മദ്യപിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരത്തുനിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിലെ ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നതിനാല്‍ പാലോട് പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. യാത്രക്കാരെ ഒന്നര മണിക്കൂറിനുശേഷം വന്ന ബസില്‍ കയറ്റിവിട്ടു. കെ.എസ്.ആര്‍.ടി.സി. ബസ് സ്വകാര്യവാഹനത്തിലിടിച്ചതിനെത്തടര്‍ന്നാണ് ബസിന്റെ ഡ്രൈവറെ പോലീസ് പിടികൂടിയത്. വെഞ്ഞാറമൂട് ആലന്തറ ചെറുപുളിയൂര്‍ വീട്ടില്‍ സുനില്‍കുമാറിനെയാണ്(50) കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തമ്പാനൂരില്‍ നിന്ന് തിരിച്ച തെങ്കാശി ബസിലായിരുന്നു സംഭവം. ബസ് ഓട്ടം തുടങ്ങി നെടുമങ്ങാട് കഴിഞ്ഞപ്പോഴേ യാത്രക്കാര്‍ ഡ്രൈവറുടെ ഓട്ടത്തെ പറ്റി പരാതിപ്പെട്ടിരുന്നു. കൂടാതെ ഡ്രൈവര്‍ മദ്യപിച്ചിരിക്കുന്നതായി സെന്‍ട്രല്‍ ഡിപ്പോയില്‍ യാത്രക്കാര്‍ ഫോണ്‍ വിളിച്ചറിയിക്കുകയായിരുന്നു.
ഇതിനിടെ ബസ് പലവട്ടം മറ്റ് വാഹനങ്ങളുമായി തമ്മിലിടിച്ചു. തുടര്‍ന്ന് പാലോട് പോലീസ് കുറുപുഴയില്‍ വച്ച് വണ്ടി പരിശോധിക്കുമ്പേള്‍ പരാതി വസ്തുനിഷ്ടമാെണന്ന് ബോധ്യപ്പെട്ടു. വല്ലവിധേയനേയും ഉച്ചയ്ക്ക് ഒന്നര മണിയോടെ വണ്ടി പാലോട്ടെ പഴയ ബസ്സ്റ്റാന്‍ഡിലെത്തിച്ച് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ഡ്യൂട്ടി ദിവസവും ഇതേ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. അന്നും പോലീസ് പരിശോധിച്ചെങ്കിലും പിടികൂടാനായില്ല. മുടങ്ങിയ വണ്ടിക്കു പകരമായി പിന്നാലെ വന്ന തെങ്കാശി ബസില്‍ യാത്രക്കാരെ കയറ്റിവിട്ടു.
News : Mathrubhumi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply