ലോകം ഒരു പുസ്തകമാണ് . യാത്ര ചെയ്യാത്തവര്‍ അതിന്റെ ഒരു പേജ് മാത്രമാണ് വായിച്ചിട്ടുള്ളത് . ദ്രുവ് ദൊലാക്കിയ എന്ന 34 കാരന് ഏറ്റവും ഇഷ്ടപ്പെട്ട വരികളാണിത്. അയാളുടെ ജീവിതത്തെ നിര്‍വജിക്കാന്‍ ഈ വരികള്‍ മതിയാകും .ഓരോ പേജും ആര്‍ത്തിയോടെ വായിച്ച് തീര്‍ക്കന്‍ ശ്രമിക്കുന്ന പുസ്തകപ്രേമി.
16 മാസങ്ങള്‍ കൊണ്ട് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും ബുള്ളറ്റില്‍ കറങ്ങി ഈ യാത്ര പ്രേമി . യാത്രകള്‍ തന്നെ ഒരു പുതിയ മനുഷ്യനാക്കുകയാണെന്ന് ദ്രുവ് പറയുന്നു. മനസ് സംഘര്ഷഭരിതമായിരിക്കുമ്പോഴാണ് തന്രെ ഓരോ യാത്രകളും തുടങ്ങുന്നത്. തന്റെ ഇന്ത്യാ പര്യടനത്തിന് തൊട്ട് മുന്‍പാണ് വിവാഹമോചിതനായത്.
ജോലി നഷ്ടപ്പെട്ടതും ,നട്ടെല്ലിന് സാരമായ പരുക്ക് പറ്റിയതും യാത്രയ്ക്ക് തൊട്ട് മുന്‍പായിരുന്നു . സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷനേടേണ്ടപ്പോഴെല്ലാം ദ്രുവ് യാത്രയ്ക്ക് ഇറങ്ങിപുറപ്പെടും. ചിലപ്പോഴെങ്കിലും വലിയ ധീരമായ തീരുമാനമാകും അത്. യാത്രകളില്‍ അയാള്‍ സ്വന്തം ആത്മാവിനെ തന്നെ അന്വേഷിക്കും.
ചെറുപ്രായത്തില്‍ ഇന്ത്യ മുഴുവന്‍ കറങ്ങിയ ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സാണ് ദ്രുവിന്റെ റോള്‍ മോഡല്‍ . യാത്രയ്ക്കിടയില്‍ ഒരുപാട് പ്രതിസന്ധികളും സാഹസീകതകളും നേരിടേണ്ടി വന്നിട്ടുണ്ട് ദ്രുവിന്.
ബിഹാര്‍ യാത്രയ്ക്കിടെ ബൈക്ക് കേടായപ്പോള്‍ നന്നാക്കാനായി സഹായിച്ചത് കൊള്ളസംഘത്തില്പെട്ട ഒരുകൂട്ടം ആളുകള്‍. തങ്ങള്‍ക്കെതിരെയുള്ള കൊലക്കേസുകളുടെയും നടത്തിയ അക്രമങ്ങളുടെയുമെല്ലാം കണക്കുകള്‍ അവര്‍ അഭിമാനത്തോടെ ദ്രുവിനോട് പറഞ്ഞു.
പണത്തിനല്ല സ്നേഹത്തിനാണ് കരുത്തെന്നാണ് ഈ യാത്രകള്‍ തന്നെ പഠിപ്പിച്ചതെന്ന് ദ്രുവ് പറയുന്നു . ത്രിപുര യാത്രയ്ക്കിടെ ഒരു രൂപപോലും വാങ്ങാതെ തനിക്ക് താമസവും ഭക്ഷണവും ഒരുക്കി തന്ന വൃദ്ധനെ ദ്രുവ് ഇന്നും ഓര്‍ക്കുന്നു.
Source – http://www.kairalinewsonline.com/2017/10/29/142013.html