റോബര്‍ട്ട് ബ്രിസ്റ്റോ; ആധുനിക കൊച്ചിയുടെ ശില്‍പി

കൊച്ചിയുടെ 70 വര്‍ഷത്തെ ചരിത്രപ്രധാനൃമുള്ള വെണ്ടുരുത്തി പാലം നിര്‍മ്മിച്ച ആധുനിക കൊച്ചിയുടെ ശില്പിയായ റോബർട്ട്‌ ബ്രിസ്റ്റോയെ നമ്മൾ മറന്നുകൂടാ. ആൽഫ്രഡ് ബ്രിസ്റ്റോയുടെയും ലോറ വെബ്ബിന്റെയും മകനായി 1880 ഡിസംബര്‍ പതിമൂന്നിനു ലണ്ടനിൽ ജനിച്ചു ലണ്ടനിലെ സിറ്റി കോളേജിലെയും ലണ്ടനിലെ ടെക്നിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും ആര്‍ക്കിടെക്ബിരുദം കര‍സ്ഥമാക്കി.അതിനു 1903 ൽ സിവിൽ എഞ്ചിനീയറിങ് സർവീസിൽ ചേർന്നു. പതിനാറു വര്‍ഷങ്ങളായി മാൾട്ട, പോർട്ട്മൗത്ത് വിവിധ തുറമുഖങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. സൂയസ് കനാലിന്റെ പരിപാലനത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

1795 മുതലുള്ള ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന തുറമുഖം, തുറമുഖം എന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വൈകി മനസ്സിലാക്കിയ ബ്രീട്ടീഷുകാർ വള്ളങ്ങളും ചെറുകപ്പലുകളും മാത്രം പോയിരുന്നതും കടലിൽ നംങ്കൂരമിടുന്ന കപ്പലിൽ നിന്ന് ചരക്ക് കൈമാറ്റം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ളതുമായ ചാലു മാത്രമായിരുനു കൊച്ചിയെ സൂയസ്സ് കനാൽ മാതൃകയില്‍ വികസിപ്പിക്കാം എന്നും കപ്പലുകൾക്ക് ഇടത്താവളമാക്കി മാറ്റാമെന്നുമുള്ള നിർദ്ദേശങ്ങൾ വന്നു. എങ്കിലും ഏകദേശം 70ശേഷം. 1920-ൽ കൊച്ചി തുറമുഖത്തിന്റെ അധികാരം കൈയാളിയിരുന്ന മദ്രാസ് ഗവർണ്മെൻറ് കൊച്ചിയെ ഒരു തുറമുഖമായി വികസിപ്പിക്കാൻ തീരുമനം കൈക്കൊണ്ടു.

1919ല്‍ ഇന്ത്യയില്‍ മദ്രാസിലെ സർവീസിൽ ജോലി പ്രവേശിച്ചു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ബോംബെക്കും കൊളംബോയ്ക്കുമിടയിൽ വലിയ കപ്പലുകൾക്ക് (മുപ്പതടിയിൽ കൂടുതൽ വെള്ളത്തിൽ താഴുന്ന കപ്പലുകൾ) തീരമടുക്കുവാനുള്ള ഒരു തുറമുഖം ഒന്നാം ലോകയുദ്ധസമയത്ത് ഉണ്ടായിരുന്നില്ല. റോബർട്ട് ബ്രിസ്റ്റോ, മദ്രാസ് സർക്കാരിന്റെ താല്പര്യപ്രകാരം 1920-ൽ കൊച്ചിക്കായലിൽ ഒരു ആധുനിക തുറമുഖം പണിയുന്നതിനുള്ള സാധ്യത അന്വേഷിക്കാൻ കൊച്ചിയെലെത്തി. കടലിലെ തിരകളെയും വേലിയേറ്റ/ഇറക്കങ്ങളെയും പഠിച്ച ബ്രിസ്റ്റോ പലവിധ പരീക്ഷണങ്ങളും നടത്തി.

ഇതിനുശേഷം പദ്ധതി ഫലപ്രദമാണെന്ന അനുമാനത്തിലെത്തി, അത്‌ മദ്രാസ്‌ ഗവർണർ ലോർഡ്‌ വെല്ലിങ്ങടണെ അറിയിക്കുകയും ചെയ്തു. വൈപ്പിൻ തീരം ഒലിച്ചു പൊകാതിരിക്കാൻ അദ്ദേഹം വലിയ കരിങ്കൽ പാറകൾ നിരത്തി തിരകളുടെ ശക്തികുറയ്ക്കാം എന്നും മാന്തിയെടുക്കുന്ന മണ്ണ് പരിസ്ഥിതിക്ക്‌ പ്രശ്നമല്ലാത്ത രീതിയിൽ വിനിയോഗിക്കാം എന്നും അദ്ദേഹം കാട്ടിക്കൊടുത്തു. അതിൽ പ്രധാനമായുംമാന്തിയെടുക്കുന്ന മണ്ണ് വെണ്ടുരുത്തി ദ്വീപിനോട് ചേർക്കുക, ഇതിനായി കായലിന്റെ ഒരു ഭാഗം തന്നെ നികത്തുക. പുതിയ പലങ്ങൾ പണിത് പുതിയ ദ്വീപിനെ ഒരു‍ വശത്ത് കരയോടും മട്ടാഞ്ചേരിയോടും ബന്ധിപ്പിക്കുക പാറയേക്കാൾ കടുപ്പമുള്ള അഴിമുഖം തുരന്നുമാറ്റാനുള്ള പദ്ധതിയും, അതോടൊപ്പം തുറമുഖ ദ്വീപും, പാലങ്ങളും, റെയിവേയുമെല്ലാമുൾപ്പെട്ട ആധുനിക തുറമുഖത്തിനുവേണ്ട രൂപരേഖയുമുണ്ടാക്കി.

എന്നാൽ ഒരു ബ്രിട്ടീഷ് എഞ്ചിനീയറുടെ ഭ്രാന്തൻ സങ്കല്പമായാണ് ലണ്ടനിലുള്ള ഇന്ത്യ ഓഫീസ് അധികാരികൾ ബ്രിസ്റ്റോയുടെ തുറമുഖ പദ്ധതിയെ വിലയിരുത്തിയത്. കാരണം, കൊച്ചിയിൽ തുറമുഖം നിർമ്മിക്കാൻ ആവശ്യമായ മണ്ണുമാന്തി കപ്പലും മറ്റു സാങ്കേതികവിദ്യകളും അതോടൊപ്പം ആവശ്യമായ ഇന്ധനവും, ഇരുമ്പ് ഉൾപ്പെടെയുള്ള ലോഹങ്ങളും ഒന്നാം ലോകയുദ്ധത്തിന്റെ കെടുതികാലത്ത് സുലഭമല്ലായിരുന്നു. പക്ഷെ, ലണ്ടനിലും ഡല്‍ഹിയിലും മദ്രാസിലുമുള്ള അധികാരികൾ കാണാത്ത ഒരു സാധ്യത ബ്രിസ്റ്റോ കണ്ടിരുന്നു. മറ്റൊന്നുമല്ല, കൊച്ചിയെ, കായലിനെ, കടലിനെയറിയാവുന്ന തൊഴിലാളികളെ. വെള്ളത്തിനടിയിലും വെള്ളത്തിനു മുകളിലും കരയിലും കടലിലും കൊടുങ്കാറ്റിലും പേമാരിയിലും പണിയെടുക്കുന്ന തോണിപ്പണിക്കാരെ, മൽസ്യത്തൊഴിലാളികളെ, ഖലാസികളെ, കായൽ നികത്തുന്ന കർഷകത്തൊഴിലാളികളെ അങ്ങനെ പലരെയും ബ്രിസ്റ്റോ കണ്ടു.

പല ആധുനിക സാങ്കേതിക വിദ്യകൾക്കും പകരം വെയ്ക്കാവുന്ന ഇവരുടെ തൊഴിലറിവുകളെ ഒരു എഞ്ചിനീയറുടെ കൂർമബുദ്ധി കണ്ടു. വേമ്പനാട്ട് കായലിലെ കർഷകത്തൊഴിലാളികളുടെ കായൽ നികത്തിലുള്ള അറിവും ക്ഷമയും നൈപുണ്യവും. 1920ൽ തുടങ്ങിയ തുറമുഖനിർമ്മാണം 1924ലെ വെള്ളപ്പൊക്കം പൂർണമായും നികത്തിക്കളഞ്ഞിരുന്നു. കൊച്ചിയിലെ തൊഴിലാളികൾ വീണ്ടും മണ്ണുമാറ്റി പണിതുടർന്നു.

ആദ്യഘട്ടത്തിൽ പ്രധാനമായും സമയബന്ധിതമായ പരിപടികൾ തയ്യാറാക്കുകയായിരുന്നു. അദ്യഘട്ടമായ മണ്ണുമാന്തലും മറ്റും പരീക്ഷണാടിസ്ഥാനത്തിൽ ബ്രിസ്റ്റോ രംഗത്തു വരുന്നതിനു മുന്നേ നടന്നിരുന്നു. ബ്രിസ്റ്റോ വന്നതിനു ശേഷം ഈ പ്രവർത്തനങ്ങൾ ത്വരിതമായി നടന്നു. ‘ലേഡി വെല്ലിങ്ടൻ‘ എന്ന മണ്ണു മാന്തികപ്പലാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ഈ കപ്പൽ പ്രവർത്തനക്ഷമതയിലും കാലയളവിലും ഒരു ലോക റിക്കാർഡ് തന്നെ സൃഷ്ടിച്ചുവത്രെ. രണ്ടാം ഘട്ടത്തിൽ പ്രധാനമായും മണ്ണുമാന്തൽ മാത്രമായിരുന്നു. മാറ്റിയ മണ്ണ് ഒരു മതിൽ കെട്ടി ഒരു പുതിയ ദ്വീപു സൃഷ്ടിച്ചുകൊണ്ടിരുന്നു. മൂന്നാം ഘട്ടത്തിൽ മണ്ണുമാന്തലിനോടൊപ്പം ആവാസകേന്ദ്രങ്ങൾ പണിയുക, ഡ്രൈ ഡോക്ക്, പാലങ്ങൾ എന്നിവയും ഉൾപ്പെടുത്തി.

വെറും മൂന്നുഘട്ടങ്ങൾ കൊണ്ട്‌, 450 അടി വീതിയും മൂന്നര മൈൽ വീതിയുമുള്ള ഒരഴിമുഖം ആഴക്കടലിനേയും കൊച്ചിക്കായലിനേയും ബന്ധിപ്പിച്ചുകൊണ്ട്‌ രൂപം കൊണ്ടു. മണ്ണുപയോഗിച്ച്‌ 780 എക്കർ സ്ഥലം കായലിൽ നിന്ന് വികസിപ്പിച്ചെടുത്തു. വെല്ലിംഗ്ടൺ എന്ന് ഈ ദ്വീപിന്‌ നാമകരണവും ചെയ്യപ്പെട്ടു. 1928 മാർച്ച്‌ 30 ന്‌ അവസാനത്തെ മൺപാറയും നീക്കം ചെയ്യപ്പെട്ടു. ബോംബേയിൽ നിന്നും വരികയായിരുന്ന പദ്മ എന്ന കപ്പൽ ഉൾഭാഗം കപ്പലുകൾക്ക്‌ തുറന്നുകൊടുക്കുന്നതിനു മുന്നേതന്നെ ഒരു പരീക്ഷണമെന്നോണം ഉള്ളിൽ കയറിയിരുന്നു.
നാലാം ഘട്ടത്തിലാണ്‌ കൊച്ചിയെ ലോകോത്തര തുറമുഖമാക്കി മാറ്റിയത്‌.

തൊള്ളായിരത്തി മുപ്പത്തഞ്ചിൽ കായൽ നികത്തിയെടുത്ത വെല്ലിങ്ടൺ ദ്വീപിനെ എറണാകുളവും മട്ടാഞ്ചേരിയുമായി ബന്ധിപ്പിക്കാനുള്ള പാലങ്ങൾ നിർമ്മിക്കാനുള്ള ആലോചനകൾ തുടങ്ങി. വിജയിക്കുമോ എന്ന് യാതൊരുറപ്പുമില്ലാത്ത ഒരു എൻജിനീയറിങ് വെല്ലുവിളിയായിട്ടാണ് ബ്രിസ്റ്റോ വെണ്ടുരുത്തി പാലം പണിതതിനെ ഓർമ്മിക്കുന്നത് (‘The Port of Cochin South India and the Mud banks of Malabar, South India’. The Dock and Harbour Authority, March, April and July 1947). കായലിൽ മുന്നൂറടി ആഴത്തിൽ പോലും തൂണുകൾ ഉറപ്പിക്കേണ്ട പാറയോ ഉറച്ച പ്രതലമോ ഇല്ല. ചെളിയിൽ ഇരുമ്പുകുഴലുകൾ അടിച്ചിറക്കി അതിൽ കല്ലും ചരലും നിറച്ചാണ് അടിത്തറ ഉറപ്പിച്ചത്.

ഇരുമ്പിനും മറ്റു ലോഹങ്ങൾക്കും വലിയ ക്ഷാമമുള്ള കാലത്താണ് വെണ്ടുരുത്തി പാലം പണിയുന്നത്. ഭാരമേറിയ ഇരുമ്പ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും ഖലാസികളാണ് വളരെ സൂക്ഷ്മതയോടെ കരയും കായലും കടത്തി പാലം പണിയുന്ന സ്ഥലത്തെത്തിച്ചിരുന്നത്. അപകടം നിറഞ്ഞ ഈ പാലം പണിക്കിടെ പൊലിഞ്ഞുപോയതു നിരവധി തൊഴിലാളികളുടെ ജീവനാണ്. ഏകദേശം 500 മീറ്ററോളം നീളമുള്ള, പൂര്‍ണമായും ഇരുമ്പില്‍ പണിത ഈ പാലം വന്നതോടെയാണ് വെല്ലിംഗ്ടണ്‍ ഐലന്റിലേക്കുള്ള റെയില്‍ ഗതാഗതം സാധ്യമായത്. കൊച്ചിന്‍ പോര്‍ട്ടില്‍ കപ്പലിന്റെ അടുത്തു വരെ ട്രെയിന്‍ എത്തി ചരക്കുകള്‍ കയറ്റിയതും ഈ പാലം ഉണ്ടായിരുന്നതുകൊണ്ടാണ്.

ഇതോടൊപ്പം രണ്ട് റോഡ് പാലങ്ങളും പണി കഴിപ്പിച്ചിരുന്നു. ഈ മൂന്നു പാലങ്ങളും എതാണ്ട് ഒരേ കാലഘട്ടത്തില്‍ പണികഴിപ്പിച്ചവയാണ്. കാലവധി കഴിഞ്ഞും ഏറെകാലം ഈ പാലം തല ഉയര്‍ത്തി നിന്നു. അന്നത്തെ കാലത്ത് കൊച്ചിക്കാര്‍ക്ക് ഒരിക്കലും ചിന്തിക്കാന്‍ സാധിക്കാത്ത സാങ്കേതികവിദ്യ ഉപേയാഗിച്ചാണ് പാലം പണിതത് റൊഡുകൾ, വാർഫുകൾ, ജട്ടികൾ, ക്രെയിനുകൾ, വെയർ ഹൗസുകൾ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ടാക്കപ്പെട്ടു. വിദ്യുച്ഛക്തി നിലയം, ആവാസ കേന്ദ്രങ്ങൾ റെയിൽവേ എന്നിവയും ഇക്കൂട്ടത്തിൽ പെടുന്നു. 1936 ൽ ഇന്ത്യാ ഗവർൺമന്റ്‌ കൊച്ചിയെ ഒരു വൻകിട തുറമുഖമായി പ്രഖ്യാപിച്ചു. 1939 ജൂൺ രണ്ടാം തിയ്യതി ആദ്യമായി ഔദ്യോഗിക ചര‍ക്കു കടത്തലിനായി കപ്പൽ വാർഫിൽ അടുക്കുകയുണ്ടായി. വെല്ലിംഗടൺ ദ്വീപിൽ വ്യോമ ആവശ്യങ്ങൾക്കായി തന്ത്രപ്രാധാന്യമുള്ള ഒരു കേന്ദ്രം നിർമ്മിക്കുവാനും അവർക്ക്‌ അന്നു കഴിഞ്ഞു.

വില്ലിംഗ്ടണ്‍ ഐലന്‍ഡിനെയും ഫോര്‍ട്ട്‌കൊച്ചിയെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് 1940ല്‍ ബ്രിട്ടീഷ് എന്‍ജിനീയറായ റോബര്‍ട്ട് ചാള്‍സ് ബ്രിസ്റ്റോ പണിതുയര്‍ത്തിയ ചരിത്ര നിര്‍മിതിയാണ് മട്ടാഞ്ചേരി പാലം. വേമ്പനാട്ട് കായലിന് കുറുകെ പണികഴിപ്പിച്ച പാലം, സ്വയം ഉയര്‍ത്താനാവുന്ന കേരളത്തിലെ ആദ്യ പാലവും കൂടിയായിരുന്നു. കൊച്ചി പോര്‍ട്ടിലേക്ക് ചരക്കുകപ്പലുകള്‍ക്കും മറ്റും കടന്നുപോകത്തക്ക വിധത്തില്‍ പാലത്തിന്റെ നടുവിലെ സ്പാന്‍ മുകളിലേക്ക് ഉയര്‍ത്താവുന്ന വിധത്തിലായിരുന്നു നിര്‍മാണം. ഇതുവഴി കപ്പലുകള്‍ക്ക് തടസമില്ലാതെ പോര്‍ട്ടിലേക്ക് എത്താനും വാഹനങ്ങള്‍ക്ക് ഇരുകരകളിലേക്കും യഥേഷ്ടം സഞ്ചരിക്കാനും കഴിഞ്ഞു.

മരത്തടികളും ഇരുമ്പും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന പാലം ഇന്നും സഞ്ചാരയോഗ്യമാണ്
1935ല്‍ ബി.ബി.സി കൊച്ചി തുറമുഖത്തിലെ അദ്ദേഹത്തിന്റെ നേട്ടങ്ങൾ അഭിമാനപൂർവ്വം പ്രഖ്യാപിച്ചു. താഴെ പറയുന്ന വാക്കുകളോടെയാണ് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചത്: കടലിന്റെ അടിത്തട്ടിൽ നിന്നുണ്ടായ ഒരു വലിയ ദ്വീപിലാണ് ഞാൻ ജീവിക്കുന്നത്. വില്ലിങ്ടൺ ഐലന്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇപ്പോള്‍ കിഴക്കുള്ള തുറമുഖങ്ങളില്‍ വെച്ച് ഏറ്റവും മികച്ചതാണ് ഈ തുറമുഖം.

ആലപ്പുഴ ജില്ലയില്‍ തകഴിക്ക് പോകുന്ന വഴിക്കാണ് കരുമാടിക്കുട്ടന്‍ ക്ഷേത്രം. ധ്യാനനിമഗ്നനായി ഇരിക്കുന്ന രൂപത്തില്‍ കരുമാടി തോട്ടില്‍ കിടക്കുകയായിരുന്ന ഈ ബുദ്ധപ്രതിമയെ കണ്ടെത്തി ഈ തോടിനരികെ പ്രതിഷ്ടിച്ചത് നവീന കൊച്ചിയുടെ ശില്പി എന്നറിയപ്പെടുന്ന സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ ആണ്. അദേഹത്തിന്റെ നേട്ടങ്ങള്‍ ഇതില്‍ ഒതുങ്ങുന്നില്ല. വൈപ്പിൻ തീരത്തെ കടലാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം വിഭാവനം ചെയ്ത കടൽഭിത്തി, വെള്ളക്കാരനു മാത്രം പോകാൻ കഴിയുമായിരുന്ന തരം കൂട്ടായ്മകളുള്ളപ്പോൾ ലോട്ടസ്‌ ക്ലബ്ബ്‌ എന്ന പേരിൽ നാട്ടുകാരായ മലയാളികൾക്കും മറ്റു വ്യാപാരികൾക്കു വിഹരിക്കാൻ തക്ക ഒരു കൂട്ടായ്മ സംഘടിപ്പിച്ചു.

ഇദ്ദേഹത്തിന്‍റെ ആത്മകഥയായ ‘കൊച്ചിന്‍ സാഗ’യില്‍ കൊച്ചി തുറമുഖത്തിന്റെ നിർമ്മാണ ഘട്ടങ്ങൾ, അതിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇന്ത്യാ രാജ്യത്തെ അനുഭവങ്ങൾ, കൊച്ചിയിലെ ജനങ്ങൾ ഇവയെല്ലാം ഇതില്‍ വിവരിക്കുന്നുണ്ട്1941 ഏപ്രിൽ 13 ന് ബ്രിസ്റ്റോ ഇംഗ്ലണ്ടിൽ മടങ്ങിപോയ അദേഹം. കുറേക്കാലം മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം സേവനം ചെയ്തു. 1966 സെപ്തംബറിൽ അദ്ദേഹം അന്തരിച്ചു.

കടപ്പാട് – Psc Vinjanalokam.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply