കാശ്മീരിലെ ദാൽ തടാകം – ശികാരകൾ ഓളം തുള്ളുന്ന ഒഴുകുന്ന മാർക്കറ്റുകൾ !

തായ്ലൻഡിലെ ഫ്ളോട്ടിംഗ് മാർക്കറ്റുകൾ കണ്ട് അത്ഭുതം കൂറിയവർ വരൂ ശ്രീനഗറിലെ ദാൽ തടാകത്തിലേക്ക് . ശ്രീനഗറിന്റെ രത്നം എന്നറിയപ്പെടുന കാശ്മീരിലെ ദാൽ തടാകത്തിലും നിങ്ങൾക്ക് ഫ്ളോട്ടിംഗ് മാർക്കറ്റുകളുടെ വ്യത്യസ്ത സൗന്ദര്യം കാണാം. പഴങ്ങളും പച്ചക്കറികളും ഇറച്ചിയും അടക്കം അവശ്യസാധനങ്ങൾ തടാകത്തിനഭിമുഖമായ കടകളിൽ നിന്ന് നമ്മുടെ നാട്ടിൽ കാണുന്ന കൊതുമ്പുവള്ളം പോലുള്ള ശികാരകളിൽ ഓളങ്ങളിൽ ചാഞ്ചാടി നിന്ന് വാങ്ങാം.

കാശ്‌മീരിന്റെ കിരീടത്തിലെ രത്‌നം എന്നും ശ്രീനഗറിന്റെ രത്‌നം എന്നും അറിയപ്പെടുന്ന ദാല്‍ തടാകം കാശ്‌മീര്‍ താഴ്‌വരെയിലെ രണ്ടാമത്തെ വലിയ തടാകമാണ്‌. ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വസതികൂടിയാണ് ഇവിടം. 26 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തടാകം ഹൗസ്‌ ബോട്ട്‌ , ഷികാര യാത്രകള്‍ക്ക്‌ പ്രശസ്‌തമാണ്‌. ഈ തടാകം വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൌസ് ബോട്ടുകൾക്ക് പ്രസിദ്ധമാണ്.ഇത് ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ്. മഞ്ഞുകാലത്ത് ഈ തടാകം മുഴുവൻ മരവിച്ച് മഞ്ഞുമൂടാറുണ്ട്. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലം തടാകത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്‌. നീന്തല്‍, തുഴച്ചില്‍ തുടങ്ങി വിവിധ ജലവിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ഓരോ ഹൗസ് ബോട്ടിനും യാത്രികരെ കൊണ്ടുവരുന്നതിനായി ശിക്കാര വള്ളങ്ങളുണ്ട്. കരയില്‍നിന്ന് ആളുകളെയും ലഗേജും കയറ്റി അവര്‍ തുഴഞ്ഞ് എത്തിക്കും. ചാവേറാക്രമണങ്ങളുടെയും പട്ടാള വെടിവെപ്പിന്‍െറയുമൊക്കെ ഭീകരത ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന കശ്മീരിലാണ് നാമെന്ന് ഒരിക്കലും അവിടെയത്തെിയാല്‍ തോന്നുകയില്ല.

തോക്കിന്റേയും തീവ്രവാദത്തിന്റേയും നിഴൽ പോലും ഇല്ലാത്തെ വിക്ടോറിയൻ ശൈലിയിൽ പണി കഴിപ്പിച്ചിട്ടുള്ള കുറ്റൻ ആഡംബര ഹൗസ് ബോട്ടുകൾക്കൊപ്പം ശികാരകളും കാശ്മീർ ജനതയുടെ ആധിത്യ മര്യാദയുടെ നേർ ചിത്രങ്ങൾ നമ്മുടെ മനസ്സിൽ വരച്ചിടും… കാശ്മീരികൾ മാത്രമല്ല ബീഹാറികളും ഉത്തര പൂർവ്വാഞ്ചൽ സ്വദേശികളും കച്ചവടം കൊഴുപ്പിക്കാൻ ഇവിടെയുണ്ട്. തണുപ്പ് കാലത്ത് മഞ്ഞുറഞ് സാഹസിക ഐസ് വിനോദങ്ങളാൽ പ്രസിദ്ധമായ ഇവിടം സീസൺ സമയത്ത് സഞ്ചാരികളുടെ പറുദീസയാണ് .. ഡൽഹിയിൽ നിന്ന് റോഡ് മാർഗ്ഗമോ വായുമാർഗമോ ഇവിടം എളുപ്പം എത്തിച്ചേരാം..തീവവാദികളുടെ ലക്ഷ്യങ്ങളിൽ സഞ്ചാരികൾ ഇല്ലാത്തതിനാൽ യാതൊരു ഭയപ്പാടും ആവശ്യമില്ല ഇവിടെ പോകാൻ. ഒറ്റക്കോ കുടുംബ സമേതമോ ആകാം യാത്ര.

കടപ്പാട് – ദിലീപ് നാരായണൻ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply