കട്ടപ്പന: ഏറെ പരിഭവങ്ങൾക്കും പരാതികൾക്കും ഒടുവിൽ കട്ടപ്പന- കമ്പം റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസുകൾ ഓടിത്തുടങ്ങി. 7 വർഷം മുമ്പാണ് കട്ടപ്പന ഡിപ്പോയിൽ നിന്നും കമ്പത്തേക്ക് ആദ്യമായി കെ.എസ്.ആർ.ടി.സി ബസുകൾ ഓടി തുടങ്ങിയത്.
പുലർച്ചെ 4.50ന് ആരംഭിക്കുന്ന സർവീസ് 5.50, 9.15, 11.50, 3.20, 4.30, 6.50, 10.20 എന്നീ ക്രമത്തിലാണ്. പഴയ രണ്ട് ബസുകളാണ് ഇതിനായി അനുവദിച്ചത്. എന്നാൽ ഒരു ബസിന് പണിയായാൽ പകുതിയോളം സർവീസുകളാണ് മുടങ്ങുന്നത്. തോട്ടം തൊഴിലാളികളുൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം കഷ്ടതയനുഭവിച്ചിരുന്നത്.
ഇടുക്കിയിൽ നിന്നും തമിഴ്നാട്ടിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും തേനി മെഡിക്കൽ കോളേജിൽ ചികിത്സ തേടേണ്ടതുമായ നിരവധി ആളുകളാണ് ബസ് ഇല്ലാത്തതിന്റെ പേരിൽ ദുരിതം അനുഭവിച്ചിരുന്നത്. ഈ റൂട്ടിൽ ഓടുന്ന രണ്ട് ബസുകളിൽ നിന്നും മികച്ച വരുമാനവും ലഭിച്ചിരുന്നു.
സർവീസ് മുടക്കത്തിനെതിരെ നിരവധി ആളുകൾ കട്ടപ്പന ഡിപ്പോയിൽ പരാതി പറയുന്നത് പതിവായിരുന്നു. എന്നാൽ ഇന്റര്‍സ്റ്റേറ്റ് പെർമിറ്റ് ഉള്ള മറ്റ് വണ്ടി കട്ടപ്പന ഡിപ്പോയിൽ ഇല്ലാത്തതിനാൽ സർവീസ് മുടങ്ങുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു. നീണ്ട കാത്തിപ്പിരിപ്പിനൊടുവിൽ മാവേലിക്കര വർഷോപ്പിൽ നിന്നുള്ള പുതിയ രണ്ട് ബസുകളാണ് സർവീസ് നടത്തുന്നതിനായി കട്ടപ്പനയിൽ എത്തിയിരിക്കുന്നത്. പുതിയ ബസുകളാണ് ഇന്ന് മുതൽ കട്ടപ്പന-കമ്പം റൂട്ടിൽ സർവീസ് നടത്തുക. രാവിലെ 4.50 നാണ് ആദ്യ സർവീസ്.
കെഎസ്ആര്‍ടിസി ബസ്സുകളുടെ സമയവിവരങ്ങള്‍ : CLICK HERE
Turn to ‘Aanavandi’ App to Get KSRTC info
www.aanavandi.com & the mobile applications available on Android & Windows store provide latest & updated time schedule of KSRTC buses. Aanavandi is the service providing by Team KSRTC Blog, An active online forum for KSRTC fans across the globe since 2008. We have launched the website www.aanavandi.com and the mobile apps of the same name, aimed at popularising the services of the Kerala State Road Transport Corporation (KSRTC).
The blog and app, developed a by an online collective KSRTC Blog, offer real time information on the 50,000-odd schedules the public transport company runs a day.