യാത്രയിൽ രണ്ടുവശവും കാടാണ് ഇടക്കിടെ ചെറിയ വയലുകളും അങ്ങിങ്ങായി ചില വീടുകളും. ബസ് കടന്നുപോകുമ്പോൾ വീട്ടിലുള്ള കുട്ടികൾ ഓടി പുറത്തുവന്നു എല്ലാവർക്കും റ്റാ റ്റാ നല്കുനുണ്ട്, അധികം ബസ് സഞ്ചരിക്കാത്ത വഴികളിൽ ഒന്നാണ് ഇതു എന്ന് തോണുന്നുണ്ട്. രണ്ടു പെണ്ണുങ്ങൾ, രണ്ടു യാത്രകൾ തുടരുകയാണ് . ലക്ഷ്യസ്ഥലം മണ്ടഘട്ട ആണ്. അവിടെ ഒരു വലിയ പക്ഷി സങ്കേതം, എവിടെ നോക്കിയാലും പക്ഷികൾ ആഹാ.. ഒരുപാട് ഫോട്ടോകൾ ഇതൊക്കെ മനസിലിട്ടാണ് ഞങ്ങൾ രണ്ടാളുടെയും യാത്ര. ബസിൽ കയറിയ ഉടനെ എല്ലാവരും ഞങ്ങളെ തന്നെ ശ്രദ്ധിക്കുകയാണ്. കലപില കലപില ഒച്ചപ്പാട്. സീറ്റ് ഒന്നും കിട്ടിയില്ല. ഒരുസ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്കു ബാഗ് വെക്കുന്നു, കമ്പിയോട് ചേർന്ന് നില്കുന്നു ജനലിലൂടെ പുറത്തേക്കു നോക്കുന്നു ആകെക്കൂടി ഒച്ചപ്പാട്.. എന്തൊക്കെ ആണേലും ബസ് യാത്ര ഒരു കിടിലൻ ആയിരുന്നു . തുങ്കയുടെ തീരത്തുകൂടി ചെറിയമഴചാറ്റിലായി തുടക്കം .. ഡാം വന്നപ്പോൾ വെള്ളത്തിനടിയിലായിപ്പോയ മരങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോളും പുഴയുടെ മേലെ കാണാം. യാത്ര കുറേക്കൂടി അടിപൊളി ആക്കാൻ തകർത്തു പെയ്യുന്ന മഴയും എത്തി. ഒരുവശത്തു കാട് മറുവശത്തു പുഴ, ആകാശത്തിൽനിന്നും മഴ. ബിസിനകത്തു നല്ല തണുപ്പ്, ഞങ്ങക്കൊ ഭയങ്കര വിശപ്പും. എന്നാലും യാത്ര അടിപൊളി. ഇരുട്ട് മൂടിയ വഴികളിലൂടെ ബസ് അങ്ങ് കുതിച്ചു പായുകയാണ്.
അടുത്തുള്ള കുട്ടികളോടൊക്കൊക്കെ കുശലാന്വേഷണം നടത്തി, ഇതെങ്ങോട്ടു പോകുന്ന ബസ് ആണ് എന്നൊക്കെ ചോദിച്ചു മനസിലാക്കി. എന്നാൽ ആ പേര് മറന്നു പോയി. കുറച്ചു കഴിഞ്ഞപ്പോൾ മെയിൻ റോഡ് മാറി ടാർ ഇടാത്ത റോഡിലേക്ക് ബസ് കയറി. കുറെ ആളുകൾ ഇറങ്ങി. എനിക്കും ഉര്മിക്കും ഫ്രണ്ടിൽത്തന്നെ സീറ്റും കിട്ടി. പിന്നെ അങ്ങോട്ട് ബസ് ഒരു സ്കൂൾ ബസ് ആയി മാറി. കിരി കിരി ശബ്ദം ഉണ്ടാക്കി കുട്ടികൾ ബസിലേക്ക് ഇടിച്ചു കയറി. പിന്നെ ഉള്ള യാത്രയിൽ രണ്ടുവശവും കാടാണ് ഇടക്കിടെ ചെറിയ വയലുകളും അങ്ങിങ്ങായി ചില വീടുകളും. ബസ് കടന്നുപോകുമ്പോൾ വീട്ടിലുള്ള കുട്ടികൾ ഓടി പുറത്തുവന്നു എല്ലാവർക്കും റ്റാ റ്റാ നല്കുനുണ്ട്, അധികം ബസ് സഞ്ചരിക്കാത്ത വഴികളിൽ ഒന്നാണ് ഇതു എന്ന് തോണുന്നുണ്ട്. ഞങ്ങളും എല്ല്ലാവർക്കും റ്റാ റ്റാ കൊടുത്തു. കുട്ടികൾക്കൊക്കെ ഭയങ്കര സന്തോഷം. ഞങ്ങൾക്കാനേൽ അതുകണ്ടു വീണ്ടും വീണ്ടും റ്റാ റ്റാ കൊടുക്കാനുള്ള ആവേശം. കുറേക്കൂടി മുന്നോട്ട് പോയപ്പോൾ ബസിനു പോകാനുള്ള വഴി അവസാനിച്ചു അവിടെന്നു വീണ്ടും അതെ റൂട്ടിലൂടെ തിരിച്ചു. അവസാന സ്റ്റോപ്പിൽനിന്നും കുറെ വികൃതികൾ ബസിൽ കയറി. അധികം വൈകാതെ ബസ് അവരുടെ സ്കൂളിന് മുന്നിൽ എത്തി. നല്ല മഴ പെയുന്നുണ്ട് കുടയൊന്നും നിവർത്താതെ എല്ലവരും ബസിൽ നിന്നിറങ്ങി ഓടി വരാന്തയിൽ പോയി നിൽക്കുകയാണ്.
ഞാനും ഊർമിയും അവരുടെ ഓട്ടം കണ്ടു പഴയ സ്കൂൾ യാത്രയുടെ മനോഹരമായ ആ ദിവസങ്ങളെ കുറിച്ച് ചിന്തിച്ചു. കൗതുകകരമായ ഒരുകാര്യം എന്തെന്നാൽ, നല്ല മഴയിലാണ് കുഞ്ഞുങ്ങൾ ബസിൽ നിന്നിറങ്ങി സ്കൂളിലേക്ക് ഓടുന്നത്, കൂട്ടത്തിൽ കുറച്ചു മുതിർന്നകുട്ടി, അവൾ അവസാനം ആണ് ഇറങ്ങിയത്. ഇനി ആരും വരാൻ ഇല്ല എന്ന് ഉറപ്പുവരുത്തിയശേഷം കോരിച്ചൊരിയുന്ന ആ മഴയത്തു സ്കൂൾ ഗേറ്റ് അടച്ചതിനു ശേഷം ആണ് അകത്തേക്ക് പോയത്. ഇവിടെ സ്കൂൾ ഗേറ്റ് അടക്കാനും തുറക്കാനും id കാർഡ് ചെക്ക് ചെയ്യാനും സെക്യൂരിറ്റിയും ഇല്ല ആയമാരും ഇല്ല. കുട്ടികൾ എല്ലാം ഉത്തരവാദിത്തത്തോടെ ചെയുന്നു. ഇതെല്ലാം കണ്ടു ഉര്മിക എന്നോടുപറഞ്ഞു “this is what real education” (ഇതാണ് യഥാർത്ഥ വിദ്യാഭ്യാസം ). ശരിക്കുംപറഞ്ഞാൽ വളരെ സന്തോഷം തോന്നി ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ. നഗരത്തിലെയും ഗ്രാമത്തിലെയും വിദ്യാഭ്യാസത്തെ, വിദ്യാർത്ഥികളുടെ സ്വഭാവങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസ്സം എന്തോക്കെയാകും എന്നും കുറച്ചു നേരം ഞങ്ങൾ ചർച്ച ചെയ്തു . പിന്നെ എപ്പോഴോ വിശപ്പുകൊണ്ടാകും ഞാൻ ഉറങ്ങിപ്പോയി. എണീറ്റപ്പോൾ ഉര്മിക പറയുന്നുണ്ട്.. come we reached. വേറെ ആരും ഇറങ്ങാനില്ല. ബാഗും വലിച്ചു കയറ്റി ഡ്രൈവറിനോടും കണ്ടക്ടറിനോടും ബൈ ബൈ പറഞ്ഞു ഞങ്ങൾ മണ്ടഘട്ട ഇറങ്ങി.
വിചാരിച്ച പോലെ ഒരു പക്ഷിപാളയവും കണ്ടില്ല.. അതുകാണാൻ വരുന്ന ഒരു യാത്രകാരനേം കണ്ടില്ല. ഒരു ചെറിയ ഗ്രാമം. കടകൾ ഒന്നും തുറന്നിട്ടില്ല. പണി പാളി എന്ന് കരുതി. ബസ് സ്റ്റോപ്പിൽ ഇരുന്ന ചേട്ടനോട് എവിടെ ആണ് പക്ഷിപാളയം എന്ന് ചോദിച്ചു. കുറച്ചുടി മുന്നോട്ടു പോയാൽ മതി കാണാം എന്ന് കറഞ്ഞുകേട്ടപ്പോൾ ഒരുസമാധാനം ആയി. അടുത്ത പരുപാടി ഫുഡ് ആണ് . ഇവിടെ ഹോട്ടൽ വല്ലതും ഉണ്ടോ ചേട്ടാ എന്ന് തമിഴ് കലർന്ന കന്നടയിൽ ഞാൻ ചോദിച്ചോപ്പിച്ചു. ബസ് സ്റ്റോപ്പിൽ നിന്നും കുറെ മാറി ഒരു ഹോട്ടൽ ഉണ്ടത്രേ, എന്തായാലും ഇനി ഫുഡ് കഴിക്കാതെ ഒരു പണീം ഇല്ല എന്ന് കരുതി അങ്ങോട്ട് വെച്ചടിച്ചു. പോകുന്ന വഴി കാണുന്നവരോട്എല്ലാം ഹോട്ടൽ എവിടെ ഹോട്ടൽ എവിടെ എന്ന് ചോദിച്ചാണ് ഉര്മിയുടെ നടപ്പ് . പാവം നല്ല വിശപ്പുകാണും . അങ്ങനെ വളരെ പ്രതീക്ഷയോടെ ആദ്യം എത്തിയ കടയിൽ ആകെ ഉള്ളത് ഉള്ളി വട മാത്രം. വീണ്ടും പണികിട്ടി!!
കടയിലെ ചേട്ടനോട് വേറെ ഏതാവത് ഹോട്ടൽ ഇരിക്കാ എന്ന് വേദനയോടെ ചോദിച്ചു. പാവം ചേട്ടൻ ഞങ്ങളുടെ അവസ്ഥ മനസിലാക്കി മറ്റൊരു വഴി കാണിച്ചു തന്നു . ഞങ്ങൾ അവിടേക്കു ഓടി. പുളി ഇലകൾ വീണു നിറഞ്ഞ ഒരു റോഡ്, അതിനു സൈഡിൽ സ്വർഗം പോലെ ഒരുകട . അകത്തു നിന്നും വശങ്ങളിൽ ചിറകും തലയിൽ മയിൽപീലി ചൂടിയ ദൈവത്തെ പോലെ ഒരു ചേട്ടൻ, ഞാൻ ഒന്ന് ഞെട്ടി, സ്വബോധം പോയോ പെട്ടെന്ന്. അയ്യോ കണ്ണൊക്കെ തിരുമ്മി ഒന്ന് നോക്കുമ്പോൾ ഒരു ശബ്ദം “ഊട്ട അയിത്ത”? ഉര്മികയാണ് ആകെ അറിയാവുന്ന കന്നഡ ഒന്ന് പ്രയോഗിച്ചതാണ് അവൾ . രാവിലെ ഏകദേശം 9 .30 ആയിട്ടുള്ളു.” ഊട്ട അയിത്ത ” എന്നാൽ ഊണ് ആയോ എന്നാണ്, ഇവളെന്തിനാ ഈ പാതിരാവിലെ ഊട്ട ആയൊ എന്ന് ചോദിക്കുന്നേ? ഞാനും ചേട്ടനും ഒന്ന് ഞെട്ടി . ഞാൻ പെട്ടെന്ന് ചോദിച്ചു ബ്രേക്ഫാസ്റ് ആണ് ഉദേശിച്ചത് .. ഉപ്പട്ടി മാത്രം ഉള്ളുന്നു. ഉപ്പട്ടി ന്നാ നമ്മട നാട്ടിലെ ഉപ്പുമാവിനോട് സാമ്യം ഉള്ള ഒരു ഫുഡ്.
വിശപ്പൊക്കെ മാറ്റി വെള്ളം ഒക്കെ നിറച്ചു വേഗം പക്ഷി പാളയം കാണാനായി ഇറങ്ങി. ഇങ്ങനെ ഒരു സ്ഥലം ഉള്ളതിന്റെ ലക്ഷണങ്ങൾ ഒന്നും അവിടെ കാണുന്നതും ഇല്ല. വഴിയിൽ കാണുന്ന ആളുകളോടെല്ലാം ഒന്നൂടി ഉറപ്പുവരുത്തി ഞങ്ങൾ മുന്നോട്ടു നടന്നു. ഇടതു ഭാഗത്താരണ്ടുയി ഒറ്റപ്പെട്ട ഒരുസ്ഥലം തുങ്ക ഒഴുകുന്നതുകാണണം. വെള്ളത്തിനുമീതെ ദൂരെ ഒരു മരം. വെളുത്ത നിറമുള്ള ഒരുമരം. അവിടെ ആരുംതന്നെ ഇല്ല. ചെളിപിടിച്ച ഒരു ചെറിയ വഴി. ചെറിയ പേടി ഉണ്ട് രണ്ടാൾക്കും, bird sanctuary ടെ ഒരു ലൂക്കും ഇല്ല. എന്നാലും ഇതു കാണാൻ ഒന്നര മണിക്കൂർ ചിലവാക്കി വന്നതല്ലേ അങ്ങ് ഇറങ്ങി. പെട്ടെന്ന് പിറകിൽ നിന്ന് ഒരു ശബ്ദം ബേട്ടി.. സൂക്ഷിച്ചുപോകണം. തെന്നാന് സാധ്യത ഉണ്ട്. ഞങ്ങൾ രണ്ടാളും ഞെട്ടി.പുറകോട്ടു നോക്കിയപ്പോൾ ഒരു 80 കഴിഞ അപ്പൂപ്പൻ. അദ്ദേഹത്തിനാണത്രെ ഇതു നോക്കുന്നതിനുള്ള ഉത്തരവാദിത്തം. ആള് ഞങ്ങളുടെ കൂടെ നടന്നു. ഹിന്ദി ആണ് പറയുന്നത്. എന്നാൽ വ്യക്തം ആകുന്നില്ല. ഞങ്ങൾ എവിടെനിന്നാണ് എന്ന് ചോദിച്ചപ്പോൾ ബാംഗ്ളൂർ നിന്നെന്ന് മറുപടി പറഞ്ഞു. അപ്പോ അങ്ങേരു കരഞ്ഞു.. കുറച്ചു ദിവസം മുൻപേ ജോലിക്കായി അവിടെ വന്നിരുന്നു എന്നും 100 രൂപ മാത്രം വീട്ടിലേക്കു അയക്കാൻ സാധിച്ചുള്ളൂ എന്നും പറഞ്ഞു കരച്ചില് തുടങ്ങി. അദ്ദേഹം നോർമൽ അല്ല എന്ന് ഞങ്ങൾക്ക് മനസിലായി. ഇടക്കിടക്ക് മകളെ ആരോ തട്ടിക്കൊണ്ടുപോയെന്നും നിങ്ങളെയും ആരെങ്കിലും തട്ടിക്കൊണ്ടുപോലും വേഗം രക്ഷപെട്ടോ എന്നൊക്കെ പറയുന്നുണ്ടായോരുന്നു.
എന്തായാലും എന്തോകെയോ ദുരന്തങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഇടക്കിടക്ക് കരയുന്നു. ഞങ്ങൾ രണ്ടാളും അദ്ദേഹത്തിന് മകളെപ്പോലെ ആണ് എന്നൊക്കെ പറഞ്ഞു ഞങ്ങളെ അനുഗ്രഹിച്ചു. ഒരു 100 രൂപ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. നേരത്തെ കണ്ട വെളുത്തനിറമുള്ള മരം സൂക്ഷിച്ചുനോക്കിയപ്പോൾ അത് മുഴുവൻ ദേശാടന പക്ഷികളാണ്. കുറച്ചു ഫോട്ടോസ് എടുത്തു . മുഹമ്മദ് എന്ന് വിളിക്കുന്ന മണ്ടഗട്ടയിലെ കരയുന്ന അപ്പൂപ്പന് ബൈ ബൈ പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഓടെടാ ഓട്ടം. നേരെ ബസ്റ്റോപ്പിൽ എത്തി. ഇനിയും ഒരുപാടുസ്ഥലം ഇന്ന് കണ്ടുതീർക്കാനുണ്ട്. അടുത്തുള്ള ഓട്ടോ ചേട്ടനോട് എത്ര രൂപ ആകും എന്ന് ചോദിച്ചു. പുള്ളിപ്പറഞ്ഞ റേറ്റ് കേട്ട് ഞങ്ങളുടെ കണ്ണ് തള്ളി ബുൾസൈ ആയി പുറത്തുവന്നു. വണ്ടിയൊക്കെ അടുത്തസ്ഥലത്തു ചെന്ന് പിടിക്കാം എന്നുകരുതി അടുത്തതായിവന്ന ബസിൽ ചാടിക്കയറി… ഇനിയാത്ര തീർത്ഥഹള്ളിയിലേക്കു.
തീർത്ഥഹള്ളിയിൽ ഞങ്ങക്ക് സഹായിയായി എത്തിയ നിതിൻ ചേട്ടനും, കർണാടക സാഹിത്യസാഹിത്യത്തിന്റെ കുലപതിയുടെ ജന്മഗൃഹത്തിലേക്കുള്ള യാത്രയും, ചരിത്രം ഉറങ്ങിക്കിടക്കുന്ന നഗര കോട്ടയിലേക്കുള്ള യാത്രയുടെ വിശേഷങ്ങളും ഇനി നാളെ..
വിവരണം – ഗീതു മോഹന്ദാസ്.