പത്തനംതിട്ട ഡിപ്പോയെ തകർക്കാൻ ആസൂത്രിത നീക്കം : ഡി.ടി.ഒ

മാതൃകാ ഡിപ്പോയായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയെ ഉയർത്താനുള്ള ശ്രമങ്ങൾക്കെതിരെ ഗൂഢനീക്കം നടക്കുന്നതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ . ഘട്ടംഘട്ടമായി ഡിപ്പോയിലെ സർവ്വീസുകളുടെ എണ്ണം കൂട്ടി സെപ്തംബറോടെ പത്തനംതിട്ടയിൽ നിന്ന് 85 സർവ്വീസുകൾ ആരംഭിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഓരോ ജില്ലയിലും ഓരോ ഡിപ്പോകൾ വീതമാണ് മാത‌ൃകാ ഡിപ്പോയാക്കി ഉയർത്തുന്നത്. മാതൃകാ ഡിപ്പോകൾക്ക് കൂടുതൽ ജീവനക്കാരും ബസുകളും ലഭ്യമാകും. നിലവിൽ 75 സർവ്വീസുകളാണ് ഡിപ്പോയിൽ നിന്ന് നടത്തുന്നത്. മോഡൽ ഡിപ്പോയാക്കി പത്തനംതിട്ടയെ മാറ്റാനുള്ള ശ്രമങ്ങൾക്കിടെ സർവ്വീസുകൾ മുടക്കുന്നെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്.

ഇന്നലെ 73 സർവ്വീസുകൾ ഡിപ്പോയിൽ നിന്ന് നടത്തി. തിങ്കളാഴ്ച്ച സർവ്വീസ് മുടങ്ങിയെന്ന ആരോപണം ഉയർന്ന റൂട്ടുകളായ വല്യന്തി/ ചെങ്ങന്നൂർ (3981 രൂപ), കരിമാൻതോട് (4199 രൂപ), ചെങ്ങന്നൂർ സർക്കുലർ (4719 രൂപ), അത്തിക്കയം (5297 രൂപ), പന്തളം/ നീർവിളാകം (5759 രൂപ)  എന്നിങ്ങനെ കളക്ഷൻ ലഭിച്ചിരുന്നു. മണ്ണാറക്കുളഞ്ഞി വഴിയുള്ള ബസ് കഴിഞ്ഞ വർഷം അവാസാനം തന്നെ നിന്നുപോയതാണ്.

സമീപ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചതും തിങ്കളാഴ്ചയാണ്. നിലവിലുള്ള സർവ്വീസുകൾ ഒന്നുപോലും റദ്ദാക്കിയിട്ടില്ല. ആവശ്യത്തിന് സർവ്വീസ് നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുമുണ്ട്. മോഡൽ ഡിപ്പോയായി മാറുന്നതോടെ ആവശ്യാനുസരണം പുതിയ റൂട്ടുകളിലേക്ക് ബസുകളും ജീവനക്കാരും ലഭ്യമാവുകയും ചെയ്യും. പത്തനംതിട്ട ഡിപ്പോയുടെ നിലവാരം ഉയർത്താനുള്ള ശ്രമങ്ങളെ തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി ചെറുക്കണമെന്നും ഡി.ടി.എ പറഞ്ഞു.

News : Kerala Kaumudi

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply