ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തിരിച്ചെടുക്കാം?

സോഷ്യൽ മീഡിയകളിൽ ഏറ്റവും പ്രചാരമുള്ളതും മുന്നിട്ടു നിൽക്കുന്നതും ഫേസ്‌ബുക്ക് ആണെന്നതിൽ യാതൊരു തർക്കവുമില്ല. ഫേസ്‌ബുക്ക് ഇല്ലാതെ ജീവിക്കാൻ പോലും കഴിയാത്ത ഒരു തലമുറയാണ് ഇന്നുള്ളത് എന്നും പറയേണ്ടി വരും. കാര്യങ്ങൾ ഇങ്ങനെയൊക്കെയായപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും തുടങ്ങി. പ്രമുഖരുടെ മാത്രമല്ല സാധാരണക്കാരുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ വരെ ചില വിരുതന്മാർ ഹാക്ക് ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നമുക്ക് തിരിച്ചെടുക്കുവാനും സാധിക്കും. ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കേരള പോലീസ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ വിശദമായി പോസ്റ്റ് ഇട്ടിട്ടുണ്ട്. എല്ലാവർക്കും ഉപകാരപ്രദമായ വിവരങ്ങളടങ്ങിയ ആ പോസ്റ്റ് ഒന്നു നോക്കാം.

“എന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന് സംശയമുണ്ട്.. പാസ്സ്‌വേർഡ് മാറ്റാനും കഴിയുന്നില്ല ” എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല.

അക്കൗണ്ട് തിരികെ ലഭിക്കാൻ http://www.facebook.com/hacked എന്ന ലിങ്കിൽ പ്രവേശിക്കുക. “My account is compromised” എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയിൽ / ഫോൺ നമ്പർ നൽകുക. അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്‌സ്‌ബുക്ക്‌ കണ്ടെത്താൻ ശ്രമിക്കും.

അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്‌വേർഡ് ചോദിക്കും. പഴയ പാസ്സ്‌വേർഡ്‌ മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാൻ കഴിയും.

അപ്പോൾ ഇനി നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്താൽ അത് വീണ്ടെടുക്കുന്നതിനായി ഈ വിവരങ്ങൾ ഓർത്തിരിക്കുക. ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങൾക്കും കടപ്പാട് – കേരള പോലീസ് ഫേസ്‌ബുക്ക് പേജ്.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply