പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ചുപോയയാളെ പിടികൂടി

തൊടുപുഴ സ്റ്റാന്‍ഡിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സോടിച്ചു പോയയാളെ പോലീസ് പിടികൂടി. മണക്കാട് നിരപ്പേല്‍ ദിപു പ്രകാശ്(20) ആണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാള്‍ ഇതു ചെയ്തതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

അറ്റകുറ്റപ്പണി തീര്‍ത്ത് സ്റ്റാന്‍ഡിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയെടുത്ത് ഇയാള്‍ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു. വെങ്ങല്ലൂരില്‍ എത്തിയപ്പോള്‍ നിര്‍ത്തിയിറങ്ങി. വണ്ടിയുടെ എന്‍ജിന്‍ വല്ലാതെ ചൂടാകുന്നുവെന്നും കുറച്ച് വെള്ളം വേണമെന്നും അവിടെ നിന്നവരോട് ആവശ്യപ്പെട്ടു. ഇതിലേ വന്ന മൂവാറ്റുപുഴ ഡിപ്പോയിലെ ഒരു ഡ്രൈവര്‍ക്ക് സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഉടന്‍ തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

News : Mathrubhumi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply