പാലക്കാട്‌ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ രാത്രികളില്‍ കാണുന്ന സ്ഥിരം സംഭവം…

രാത്രി 7 ന് പാലക്കാട് കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാൻഡിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഭൂരിഭാഗവും ത്രിശൂര് റൂട്ടിൽ പോകേണ്ട ലോക്കൽ ടിക്കറ്റ് ആയിരുന്നു. 8.30 ന് ശേഷം പിന്നീട് 9.30 ന് മിന്നലും 9.40 നു മറ്റു രണ്ട് സർവ്വീസുമാണുള്ളത്.

പലരും SM ഓഫീസിൽ തട്ടികയറി. കുറച്ചു നേരം കഴിഞ്ഞു. ഒരാളെ ഞാൻ അടുത്തേക്ക് വിളിച്ചു.
എന്താണ് നിങ്ങളുടെ പ്രശ്നം.അര മണിക്കൂർ ആയി വണ്ടി ഇല്ല. ഇനി 9.40 നേ ഉള്ളു.ഞങ്ങൾക്ക് വീട്ടിൽ പോകണ്ടേ KSRTC എന്താണ് വണ്ടികളോന്നും അയക്കാത്തത്. (തൽസമയം മറ്റു പലരും ഗ്രാമഭാഷയിൽ KSRTC യെ പറ്റിയും സർക്കാരിനെ പറ്റിയും ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു)

ചോദ്യം ചോദിച്ച വെക്തിയോട് ഞാൻ തിരിച്ച് ചോദിച്ചു. പണ്ട് ഇതേ സമയത്ത് ചില വണ്ടികൾ ഉണ്ടായിരുന്നു. “അതെല്ലാം നിർത്തി”. “അതെന്താ നിർത്തിയത്?.”

“അത് ഈ വണ്ടി അങ്ങോട്ട് കുറച്ചു പേരെ കിട്ടും ഇങ്ങോട്ട് കാലി ഓടും അങ്ങനെ എന്തിനാ നഷ്ടത്തിൽ ഓടുന്നത്.” “അപ്പോൾ ഞങ്ങൾക്ക് വീട്ടിൽ പോകണ്ടേ?”. “വേണം അതിന് ഓട്ടോ പിടിക്കാം അല്ലങ്കിൽ ടാക്സിവിളിക്കാം.”

ഇത്രയധികം പണം കോടുത്ത് ഞങ്ങൾ സാധാരണക്കാരെങ്ങനെ യാത്ര ചെയ്യും?. “ക്ഷമിക്കണം അത് ഞങ്ങളുടെ വിഷയമല്ല .നിങ്ങൾ വേണമെങ്കിൽ യാത്ര ചെയ്താമതി .ഞങ്ങൾ വളരെ നഷ്ടത്തിൽ ആണ്. നിങ്ങളും അത് പത്രത്തിലും മറ്റും കണ്ടു കാണും ഇപ്പോൾ ഞങ്ങൾ ലാഭത്തെ പറ്റി മാത്രമേ ചിന്തിക്കുന്നുള്ളു.നഷ്ടം കാരണം ശംബളം പോലും മുടങ്ങി. മറ്റെന്തെങ്കിലും അറിയണോ?”

അല്ലാതെ വേറെ വഴിയോന്നും ഇല്ലേ? “ഞങ്ങൾ വിചാരിച്ചാൽ രക്ഷയില്ല. സർക്കാരിന് തോന്നണം ലാഭം നോക്കാതെ വണ്ടി ഓടണം എന്ന്. അന്നേ ഇതിനോക്കെ പരിഹാരം വരു.” പിന്നീട് ഞങ്ങൾ പിരിഞ്ഞു പോയി. ഇവിടെ കാണുന്ന നേരത്ത് മുഴുവൻ KSRTC നഷ്ടത്തിൽ ആണേന്ന് പറഞ്ഞു പരിഹസിക്കുന്ന ഒരുത്തനെങ്കിലും പണി കിട്ടിയ സന്തോഷം നിങ്ങളുടെ കൂടെ പങ്കുവച്ചു എന്ന് മാത്രം..

വിവരണം – അഷറഫലി പാലക്കാട്‌

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

One comment

  1. അബ്ദുൽ റഹ്മാൻ

    രാവിലെ 8 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ചെർപ്പുളശ്ശേരിയിൽ നിന്നും പാലക്കാട്ടേക്ക് ഒരു നാല് ബസെങ്കിലും KSRTC സർവ്വീസ് നടത്തിയിരുന്നെങ്കിൽ വളരെ നന്നായി. എല്ലാ പ്രൈവറ്റ് ബസുകളിലും ആളുകൾ സ്റ്റെപ്പിൽ വരെ നിന്നാണ് യാത്ര. ലാഭം ഉറപ്പ്. ജനങ്ങൾക്ക് വലിയ ഉപകാരവുമാകും’

Leave a Reply