ബാംഗ്ലൂർ യാത്രക്കാരെ വട്ടംകറക്കി കൊട്ടാരക്കര സ്‌കാനിയ..

ബെംഗലൂരു യാത്രക്കാരെ കഷ്ടത്തിലാക്കി കെഎസ്ആര്‍ടിസിയുടെ കൊട്ടാരക്കര സ്കാനിയ സര്‍വ്വീസ് ക്യാന്‍സല്‍ ചെയ്യുന്നു. ഇതോടെ രോഷാകുലരായ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിക്കുകയാണ്. ബെംഗലൂരു മലയാളിയായ വൈശാഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഒന്ന് നോക്കാം..

പോസ്റ്റ്‌ ഇങ്ങനെ – “ഈസ്റ്റർ തിരക്കുള്ള വണ്ടി ഫുൾ ആയ മാർച്ച് 29 , 30 ന് ബാംഗ്ലൂരിൽ നിന്നും ഏപ്രിൽ ഒന്ന് കേരളത്തിൽ നിന്നും ഉള്ള സർവീസും കൊട്ടാരക്കര ഡിപ്പോ ക്യാൻസൽ ചെയ്തു.. 1500 രൂപയാളം രൂപ കൊടുത്തു ബുക്ക് ചെയ്ത യാത്രക്കാരെ ആണ് പെരുവഴിയാക്കിയത്..

കാരണം സി എഫ് (ഫിറ്റ്നസ് ടെസ്റ്റ്‌) ആണെന്നാണ്‌ അധികൃതരുടെ അറിയിപ്പ്. ഈ ആഴ്ച തന്നെ സി എഫ് ചെയ്യണം എന്ന് ആരാണ് തീരുമാനിച്ചത്? ഈ ഡേറ്റ് എപ്പോളാണ് തീരുമാനിച്ചത്? പെട്ടെന്നു തിരുമാനിച്ചതായിട്ടാണ് മനസിലാക്കാൻ സാധിക്കുന്നത്.. പെട്ടെന്ന് തീരുമാനിച്ചു ഇ ഡി പി സിയിലേക്ക് വിളിച്ചു.. യാത്രക്കാർക്ക് മെസേജ് അയപ്പിച്ചു.. വണ്ടി ക്യാൻസൽ എന്ന്… കെ എസ് ആർ ടി സി യുടെ ഏറ്റവും വലിയ ഇന്റർസ്റ്റേറ്റ് ഹബ് ആയ ബാംഗ്ലൂർ ഓഫിസിലെ ആളുകള്‍ ഈ സംഭവം മെസെജ് കിട്ടിയ യാത്രക്കാരൻ വിളിക്കുമ്പോൾ ആണ് അറിയുന്നത്. ബാംഗ്ലൂർ ഓഫീസിൽ വിളിച്ചപ്പോൾ കൊട്ടാരക്കര ഡിപ്പോയുമായി ബന്ധപ്പെടാൻ പറഞ്ഞു. എത്ര സോൺ ആക്കിയിട്ടും കോർഡിനേഷൻ ഇല്ലെങ്കിൽ ഒരു കാര്യവും ഇല്ല എന്ന് ഇതോടെ എനിക്ക് മനസ്സിലായി.

ഈ വിഷയം 14 ദിവസം മുൻപ് അറിയിച്ചിരുന്നു എങ്കിൽ ബാംഗ്ലൂർ ഓഫീസ് മുൻകൈ എടുത്ത് താല്‍ക്കാലിക പെർമിറ്റിനു അപേക്ഷിച്ചു വണ്ടി അന്തസ്സായി അറേഞ്ച് ചെയ്തേനെ.. മുൻപ് പല തവണ ഇങ്ങനെ ചെയ്തിട്ടുണ്ട്.. അങ്ങനെ ചെയുമ്പോൾ ബാംഗ്ലൂർ ടീം സൂപ്പർ ചീഫ് ഓഫീസ് കളിക്കുന്നു എന്നൊരു ആരോപണവും ഉണ്ടായിരുന്നു. ഈ തീരുമാനം മൂലം ബാംഗ്ലൂര്‍ ഓഫീസിലുള്ള പാവം ജീവനക്കാര്‍ യാത്രക്കാരുടെ ചീത്തവിളി കേട്ട് മടുത്തിരിക്കുകയാണ്.

കൂടിയ ചാർജ് ഇട്ടു കെഎസ്ആര്‍ടിസി യാത്രക്കാരെ പിന്നോട്ട് വലിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഈസ്റ്റർ ആയ കാരണം കൂടിയ ചാർജ്ജ് കൊടുത്തു ബുക്ക് ചെയ്ത യാത്രക്കാരെ പെരുവഴിയാക്കാൻ മാത്രം ആണ് ഈ സി എഫ് ഇപ്പോൾ തിരുമാനിച്ചത് എന്നാണു യാത്രക്കാരായ ഞങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ഈ പറയുന്ന സി.എഫ്. ഒരാഴ്ച നീട്ടി വച്ചാൽ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ?

ഇത് നന്നാക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന് ശട്ടം കെട്ടിയിരിക്കുന്ന ഒരു വിഭാഗം ഉണ്ട് ഇതിൽ.അവർ ഈ സ്ഥാപനത്തെ നിയന്ത്രിക്കുമ്പോൾ ഇത് ഒരിക്കലും നേരെയാവില്ല..”

വാൽകഷ്ണം : ഇതേ സമയത്ത് സ്വകാര്യ ബസ് സ്പെഷ്യൽ സർവീസ് ഓടിക്കും എന്ന് കേൾക്കുന്നുണ്ട്..

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply