മലനാടിന്‍റെ പോക്കറ്റ് കീറി കെഎസ്ആർടിസി

“മലനാടിന്‍റെ പോക്കറ്റ് കീറി കെ എസ് ആർ ടി സി” – അരുണ്‍കുമാര്‍ എഴുതുന്നു…

ടേക്ക് ഓവർ സർവ്വീസ്സുകൾ അധികവും അനുവദിച്ച് കിട്ടിയിട്ടുള്ള റൂട്ടുകളാണ് ഇടുക്കിയിലെ ഹൈറേഞ്ച് റൂട്ടുകൾ.. കൊണ്ടോടി , ശരണ്യ തുടങ്ങിയ സ്വകാര്യ ഫാസ്റ്റ് പാസഞ്ചറുകളെ കടത്തിവെട്ടി കെ എസ് ആർ ടി സി 10 ഓളം ടേക്ക് ഓവർ സർവ്വീസുകൾ ഇവിടെ നടത്തുന്നു. ഹൈറേഞ്ച് ജനത സഹർഷം സ്വാഗതം ചെയ്തവയാണ് ഈ സർവീസ്സുകൾ.

ഹൈറേഞ്ച് ഗ്രാമങ്ങൾ ആയതു കൊണ്ട് തന്നെ ഓരോ കിലോമീറ്റർ ഇടവിട്ട് സ്റ്റോപ്പുകളും ഉണ്ട്. എന്നാൽ ടിക്കറ്റ് മെഷീനുകളിൽ 5 മുതൽ 7 കിലോമീറ്റർ ഇടവിട്ടുള്ള സ്റ്റോപ്പുകൾ മാത്രമേ പോയിന്റുകളായി രേഖപ്പെടുത്തിയിട്ടുള്ളൂ . ചുരുക്കത്തിൽ 2 കിലോമീറ്റർ യാത്ര ചെയേണ്ടയാൾ 5 മുതൽ 7 കിലോമീറ്റർ വരെയുള്ള തുക ടിക്കറ്റിനത്തിൽ അധികമായി നൽകേണ്ടി വരുന്നു .

നേരത്തെ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ഫാസ്റ്റ് ബസ്സുകളിലെ ടിക്കറ്റ് മെഷീനുകളിൽ 1 മുതൽ 2 കിലോമീറ്റർ പരിധിയുള്ള സ്റ്റോപ്പുകൾ കൃത്യമായി പോയിന്റ് ചെയ്തിരുന്നു. എറണാകുളം പോകുന്ന ഒരു ടേക്കോവർ സർവീസിൽ സ്വകാര്യ ബസ്സിലെ പോലെ കൃത്യമായി പോയിൻറുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു രസകരമായ കാര്യം.

ചില്ലറ നുള്ളിപ്പിടിച്ച് ബസ്സിൽ കയറുന്ന ഹൈറേഞ്ചിലെ പാവങ്ങൾ ബസ്സിൽ കയറി കഴിഞ്ഞാണ് അബദ്ധം മനസ്സിലാക്കുന്നത്. 7 രൂപയ്ക്ക് പകരം 15 ഉം 20 ഉം രൂപ കൊടുക്കേണ്ട ഇന്നത്തെ അവസ്ഥ മാറിയില്ലെങ്കിൽ സഹർഷം സ്വാഗതം ചെയ്തവർ കെ എസ് ആർ ടി സി ടേക്ക് ഓവർ സർവ്വീസ്സുകളെ കൈവിടുന്ന ദയനീയ കാഴ്ച വിദൂരമല്ല..

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply