കോടമഞ്ഞിൻ്റെ കരസ്പർശമേറ്റ മലനിരകളുടെ രാജകുമാരി- കൊടൈക്കനാൽ…

മനോഹരമായ ഈ യാത്രാവിവരണം നമുക്കായി പങ്കുവെയ്ക്കുന്നത് – Sijo Symphoney.

കൊടക്കനാൽ ഒരിക്കലും കണ്ടു തീർക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ്…എത്ര കണ്ടാലും വീണ്ടും വീണ്ടും പുതുമ നൽകുന്ന ഒരു സ്വർഗം …മനസിൽ സ്നേഹം മാത്രം ഉള്ള പച്ചയായ മനുഷ്യരുട നാട്…ആൾകുറ്റങ്ങളില്ലാത്ത മണ്ണിന്റെ മണമുള്ള നാട് ..മഞ്ഞുമലയുടെയും കുറിഞ്ഞിപ്പൂക്കളുടേയും പഴങ്ങളുടെയും നാട് കുടമഞ്ഞിനാൽ പ്രകൃതിയുടെ ഈത്രജാലം തീർത്ത കൊടൈക്കനാൽ.

ആദ്യം ആയിട്ടല്ല കൊടക്കനാൽ സന്ദർശിക്കുന്നത് അതുകൊണ്ടു തന്നെ കൊടക്കനാൽ എന്നു കേൾക്കുമ്പോൾ മനസിൽ മായുന്ന ഗുണ കേവ് , പില്ലർ റോക്ക് ,ഡോൾഫിൻ നോസ് , പൈൻ ഫോറെസ്റ് , കോക്കർസ് വാക് , ഗോൾഫ് ക്ലബ് ഒന്നും തന്നെ നമ്മുടെ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല…അങ്ങന ഒരു ആഴ്ച നീളുന്ന സ്വപ്നങ്ങളുടെ പൂർത്തീകരണം ആയിരുന്നു ഈ യാത്ര ..

കോടമഞ്ഞിന്റെ മൗനവും വളഞ്ഞുപുളഞ്ഞ റോഡുകളുടെ വിജനതയും ആകാശം മുട്ടെ മഞ്ഞിൽ കുളിഞ്ഞു നിൽക്കുന്ന മലകളും ചെറിയ വെള്ളച്ചാട്ടങ്ങളും കണ്ടു മൂടല്‍ മഞ്ഞിനാല്‍ ഇന്ദ്രജാലം തീര്‍ത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കൊടൈക്കനാൽ. ആറു പേരടഞ്ഞുന്ന സംഗമായിരുന്നു നമ്മുടെ ,ബാ ഗ്ലുർ നിന്നും 465 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊടക്കനാൽ എത്തിച്ചേരാൻ സാധിക്കും .

സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതി ചെയുന്ന കൊടക്കനാൽ തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത്.കൊടക്കനാൽ എന്നാൽ മലനിരകളുടെ രാജകുമാരി എന്നാണ് അർഥം .1845 ൽ ആണ് കൊടക്കനാൽ സ്ഥാപിതമായത് .കൊടക്കനാൽ സന്ദർശിക്കുമ്പോൾ ഇന്ന് കാണുന്ന രീതിയിൽ കൊടക്കനലിന മാറ്റിയെടുക്കുന്നതിൽ അമേരിക്കൻ ക്രിസ്ത്യൻ മിഷനറീസ് വഹിച്ച പങ്കു ഓർക്കേണ്ടത് തന്നയാണ് . ശരിക്കും വാക്കുകൾ കൊണ്ടു വർണ്ണിക്കുന്നത്തിനും അപ്പുറത്താണ് കൊടക്കനാൽ നമുക്കു സമ്മാനിക്കുന്നത്‌ . റോഡില്‍ നിന്നും മുകളിലേക്കു നടക്കുവാന്‍ തുടങ്ങിയാല്‍ മഞ്ഞിന്റെ മണമുള്ള കാറ്റ് നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോകും . ഇടവിട്ടെത്തുന്ന മൂടല്‍ മഞ്ഞു അടുത്തുനില്‍ക്കുന്ന ആളിനെപോലും മറച്ചു കളയും .വാക്കുകൾ മുറിഞ്ഞു പോകുന്ന പലപ്പൊഴും കൊടക്കനാലിന്റെ മനോഹാരികത വര്ണിക്കുമ്പോൾ.

കാറിൽ അയിരുന്നു നമമുടെ യാത്രാ ബാംഗ്ലൂർ ജീവിതത്തിൽ നിന്നും ഒന്നു മാറി പ്രകൃതിയോടു ചേർന്ന് അതിനെ തൊട്ടും തലോടിയും നിൽക്കുക എന്നതു ഏതൊരു ബാംഗ്ലൂർ ജീവിക്കുന്നവരുടേയും അഗ്രഹം ആണ്‌ അതിനു കൊടക്കനാൽ അല്ലാതെ വേറെ ഒരു ഓപ്ഷൻസ് ഇല്ലായിരുന്നു അത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതായിരുന്നു ഈ യാത്ര.

 

ആദ്യദിവസം ബെരിജം ലക്ക് കാണാൻ ആണ് യാത്ര പുറപ്പെട്ടത്.കൊടക്കനാൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ബെരിജം ലേകിൽ എത്തിച്ചേരാം . യാത്രക്ക് മുമ്പ് ഫോറെസ്റ് ഡിപ്പാര്ട്മെന്റിന്റെ പാസ് ആവശ്യമാണ് 200 രൂപ നൽകിയാൽ നമുക്ക് പാസ് ലഭിക്കുന്നതാണ് . വാക്കുകൾ കൊണ്ട് അവരണീയം ആണ് കൊടക്കനാൽ നിന്നും ബെരിജം ലക്ക്ലേക്കുള്ള യാത്ര വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ്കൾ ,മൊട്ടക്കുന്നുകളാല്‍ സുന്ദരം, പച്ചപ്പുനിറഞ്ഞ ‍ക്കിടയിലൂടെ വെള്ളിയരഞ്ഞാണംപോലെ ഒഴുകുന്ന ചെറുകാട്ടരുവികള്‍. മഞ്ഞില്‍ മുങ്ങിപ്പൊങ്ങുന്ന പകലുകള്‍, ഹൈറേഞ്ചിന്റെ കുളിര്‍മ മുഴുവന്‍ ആവാഹിച്ചെടുത്ത കാറ്റ്.പലപ്പോഴും നമ്മൾ ഇന്ത്യയിൽ തന്നെ ആണോ എന്നു സംശയം ജനിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു പല കാഴ്ചകളും.പോകുന്ന വഴിക്കു നമുക്ക് സൈലന്റ് വാലി നമുക്ക് കണ്ണിന് കുളിർമ നൽകുന്ന ഒരു കാഴ്ചയാണ്‌.കൊടക്കനാൽ സന്ദർശിക്കുന്ന ഏതൊരു സഞ്ചരിക്കും ബെരിജം ലെക്ക്‌ ഒരു അവിസ്മരണീയമായ ഒരു കാഴ്ചയാണ്‌ . തിരിച്ചു വരുന്ന വഴിക്കു നമുക്ക് , പൈൻ ഫോറെസ്റ് , ഗുണ കേവ് , പിള്ളേർറോക്‌ , കോക്കേഴ്സ് വാക് എന്നിവ കാണാൻ സാധിക്കും. അങ്ങനെ ആദ്യത്തെ യാത്രയുടെ ഓർമ്മകൾ മനസിന് നൽകിയ സന്തോഷത്തിൽ ഉറക്കത്തിലേക്കു കടന്നു.

ഇന്ന് യാത്രയുടെ അവസാനത്തെ ദിവസമാണ് ആണ് .മന്നവനുർ പൂപ്പാറ എന്നിവയാണ് ഇന്നത്തെ യാത്രയുടെ ലക്‌ഷ്യം കൊടക്കനാൽ വന്ന് കഴിഞ്ഞാൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു കാഴ്ച്ചയാണ് മന്നവാനൂർ .മന്നവന്നുർ ശരിക്കും ഒരു സ്വർഗമാണ് ഒരു സഞ്ചാരി ഒരിക്കലെങ്ങിലും കണ്ടിരിക്കണ്ട പ്രകൃതിയുടെ സമ്മാനം .കൊടൈക്കനാലിൽ നിന്നും മുപ്പത്തിരണ്ട് കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്താൽ മന്നവനുർ എത്തിചെരാം .വിക്രo അഭിനയിച്ച ഐ നമ്മുടെ സ്വന്തം ലാലേട്ടൻ അഭിനയിച്ച ചിത്രം അങ്ങന ഒരുപാടു നല്ല ചിത്രങ്ങളുടെ ലൊക്കേഷൻ കൂടിയാണ് മന്നവനുർ. മന്നവനുർ യാത്രക്കിടെ നമുക്ക് പൂപ്പാറയുടെ ഗ്രാമഭങ്ങി കൂടി ആസ്വദിക്കാൻ സാധിക്കും .കൊടക്കനാൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൂപ്പാറയുടെ ഗ്രാമഭഗി ആസ്വദിക്കാൻ സാധിക്കുന്നതാണ് .വെളുത്തുള്ളി .സബര്ജിള്ളി ,കാരറ്റ് ,ആപ്പിൾ കാബേജും വിളയുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് പൂപ്പാറ .മലഞ്ചെരിവുകളിൽ, തട്ടുകളുണ്ടാക്കിയാണ് കൃഷി നടത്തുന്നത്. പൂപ്പാറക്ക്‌ ഒരു കിലോമീറ്റർ മുൻപാണ്, ഗ്രാമത്തിന്റെ മുഴുവൻ വ്യൂവും കാണാൻ സാധിക്കുന്നത്. അവിടെ നാട്ടുകാരൻ, സ്വന്തമായി ഒരു വ്യൂ ടവർ ഒക്കെ ഉണ്ടാക്കി ഇക്കോ ടൂറിസത്തിന്റെ സാധ്യതകൾ പരീക്ഷിച്ചിട്ടുണ്ട്.

ഓരോ മിനിറ്റിലും വൈവിധ്യമേറിയ കാഴ്ചകൾ തന്ന് കൊണ്ടിരുന്നു കാട്‌.എവിടെ ക്യാമറ വെച്ചലും കണ്ണിന് കുളിർമ നൽകുന്ന ചിത്രങ്ങൾ കൂടെ തൊട്ടടുത്ത നിമിഷം എന്തായിരിക്കും സംഭവിക്കുക എന്ന ആകാംക്ഷയും.
ആ മായിക കാഴ്ച കണ്ട്‌ നേരം പോയതറിഞ്ഞില്ല. നാളെ രാവിലെ ബാംഗ്ലൂർ എത്തണം ജോലിക്കു പോകണം ,വെയിൽ മാഞ്ഞു. മാനം ഇരുണ്ട്‌ കനത്തു. ഒരേ കാട്ടിലൂടെയുള്ള ഓരോ യാത്രയും പുതിയ കാഴ്ചകളിലൂടെയാണ്‌. നവ്യമായ അനുഭവങ്ങളിലൂടെയാണ്‌.പലപ്പോഴും അക്ഷരങ്ങളുടെ കോണുകളിൽ ഒതുകുന്നവയല്ല . യാത്രകൾ അവനിക്കുന്നില്ല ഓരോ യാത്രകൾ അവസാനിക്കുമ്പോഴും അത് പുതിയൊരു യാത്രക്കുള്ള തുടക്കമാണ്..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply