ബാംഗ്ലൂരിലേക്ക് സ്വന്തം വാഹനങ്ങളിൽ ആദ്യമായി വരുന്നവർ അറിയേണ്ടത്..

ബെംഗളൂരു നഗരത്തില്‍ കാറുമായി ഇറങ്ങിയാല്‍ എറ്റവും വലിയ പ്രശ്‌നം വണ്ടി എവിടെ പാര്‍ക്ക് ചെയ്യുമെന്നതാണ്. നഗരത്തിലെ ഗതാഗത തടസ്സം പോലെ തന്നെ പ്രധാനമാണ് ഇത്. വര്‍ദ്ധിച്ചുവരുന്ന വാഹനയുപയോഗമാണ് ഇതിന് പ്രധാന കാരണം.

ബാംഗ്ലൂരിലേക്ക് സ്വന്തം വാഹനങ്ങളിൽ ആദ്യമായി വരുന്നവർക്കായി ഒരു കാര്യം… താഴെ കാണുന്ന രീതിയിലുള്ള പാർക്കിങ് സൈൻ എപ്പോഴും ശ്രദ്ധിക്കുക..

P യുടെ അടിയിൽ കാണുന്ന അക്കങ്ങൾ തീയതികൾ ആണ് സൂചിപ്പിക്കുന്നത്. താഴെ കാണിച്ചിരിക്കുന്ന ബോർഡ് പ്രകാരം ആ സ്ഥലത്തു 2,4,6,8,10…..26, 28,30 എന്നുള്ള ഇരട്ട തീയതികളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളു.. Odd dates ആയ 1,3,5,7,……27,29,31 എന്നീ ദിവസങ്ങളിൽ റോഡിന്റെ മറ്റൊരു ഭാഗത്ത് ഇതേപോലെ 1,3,5,7 എന്നു എഴുതിയിട്ടുണ്ടാവും. ദയവു ചെയ്ത് പാർക്ക് ചെയുമ്പോൾ ഈ സൈനിലെ തീയതി ശരിക്കു ക്രോസ് ചെക്ക് ചെയ്തു ശരിയായ സ്ഥലത്തു തന്നെയാണ് പാർക്ക് ചെയ്തിരിക്കുന്നത് എന്നു ഉറപ്പുവരുത്തേണ്ടതാണ്. ഇല്ലേൽ ട്രാഫിക് പോലീസ് വന്നു വണ്ടിയുടെ ചക്രങ്ങൾ ലോക്ക് ചെയ്യുകയോ അല്ലേൽ എടുത്തിട്ടു പോവുകയോ ചെയ്യുന്നതാണ്..

E.g., വിദ്യരണ്യപുര പോകുന്ന വഴിക്ക് odd dates ഇൽ റോഡിന്റെ ഇടത്തുവശത്തും even dates ഇൽ റോഡിന്റെ വലതു ഭാഗത്തുമാണ് പാർക്ക് ചെയ്യേണ്ടത്. ഇത്തരത്തിൽ ഒരു ഐഡിയ കൊണ്ടുവന്നതു മൂലം ആളുകളുടെ തോന്നിയതു പോലുള്ള പാർക്കിംഗ് സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുകയാണ്. (കടപ്പാട് – Sarath Raj PR).

അതുപോലെതന്നെ ഇനിമുതൽ ബെംഗളൂരുവിൽ കാറുകൾ വാങ്ങുന്നവർക്ക് ഒരു വൻ കടമ്പ തന്നെ കടക്കേണ്ടി വരും. താമസിക്കുന്ന വീടിനാട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യമില്ലെങ്കില്‍ ഇനി ബെംഗ്‌ളൂരുവില്‍ കാര്‍ വാങ്ങാനാകില്ല. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം പരിഗണിച്ചു വരുന്നതെന്ന് ഗതാഗത മന്ത്രി ഡി സി തമണ്ണ പറഞ്ഞു. ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായാണ് പുതിയ നിബന്ധന കൊണ്ടുവരാന്‍ ഒരുങ്ങുന്നത്‌. സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് വാഹനം വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാള്‍ക്ക്‌ പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വാഹന വിതരണക്കാര്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. ഇതിന് പുറമെ, ബെംഗളൂരു നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.

Check Also

ലഡാക്കിലെ പാംഗോംങ് തടാകത്തിൻ്റെ മലയാളി ബന്ധം

എഴുത്ത് – ദയാൽ കരുണാകരൻ. കിഴക്കൻ ലഡാക്കിൽ ഇന്തോ- ചൈന അതിർത്തിയിലെ തീഷ്ണമായ ഒരു യുദ്ധമുഖം. 1962 ലെ യുദ്ധം …

Leave a Reply