വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കെഎസ്ആർടിസി വഴി സഹായമെത്തിക്കാം…

കേരളം മുഴുവനും പ്രളയക്കെടുതിയിൽ വലയുന്ന ഈ അവസരത്തിൽ പ്രളയബാധിതർക്ക് സഹായം എത്തിക്കുവാനുള്ള കാര്യങ്ങൾ ടീം ആനവണ്ടി ബ്ലോഗ് അംഗങ്ങൾ ചിന്തിച്ചു. ഉടൻതന്നെ എല്ലാവരുമായി ചേർന്ന് ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തു. മറ്റുള്ള അംഗങ്ങളും കൂടി ഇതിനു സപ്പോർട്ട് നൽകിയതോടെ ദുരന്തബാധിത പ്രദേശങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും എങ്ങനെ സഹായം എത്തിക്കാം എന്ന ചിന്തയായി പിന്നീട്. സഹായ ഹസ്തമേകാന്‍ ആനവണ്ടി പ്രേമികളും അതിലേറെ സന്‍മനസുള്ളവരും ആഗ്രഹം പ്രകടിപ്പിച്ചു. എങ്ങനെ ഫ്രീ ആയി ട്രാന്‍സ്പോര്‍ടേഷന്‍ എന്നതാരുന്നു എല്ലാവരുടെയും മനസ് മുഴുവന്‍ ..!

രാത്രി വെെകിയെങ്കിലും ആനവണ്ടി ബ്ലോഗിന്റെ ബെംഗളൂരു യൂണിറ്റ് അംഗങ്ങൾ KSRTC യുടെ ബംഗളൂരു കണ്‍ട്രോള്‍ റൂം സികെ ബാബു, ജയരാജൻ തൊടുവയിൽ കോഴിക്കോട്, EDPC യിലെ പൃഥ്‌വിരാജ് എന്നീ ഉദ്യോഗസ്ഥരെ ഫോണ്‍ മുഖേനെ വിവരം ധരിപ്പിച്ചു. “മാക്സിമം സാധനങ്ങള്‍ കളക്ട് ചെയ്ത് തരാം, ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഈ സാധനങ്ങള്‍ ഫ്രീ ആയി എത്തിക്കാന്‍ വഴി ഉണ്ടൊ ? എന്ന് ചോദിച്ചു”. അതൊരു നല്ല കാര്യം ആണല്ലോയെന്നും എത്രയും വേഗം കെഎസ്ആർടിസി എംഡിയുമായി ചർച്ച ചെയ്ത് ഒരു പോംവഴി ഉണ്ടാക്കാം എന്ന് ഇവരുടെ ഭാഗത്ത് നിന്നും മറുപടി ലഭ്യമായി.

 

ഇവരെല്ലാംകൂടി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുമായി ഇത് ചർച്ച ചെയ്യുകയും ഇത്തരം വിഷയങ്ങളിൽ പൊതുവെ താല്പര്യമുള്ള കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ഉടൻതന്നെ ഇതിനായുള്ള നടപടികൾ എടുക്കുകയും ചെയ്തു. സംസ്ഥാനം ഏറ്റവും വലിയ കാലവർഷക്കെടുതി അനുഭവിക്കുന്ന വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലേയ്ക്ക് സന്നദ്ധ സംഘടനകളും മറ്റു സ്ഥാപനങ്ങളും വ്യക്തികളും ശേഖരിച്ചു നൽകുന്ന വസ്ത്രങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ, മരുന്നുകൾ തുടങ്ങിയ സാമഗ്രികൾ പ്രസ്തുത സംഘടനകളോ സ്ഥാപനങ്ങളോ വ്യക്തികളോ അവരവരുടെ പ്രദേശത്തെ ഏറ്റവും അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോകളിൽ ഏൽപ്പിച്ചാൽ ടി സാധനങ്ങൾ കെഎസ്ആർടിസി സൗജന്യമായി ലക്ഷ്യ സ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുന്നതാണെന്ന് ഉടൻ തന്നെ തച്ചങ്കരി ഐപിഎസ് അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർമാർക്കും അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർമാർക്കും അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തു. വരുന്ന മൂന്ന് ദിനങ്ങളിൽ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്ര വേഗം ഈ കാര്യത്തില്‍ നടപടി എടുത്ത ബഹു. എംഡി ടോമിൻ തച്ചങ്കരിയും ഇതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ KSRTC ഉദ്യോഗസ്ഥർക്കും ആനവണ്ടിപ്രേമികൾക്കും ടീം ആനവണ്ടി ബ്ലോഗിന്റെ ഒരായിരം നന്ദി അറിയിക്കുകയാണ്.

അതോടൊപ്പംതന്നെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും താഴെ പറയുന്ന സാധനങ്ങൾ ശേഖരിക്കാൻ ജില്ലാ തലത്തിൽ ആനവണ്ടി വളണ്ടീയർസ് തയ്യാറാണ്.അവരുടെ നമ്പറും കാര്യങ്ങളും ഇവിടെ കൊടുക്കുന്നു. അവരുമായി ബന്ധപെട്ടു സാധനങ്ങൾ നിങ്ങൾ ഓരോരുത്തരും കൈമാറിയാൽ അത് ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചെറിയ ആശ്വാസം ആകും..

 

ശേഖരിക്കുന്ന സാധനങ്ങൾ : ▪Bedsheets ▪Sleeping mats ▪Blankets ▪Nighties ▪Lungi ▪Bathing towel (Thorthu) ▪Rusk (No Bread ) ▪Biscuits (No cream biscuits ) ▪Water ▪Rice ▪Sugar ▪Salt ▪Tea/coffee powder ▪Pulses ▪Packed provisions ▪ORS packets/ electrolytes ▪Dettol ▪Mosquitoe repellents/Odomos ▪Anti Septic lotion ▪Anti fungal powder ▪Bleaching powder/ lime powder ▪Baby Diapers ▪Adult Diapers ▪Sanitary napkins, ▪Toothpaste ▪Tooth brushes ▪Body soap ▪Washing soap ▪Candles ▪Match box ▪School bags ▪Notebooks ▪Pencil box ▪Pens.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply