ബീഡിയിൽ നിന്നും തുടങ്ങിയ ജൈത്ര യാത്രയുമായി ‘ദിനേശ്’ സഹകരണസംഘം…

പുകവലി എപ്പോഴാണ് തുടങ്ങിയത് എന്ന് കൃത്യമായ വർഷം പറയാൻ കഴിയില്ലെങ്കിലും ഇത് തുടങ്ങിയത് ഒരുപക്ഷെ ക്രിസ്തുവിന് 5000-3000 വർഷങ്ങൾക്കു മുന്പ് ആയിരിക്കാമെന്ന് കരുതപ്പെടുന്നു. എന്നാൽ ഏകദേശം ആറാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിലുള്ള തെന്നു അനുമാനിക്കുന്ന മെക്സിക്കോയിൽ നിന്ന് ലഭ്യമായ ,മായൻ ഇന്ത്യൻ ശിലാചിത്രങ്ങളിലും മറ്റും ചുരുട്ടുരൂപത്തിലുള്ള പുകയില വലിക്കുന്ന ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട് പോർച്ചുഗലിലെ ഫ്രഞ്ച് അംബാസിഡർ ആയിരുന്ന ജീൻ നിക്കോട്ട് (Jean Nicot) എ.ഡി. 1550-ലാണ് ആദ്യമായി പുകയില അമേരിക്കയിൽ നിന്നും യൂറോപ്പിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ പേരിലാണ് പുകയിലച്ചെടിയും അതിലടങ്ങിയ ആൽക്കലോയിഡുകളും അറിയപ്പെട്ടത്. യൂറോപ്പിൽ യുറേഷ്യയിലാണ് 16ാം നൂറ്റാണ്ടിൽ പുകയിലയുടെ ഉപയോഗം തുടങ്ങിയത്.

പുകവലിക്കാനായി പ്രചാരത്തിലുള്ള നാടന്‍ സംവിധാനമാണ് ബീഡി. സിഗററ്റിനേക്കാളും വലിപ്പം കുറവാണെങ്കിലും അതിനേക്കാളേറെ കാര്‍ബണ്‍ മോണോക്‌സൈഡും ടാറും സൃഷ്ടിക്കാന്‍ ബീഡിക്ക് കഴിയും. പുകയില വളരെ ചെറുതായി (പൊടിയായി) നുറുക്കിയത് തെണ്ട് (ഇസഴസശദഷപഫവ ഋധസഷരു)എന്നറിയപ്പെടുന്ന മരത്തിന്റെ ഉണക്കിയ ഒരേ അളവില്‍ മുറിച്ച ഇലകള്‍ കൊണ്ട് പൊതിഞ്ഞ് അതിന്റെ വണ്ണം കുറഞ്ഞ ഭാഗം നൂല്‍ കൊണ്ട് കെട്ടിയാണ് ബീഡി ഉണ്ടാക്കുന്നത്. ഇതിനെ ബീഡി തെറുക്കല്‍ എന്ന് പറയുന്നു. പുകവലിയിലേതുപോലെ തന്നെ നിക്കോട്ടിന്‍ ആണ് ബീഡി വലിക്കുന്നവര്‍ക്കും ലഹരി നല്‍കുന്നത്.

ഇന്ത്യയിലെ തന്നെ വലിയ സഹകരണസംഘം ആണ് 1969 ൽ പ്രവർത്തനമാരംഭിച്ച കണ്ണൂരിലെ കേരള ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘം. തുടക്കം മുതൽ തന്നെ സംസ്ഥാന സർക്കാരിന്റെ പൂർണ സഹകരണം ഉണ്ട്. കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്‌ തുടങ്ങിയ സ്ഥലങ്ങളിൽ ദിനേശ് ബീഡി നിർമ്മാണ യൂണിറ്റ്‌ പ്രവർത്തിക്കുന്നു. ദിനേശ് ബീഡി സഹകരണ സംഘം 12000 പേർക്ക് നേരിട്ടും ഒരു ലക്ഷത്തിലധികം പേർക്ക് പരോക്ഷമായും ജോലി നൽകുന്നു.

അറുപതുകളില്‍ സ്വകാര്യബീഡി നിര്‍മ്മാതാക്കളുടെ തൊഴിലാളി ചൂഷണത്തിനെതിരെ ഉയര്‍ന്നുവന്ന കേരള ദിനേശ് ഇന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട സഹകരണസ്ഥാപനങ്ങളില്‍ ഒന്നാണ്. 1969 സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ബീഡി & സിഗാര്‍ ആക്ട് സംസ്ഥാനത്ത് നടപ്പാക്കുവാന്‍ ശ്രമിച്ചപ്പോള്‍, കര്‍ണ്ണാടക ആസ്ഥാനമായി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉല്‍പാദന യൂണിറ്റുകളുണ്ടായിരുന്ന ഗണേശ്, ഭാരത്, പി.വി.എസ് എന്നീ കമ്പനികള്‍ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുവാന്‍ കൂട്ടാക്കാതെ, സ്ഥാപനങ്ങള്‍ പൂട്ടി. തല്‍ഫലമായി ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 1969ല്‍ ‘കേരള ദിനേശ്’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം നിലവില്‍ വരുന്നത്.

ഒരു കാലത്ത് ഇടതുപക്ഷ സഹകരണപ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്നു കണ്ണൂരിലെ കേരള ദിനേശ് ബീഡിക്കമ്പനി. തുടക്കത്തിൽ 45,000 തൊഴിലാളികളുണ്ടായിരുന്ന കമ്പനിയിൽ ഇപ്പോൾ 15,000 തൊഴിലാളികൾ മാത്രമാണ് ഉള്ളത്. കമ്പനിക്കുണ്ടാകുന്ന നഷ്ടവും ബീഡിക്ക് ആവശ്യക്കാർ കുറയുന്നതും കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ഇപ്പോൾ ബീഡിക്കുപകരം മറ്റു ഉത്പന്നങ്ങളുടെ നിർമ്മാണം ,ഐ.ടി.പാർക്ക്,അപ്തുപ്ങ്ങിാരൽല്പാർക്ക്,കുട നിർമ്മാന യൂണിറ്റ് ,ദിനേശ് ഫുഡ്സ് എന്നിങ്ങനെ വൈവിദ്യവത്കരണത്തിലൂടെ പിടിച്ചു നിലക്കനുള്ള ശ്രമം നടത്തുന്നു കണ്ണൂർ,ചാലാട് ,തലശ്ശേരിപയ്യന്നൂർ,ധർമ്മടം എന്നിവിറ്റങ്ങളിൽ കുട ഫാക്ടറികൾ പ്രവർത്തിക്കുന്നു..

നാല് ദശകത്തിലധികം ബീഡി എന്ന ഒരൊറ്റ ഉത്പന്നം കൊണ്ട് മാത്രമായിരുന്നു ദിനേശിന്റെ ജൈത്രയാത്ര. തൊണ്ണൂറുകളില്‍ രാജ്യത്തെമ്പാടും വളര്‍ന്നു വന്ന പുകയില വിരുദ്ധ പ്രചാരണങ്ങളും സര്‍ക്കാര്‍ നടപടികളും ആരോഗ്യബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ബീഡി വ്യവസായത്തെ കാര്യമായി തന്നെ ബാധിച്ചു. ഉത്പാദനവും വിപണനവും കുറഞ്ഞതോടെ ദിനേശ് നിലനില്‍പ്പിനായി വൈവിധ്യ വത്ക്കരണത്തിന്റെ പാത തേടി. 98ല്‍ ഭക്ഷ്യ സംസ്ക്കരണത്തിലൂടെയാണ് ദിനേശ് വൈവിധ്യ വത്ക്കരണത്തിന് തുടക്കമിടുന്നത്. കറി ഡറുകള്‍, മസാലകള്‍, തേങ്ങാപ്പാല്‍, അച്ചാറുകള്‍ എന്നിങ്ങനെ ഇന്ന് നിരവധി ഉത്പന്നങ്ങളാണ് ദിനേശ് ഫുഡ്സ് പുറത്തിറക്കുന്നത്. സോപ്പ്, എണ്ണ, ഷാംപു എന്നിവക്ക് പകരമായി ഉപയോഗിക്കാവുന്ന കോക്കനട്ട് മില്‍ക്കാണ് ദിനേശ് ഫുഡ്സിന്റെ ഏറ്റവും പുതിയ ഉത്പ്പന്നം.

99ലാണ് ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിസ്റ്റം എന്ന സ്ഥാപനം ആരംഭിച്ച് ദിനേശ് ഐടി രംഗത്തേക്ക് ചുവടുവെച്ചത്. 2002 ല്‍ കുട നിര്‍മാണം ആരംഭിച്ച ദിനേശ് ഇന്ന് വിത്യസ്തങ്ങളായ 30 ഓളം കുടകള്‍ വിപണിയിലിറക്കുന്നുണ്ട്. 2007ല്‍ ദിനേശ് അപ്പാരല്‍സ് പ്രവര്‍ത്തനം തുടങ്ങി. യൂറോപ്പ്, ദുബൈ, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ഇന്ന് ദിനേശിന്റെ വസ്ത്രങ്ങള്‍ കയറ്റി അയക്കപ്പെടുന്നു. ഇതിനെല്ലാം പുറമെ കണ്ണൂരില്‍ വലിയൊരു ഓഡിറ്റോറിയവും സൂപ്പര്‍ മാര്‍ക്കറ്റും ദിനേശിന് സ്വന്തമായുണ്ട്. ഒരു സഹകരണ സ്ഥാപനത്തിന്റെ അതിജീവനത്തിന്റെ അടയാളമായിട്ടാവും നാളെ ദിനേശ് ചരിത്രത്തിന്റെ്താളുകളില്‍ ഇടം നേടുക.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply