കേരളാ പൊലീസിന് സഹായ ഹസ്തമേകി ആനവണ്ടി ബാംഗ്ലൂർ ടീം

കെഎസ്ആർടിസി ജീവനക്കാർക്കും യാത്രക്കാർക്കും വർഷങ്ങളായി ടീം ആനവണ്ടി ബ്ലോഗ് ചെയ്യുന്ന സഹായങ്ങൾ വളരെയേറെയാണ് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. നമ്മുടെ പൊതുസ്വത്തായ കെഎസ്ആർടിസിയുടെ ഉന്നമനത്തിനായാണ് ബ്ലോഗിന്റെ പ്രവർത്തനവും. കഴിഞ്ഞ ദിവസം ഒരു നിർണ്ണായക ഘട്ടത്തിൽ കേരള പോലീസിനെ സഹായിക്കുവാൻ ടീം ആനവണ്ടിയ്ക്ക് കഴിയുകയുണ്ടായി. ആ സംഭവം ഇങ്ങനെ.

കഴിഞ്ഞ ദിവസം ഉച്ചക്ക് ആനവണ്ടി ബ്ലോഗിന്റെ ബാംഗ്ലൂർ ഹെൽപ് ലൈൻ മേധാവി ജോമോന് ഒരു കാൾ.. ഇതു കെ എസ് ആർ ടി സി ടിക്കെറ്റ് ബുക്ക് ചെയ്തു കൊടുക്കുന്ന ആരേലും ആണെന്ന് ചോദിച്ചു.. അല്ല ആനവണ്ടി ഫാൻ ആണെന് ജോമോൻ മറുപടി പറഞ്ഞു.. ഉടനെ അപ്പുറത്തു നിന്നും പറഞ്ഞു “ഞാൻ ക്രൈം ബ്രാഞ്ചിൽ നിന്നാണ്.. എന്റെ രണ്ടു പൊലീസുകാർ ബാംഗ്ലൂരിൽ ഒരു പ്രതിയുമായി നിൽപ്പുണ്ട്. അവരെ ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ട് വരണം. ടിക്കെറ്റ് ബുക്ക് ചെയ്യാൻ എന്താണ് വഴി? നിങ്ങൾക്ക് ഞങ്ങളെ ഒന്ന് സഹായിക്കുവാൻ സാധിക്കുമോ?”

അദ്ദേഹത്തിന്റെ പോലീസ് ടീം മേജ്സ്റ്റിക്ക് ബസ് ടെർമിനലിൽ പോയി നോക്കിയിരുന്നു.. പക്ഷെ അവിടെയുണ്ടായിരുന്ന നമ്മുടെ കേരള ആർടിസിയുടെ ഓഫീസ് പൂട്ടിയല്ലോ.. “തൃശൂർ സ്‌പെഷ്യൽ ഡീലക്സിൽ ആണ് ബുക്ക് ചെയേണ്ടത്. ഏഴു വർഷമായി ഞങ്ങളെ കബളിപ്പിച്ചു നടക്കുന്ന ഒരുത്തൻ ആണ്.എങ്ങനെയെങ്കിലും നാട്ടിൽ എത്തിക്കണം .. മൂന്ന് സീറ്റ് ബ്ലോക്ക് ചെയ്യാൻ സാധിക്കുമോ” എന്ന് ഫോണിലൂടെ പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു. ശ്രമിക്കാം എന്നു പറഞ്ഞു ജോമോൻ. പക്ഷെ നടന്നില്ല.. ‘ബ്ലോക്ക്’ ചെയ്തു സഹായിക്കേണ്ടവർ നിയമം പറഞ്ഞു കൈയൊഴിഞ്ഞു.

പക്ഷെ ആനവണ്ടി ബ്ലോഗിലേക്ക് ഒരു സഹായം ചോദിച്ചു വിളിച്ചവരെ എങ്ങനെ വിട്ടു കളയും..ഒടുവിൽ ജോമോൻ തന്നെ സ്വന്തം പോക്കറ്റിൽ നിന്നും പൈസ എടുത്തു മൂന്നു തൃശൂർ ടിക്കെറ്റ് ഓണ്ലൈൻ ആയി അവർക്ക് എടുത്തു കൊടുത്തു.. ചിലവ് 2310 രുപ.. മുൻപ് ഫോണിലൂടെ ബന്ധപ്പെട്ട ആ പോലീസ് ഉദ്യോഗസ്ഥൻ ഈ തുക ജോമോന് വൈകുന്നേരം അയച്ചു കൊടുക്കുകയും ചെയ്തു..

കെ എസ് ആർ ടി സി നമ്പറിലേക്ക് വിളിച്ചു എങ്കിലും എടുത്തില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്ന വേറെ ഒരു ആനവണ്ടി പ്രേമി ജോമോന്റെ നമ്പർ കൊടുക്കുന്നത്.. ബാംഗ്ലൂർ ആണ് വിളിച്ചു നോക്കാൻ പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം വിളിച്ചത്.. ഇതാണ് ആനവണ്ടി പ്രേമികൾ.

ഈ സംഭവം ടീം ആനവണ്ടി ബ്ലോഗിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ ആയി മാറിയിരിക്കുകയാണ്. ആനവണ്ടി ബ്ലോഗ് എന്ത് ചെയ്യുന്നു എന്ന് നിരന്തരം വിമർശിക്കുന്ന എതിരാളികൾക്ക് ഒരു ചെറിയ മറുപടി കൂടിയാണ് ഈ സംഭവം. കെ എസ് ആർ ടി സി അധികാരികളെ, നിങ്ങൾ ജീവനക്കാർ മാത്രം ആയി സോഷ്യൽ മീഡിയ സെൽ ഉണ്ടാക്കി ജയ് കെ എസ് ആർ ടി സി എന്നും പറഞ്ഞു നടന്നിട്ട് കാര്യമില്ല. ഇതുപോലുള്ള ആനവണ്ടി പ്രേമികളെയും സഹകരിപ്പിച്ചു മുന്നോട്ടു പോവുകയാണ് വേണ്ടത്.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply