കല്ലുമേക്കല്ല്, ഇഞ്ചിവരക്കുത്ത് – ഇടുക്കിയില്‍ ആര്‍ക്കും അറിയാത്ത ഒരിടം…

വിവരണം – മുകേഷ് എം.എന്‍.

Die-with – memories not -with- dreams എന്നാണ് എന്റെ ഒരിത് .. കഥകൾ​ കൈമാറുന്നവൻ യാത്രികൻ എന്നാരോ പറഞ്ഞതുപോലെ ഈ ദുനിയാവിൽ എതോരിടത്തേക്കും എത്ര ദൂരത്തേക്കും ഞാൻ എത്തീരിക്കും……..

ഇന്ന് ഒരു യാത്രപോകുകയാണ് . യാത്ര എന്നു പറയുമ്പോൾ പ്രിയപ്പെട്ട ഒരാളെയും​,അളോടെപ്പം കുറച്ചു സ്ഥലങ്ങൾ കാണാനുമാണ്.അ ഒരാൾ എന്റെ ഭാര്യയാണ് ഇടുക്കി -കഞ്ഞിക്കുഴിലാണ് വീട്. യാത്ര കോട്ടയത്തുനിന്നും ഇടുക്കി വരെയാണോ എന്നു ചോദിച്ചാൽ അല്ല , ഇടുക്കിയിൽ​ നിന്നും മറ്റു രണ്ടിടങ്ങളിലേക്കാണ്. 7 മണിയോടെ റെഡിയായി എന്റെ ബാഗിൽ രണ്ടു ജോടി ഡ്രസ്സും അത്യാവശ്യം വേണ്ട സാധനങ്ങളും പായ്ക്ക് ചെയ്തു.കോട്ടയത്തുനിന്നും നേരെ തൊടുപുഴയ്ക്ക് , അവിടുന്ന് കഞ്ഞിക്കുഴി. ബസ്സിലാണ് യാത്ര, അങ്ങോട്ടേക്കു പോകുന്ന വഴിക്കാണ് പാൽക്കുളംമേട്, മീനുള്ളിഞാൻപ്പാറ, കാറ്റാടിക്കടവ് എന്നീ സ്ഥലങ്ങൾ.

മൂന്നരമണിക്കൂർ യാത്രയുണ്ട് ,80-82കിലേമീറ്റർ. Wife house ൽ എത്തി കുറച്ചു നേരത്തെ വിശ്രമത്തിനും ഭക്ഷണത്തിനുംശേഷം ഒരു ഉച്ചര ഉച്ചേമുക്കാലോടെ ഞാനും, മേരാ wifeഉം പിന്നെ ഞങ്ങളുടെ ബന്ധത്തിലുള്ള ചേട്ടനുമായി സ്ഥലങ്ങൾ കാണാനിറങ്ങി.ഞങ്ങൾ പോകുന്നത് പ്രധാനമായും രണ്ടിടങ്ങളിലേക്കാണ്- കല്ലുമേക്കല്ല്, ഇഞ്ചിവരക്കുത്ത്. പലതവണ ഇവിടെ വന്നിട്ടുണ്ടെങ്കിലും ഈ സ്ഥലത്തേക്ക് ആദ്യമായിട്ടാണ് പോകുന്നത്.കഞ്ഞിക്കുഴിയിൽ നിന്നും ചേലചോടേക്ക് ബസ്സുപിടിച്ചു 12 രൂപയാണ് ticket, ചേലചോടിൽ ഇറങ്ങി .അവിടുന്നു കട്ടിങ്ങ് എന്ന സ്ഥലത്തേക്കാണ് ഇപ്പോൾ ഞങ്ങളുടെ സഞ്ചാര ദിശ. ഒാട്ടോയിലാണ് പോകുന്നത് .

ബെെക്കും കാറും കടന്നു ചെല്ലുന്ന ചെറിയ ഇടവഴിയാണ്.കല്ലുമേക്കല്ല്,ഇഞ്ചിവരക്കുത്ത് എന്നു വഴികൾ കാട്ടുന്ന ഒരു ബോർഡ് അവിടെ സ്ഥാപിച്ചിട്ടുണ്ട് .ഇവിടെ പാർക്കിങ് സൗകര്യങ്ങൾ കുറവാണ് ,പക്ഷേ റോഡിന്റെ ഇരുവശങ്ങളിലായി വണ്ടികൾ ഇടാം. ആദ്യം കല്ലുമേക്കല്ലിലേക്കാണ് ഞങ്ങൾ പോയത് പത്തു മിനിറ്റ് അത്ര ഉള്ളൂ അവിടേക്ക് . ഒരുപാട് വികസനങ്ങൾ ഒന്നും ഇല്ലാത്ത പ്രദേശമാണ് അതിനാൽ തന്നെ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിതമായിട്ടില്ല.ഇനി മുന്നോട്ടുള്ളവഴി ഇടുങ്ങിയതാണ് ,ഇരുവശങ്ങളിലായി വലിയ രണ്ടുപാറകൾ അതിനുമുകളിലായി മറ്റൊരുപാറ ,ഇതിനിടയിലൂടെവേണം മുന്നോട്ട് പോകാൻ, ഒരാൾക്ക് മാത്രം കടന്നുപോകാൻ പറ്റൂന്നത്ര വീതിയേഉള്ളു പാറകൾക്കിടയിൽ…ഇനി ഉള്ള കാഴ്ച്ചകൾ ദ്യശ്യവിസ്മയം എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല,അത്രഭംഗിയാണിവിടെ.

തെളിഞ്ഞസ്ഥലം,ഏറെ മരങ്ങളും മലകളും കാഴ്ച്ചക്ക് വിദൂരമല്ലാതെ നിൽക്കുന്നു. താഴേക്ക് വലിയ കൊക്കയാണ്, താഴേക്ക് ഇറങ്ങി ചെല്ലാൻ പറ്റും എന്നാണ് കൂടെ ഉള്ള ചേട്ടൻ(ഷെെജു) പറഞ്ഞത്.ഫോട്ടാ എടുക്കാനും വിശ്രമിക്കാനു സമയം ചിലവഴിക്കാനു tending സൗകര്യമില്ല ഇവിടെ കാരണം അത്ര സുരക്ഷിതമല്ല, മറ്റൊരുകാര്യം എടുത്തു പറയേണ്ടത് ഭക്ഷണമോ വെള്ളമോഇവിടെ ലഭ്യമല്ല .ഏറെദൂരം treakking ചെയേണ്ടതിനാൽ ചേലചോടിൽ നിന്നും ഭക്ഷണവും മറ്റു ആവശ്യ സാധനങ്ങളും കയ്യിൽകരുതേണ്ടതാണ്.വന്യമ്യഗങ്ങളുടെ ശല്യമോ മറ്റൊന്നും തന്നെയില്ല , ശാന്തമായ അന്തരീക്ഷം.ഇവിടുന്നു ഇനി യാത്ര ഇഞ്ചിവരക്കുത്തി ലേക്കാണ്.തിരിച്ചു ഞങ്ങൾ കല്ലുമേക്കല്ല്, ഇഞ്ചിവരക്കുത്ത് എന്നു ബോർഡ് വെച്ചിരിക്കുന്ന സ്ഥലത്ത് എത്തി.

ഇവിടുന്നു ഇനി മുക്കാൽ മണിക്കൂറോളം ദൂരമുണ്ട് ഇഞ്ചിവരക്കുത്തിലേക്കുള്ളു. മൺവെട്ടിയ വഴികളാണ്.സഞ്ചാരികൾക്ക് കൂടുതൽ ആസ്വദിക്കാൻ പറ്റിയ സ്ഥലം ഒരു പക്ഷേ ഇഞ്ചിവരക്കുത്താകും , കാരണം പ്രക്യതിയോട് ഇഴുകിച്ചേർന്നു നിൽക്കുന്ന മനോഹരമായ ഒരിടമാണിത്. മൺവെട്ടിയ വഴിയിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു , കുറച്ചു ദൂരം​ പിന്നിട്ടപ്പോൾ മൺവെട്ടിയ വഴി അവസാനിച്ചു .അല്പം സാഹസികത യും treakking ഉം ആഗ്രഹിക്കുന്ന ഒരോ സഞ്ചാരിക്കും ഇനി മുന്നോട്ടുള്ള യാത്രയാണ് കുടൂതൽ ആവേശം നിറഞ്ഞത് , കാരണം ഇനി പോകേണ്ടതു കാടിനുള്ളിലൂടെയാണ് അതും വെള്ളമൊഴുകുന്ന ശബ്ദം കേട്ട് സ്വയം നമ്മൾ തന്നെ വഴികണ്ടു പിടിച്ചു വേണം താഴെ വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്താൻ . ഇവിടെ ഗെെഡുകളോ നിർദേശ ബോർഡുകളോ ലഭ്യമല്ല. അതുകൊണ്ടുതന്നെ പരിജയം ഉള്ള ഒരാൾക്കെപ്പം മാത്രമേ ഇവിടേക്ക് യാത്രപാടുള്ളു.

ഒരു മണിക്കൂറോളം trekking ഉണ്ട് . ഞങ്ങൾ താഴേക്ക് വഴികൾ ഉണ്ടാക്കി നടക്കാൻ തുടങ്ങി, കാടിനെ കുറിച്ച് പറഞ്ഞുകേട്ടറിവിനേക്കാൾ കൂടുതൽ എനിക്ക് അവിടെ കാണാൻ ഉണ്ടായിരുന്നു. എന്നെ കൂടുതൽ ആകർഷിച്ച മറ്റൊന്നുണ്ട് പലതരം പഴങ്ങൾ. ചക്ക, മാങ്ങ, ചാമ്പക്ക .. അങ്ങനെ പേര് അറിയാത്ത പഴങ്ങൾ (ഇവിടെ ഉള്ള എല്ലാം പഴങ്ങളും ഭക്ഷ്യ യോഗ്യമല്ല ) ഇവിടെ കാട്ടുമാമ്പഴം കിട്ടും , ഷെെജുചേട്ടൻ മാമ്പഴം കെെകൊണ്ട് തിരുമി ഉടച്ചു കുടിക്കാൻ പാകമാക്കി തന്നു , അതിന്റെ രുചി എങ്ങനെ പറഞ്ഞറിയിക്കണം എന്നു എനിക്കറിയില്ല .മാരകം അഡാറ് എെറ്റം എന്നു തന്നെ പറയാം.ഞങ്ങൾ താഴെ വെള്ളച്ചാട്ടത്തിന്റെ അവിടെക്കത്താൻ കുറച്ചു ദൂരംകൂടി ബാക്കി ഉണ്ട് .പോകുന്നവഴി ധാരാളം പക്ഷിതൂവലുകൾ വീണു കിടപ്പുണ്ട് മാത്രമല്ല ഇവിടെ മുള്ളൻപന്നിയും ഉണ്ട് . ഒരുപാട് ചെടികളും അതിൽ നിറയെ ഫല നിറത്തിലെ പൂക്കളുംമുണ്ട് .

ഏറെ നേരത്തെ നടത്തത്തിനുശേഷം അവസാനം ഞങ്ങൾ എത്തി. പച്ചപ്പും ഹരിതാപോംനൊക പറഞ്ഞാൽ ഇതാണ് ഇവിടാണ് ഇപ്പോ പറഞ്ഞ അ സാധാനമുള്ളത്, വെള്ളച്ചാട്ടത്തിന്റെ അടുത്തായി ഒരുപാട് മരങ്ങൾ നിൽപ്പുണ്ട്,മരങ്ങളുടെ വേര് ഞങ്ങളുടെ പകുതിയോളം ഉയരത്തിൽ നിൻക്കുന്നതായി കാണാം. വെള്ളം പൊതുവേ കുറവായിരുന്നു . പെരിയാറാണ് ഇതിലെ ഒഴുകുന്നത് എന്ന് പറയപ്പെടുന്നുണ്ട് ,വലിയ പാറ കല്ലുകളുടെ മുകളിലൂടെ ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ പകുതിയോളവും ചെന്നു.മഴക്കാലമായതിനാൽ തെളിഞ്ഞ അന്തരീക്ഷമാണ് അല്ലെങ്കിൽ ഈ സമയം നല്ല മഞ്ഞിറങ്ങും, ടെൻന്റ് അടിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് ഇവിടെ. ഒരു വലിയ പാറ കുടപോലെ അത്യാവശ്യം നല്ല വിസ്ത്യതിയിൽ തന്നെ നിൽക്കുന്നതുകാണാം , രണ്ടോ മൂന്നുപേർക്ക് അ പാറയുടെ താഴെയായി കഴിയാം. സമയം ഏകദേശം 6 മണിയോളമാകുന്നു. ഞങ്ങൾ തിരിച്ചു പോകുകയാണ് . തിരിച്ചു പോകുക എന്നത് അല്പം പ്രയാസമാണ്,കുത്തനെ ഉള്ള കയറ്റമാണ്. ഒരു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്യൂ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply