പെരുമ്പാവൂരിനടുത്തുള്ള ഇല്ലിത്തോട് – അധികമാരും കാണാത്ത ഒരിടം..

വിവരണം – ആഷ്‌ലി എൽദോസ് ( FB Page – https://www.facebook.com/The-Lunatic-Rovering-Ladybug-150304329090007/ ).

പെരുമ്പാവൂരിനടുത്തു ഇല്ലിത്തോട് ടുറിസവും റോഡും ഡെവലപ്പ് ആയിട്ടു കുറച്ചു വര്ഷങ്ങളായി. എങ്കിലും എറണാകുളം ജില്ലയിലെ ഈ മനോഹരമായ കാനന ഭംഗിക്ക് നമ്മൾ നാട്ടുകാരുടെ ഇടയിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എറണാകുളത്തുകാരായിട്ടുകൂടി ഇന്നും പലർക്കും അറിയില്ല ഇവിടുത്തെ സ്വച്ഛന്ദമായ സായാഹ്‌ന ഭംഗിയെപ്പറ്റി.

പല തെലുങ്ക് മൂവിക്കും ലൊക്കേഷൻ ആയിട്ടുണ്ട് ഇവിടം. മണിരത്നം മൂവി രാവണൻ, വിജയ് മൂവി പുലി തൊട്ടു നമ്മുടെ പുലിമുരുകൻ വരെ ഈ കാട്ടിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിനൊക്കെ പുറമെ Bahubali first movie many scenes, bahubali2, Anushka intro scene എന്നിവയൊക്കെ ഈയിടെയാണ് ഷൂട്ട് ചെയ്തത് എന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം.

പാണിയേലി പോരിന്റെ മറുകരയിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മഹാഗണിതോട്ടങ്ങളാൽ ചുറ്റപെട്ടതാണ്. ഗവണ്മെന്റ് റിസേർവ്ഡ് ഫോറെസ്റ് ആയ ഇവിടേക്ക് സഞ്ചാരികളുടെ തള്ളിക്കയറ്റം ഇല്ലാത്തതുകൊണ്ട് തന്നെ കാടും കാട്ടാറും അതുപോലെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ഇന്നും. സാദാരണ നമ്മൾ മനുഷ്യർ ഒരുപാട് കൂടുന്നിടത്താണ് മലിനീകരണം മൂലം കാടുനശിക്കുന്നതെന്നു വേദനയോടെ ഓർക്കുന്നു, ഓർമ്മിപ്പിക്കുന്നു.

മലയാറ്റൂർ നിന്നും 10km ഉം കൊച്ചിയിൽ നിന്നും 60km ഉം ആണ് പെരിയാറിന്റെ തീരത്തുള്ള ഇവിടേക്കുള്ളത്. അവിടെ ചെല്ലുമ്പോൾ ആദ്യമായി നമ്മുടെ ശ്രദ്ധയിൽ പെടുന്നത് പലതരം കിളികളുടെ ശബ്ദമാണ്. സിറ്റിയിലെ തിരക്കിൽ മനസ് മടുത്തിരിക്കുന്നവർക്ക് ജോലിയുടെ stress ഇൽനിന്നും ഒഴിഞ്ഞു ഒരു വൈകുന്നേരം സമാധാനമായി ചിലവഴിക്കാൻ പറ്റിയ ഇടമാണ്. പുഴയിൽ ഇറങ്ങണമെന്നുള്ളവർക് പെരിയാറിന്റെ തണുപ്പിൽ ഇറങ്ങി നല്ലൊരു കുളിയും ആകാം. എന്നെ സംബന്ധിച്ചുഎനിക്കേറ്റവും ഇഷ്ടപെട്ടത് പുഴയുടെ തീരത്തുള്ള ഒരു ഊഞ്ഞാലാണ്. കുട്ടിക്കാലത്തെന്നോ ഉപേക്ഷിക്കേണ്ടി വന്ന പഴയ ഇഷ്ടങ്ങൾ പൊടിതട്ടിയെടുക്കുംപോലെ. feeling katta nostu…😜

Place : Muankuzhi, Ernakulam District, Kerala, How to reach: Kalady is the nearest town, which is 10km away from Malayatoor. By Road: KSRTC as well as private buses services are available at regular intervals to Malayatoor from the nearest towns such as Ernakulam (52 km), Alwaye, Ankamaly, Perumbavoor, Kothamangalam etc.

ഭക്ഷണം കഴിക്കാൻ കുറച്ച നല്ല കടകൾ തൊട്ടടുത്ത junction വേറെ പോകണം, മലയാറ്റൂർ അടിവാര പള്ളിയുടെ മുൻപിൽ നിന്നുള്ള കടയിൽനിന്നുമാണ് ഞങ്ങൾ കഴിച്ചത്. Main entrance ഇത് പാസ് എടുത്തു വാഹനം സുരക്ഷിതമായിയോ പാർക്ക് ചെയ്ത മഹാഗണികൾക്കിടയിളുടെ ചെറിയൊരു ട്രെക്കിങ്ങ്. ഒരു 10 മിനിറ്റ് നടന്നാൽ പക്ഷികളുടെയും ചീവിടിന്റെയും ഇരമ്പലിനപ്പുറം കല്ലിൽ തട്ടി ഒഴുകുന്ന പെരിയാറിനെ കേൾക്കാം. പിന്നെ നടത്തത്തിന്റെ വേഗത തനിയെ കൂടി പോകും.  വേനൽ ചൂടിൽ നല്ലൊരു ആശ്വാസമാണ് ഈ യാത്രകളെല്ലാം. തണുത്ത കാറ്റിൽ ശരീരം മാത്രമല്ല, മനസ്സും കുളിരും.

Parking fee – 10rs, Entry fee – 20rs. Ticket counter ഇൽ തന്നേയുള്ള outlet ഇൽ ഒന്നാംതരം കാട്ടുതേനും തേൻ നെല്ലിക്കയും കുറഞ്ഞ നിരക്കിൽ കിട്ടും. കുപ്പിയിൽ വെള്ളം കൂടെ കരുതാം, അല്ലെങ്കിൽ കാട്ടിലേക്കു കയറുന്നതിനു മുൻപായി വെള്ളം വാങ്ങി കൂടെ കരുതണം, അല്ലെങ്കിൽ ഈ കത്തുന്ന വേനലിലൂടെയുള്ള നടത്തം അത്ര സുഖകരമാവില്ല. വൈകുന്നേരമാണ് പോകാൻ പറ്റിയ സമയം. ചൂടടിക്കാതെ കാറ്റുകൊണ്ട് പയ്യെ നടന്നു കാണാം. കാട്ടുകോഴി, മലയണ്ണാൻ, കാട, കുളക്കോഴി, പൊന്മാൻ, എന്നിങ്ങനെ പേരറിയാത്ത പലയിനം പക്ഷികളെയും കാണാം. ഇല്ലിത്തോട് വരെ പോകുന്നവർക് കോടനാടും കൂടെ കൂട്ടത്തിൽ പോയി വരാവുന്ന ദൂരമേയുള്ളൂ. പക്ഷെ എല്ലാ തിങ്കളാഴ്ചയും കോടനാട് ആനക്കൊട്ടിൽ അവധി ആണെന്ന് ഓർത്തു ട്രിപ്പ് പ്ലാൻ ചെയുക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply