലയാള മനോരമ

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply