ആത്മഹത്യാ ഗെയിം കേരളത്തിലുമെത്തി. ബ്ലൂ വെയില് എന്ന വിവാദ ഗെയിം 2000ലധികം പേര് ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഈ ഗെയിം പ്രചരിക്കുന്നതായി കണ്ടെത്തിയത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്കുന്ന ഏജന്‍സികളാണ്. ഇത് സംബന്ധിച്ച വിവരങ്ങല്‍ കൈമാറാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ ചാവക്കാട് കടല്കാണാന് പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയിക്കുന്നുണ്ട്. രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ഈ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഗെയിം ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 530 പേര് ഇത്തരത്തില്‍ ജീവനൊടുക്കിയെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ മന്‍പ്രീത് സിങ് സഹാനി എന്ന പതിന്നാലുകാരന് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇത് ഗെയിമിന്റെ സ്വാധീനത്തിലാണെന്നാണ് പൊലീസ് അനുമാനം.



റഷ്യയിലാണ് ഗെയിമിന്റെ ഉത്ഭവം. ഒരുതരം ചലഞ്ച് ഗെയിമാണിത്. ഒരു വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാന്‍ ആവശ്യപ്പെടുന്നതാണ് ആദ്യത്തെ ഘട്ടം. 50 ദിവസത്തിനുള്ളില്‍ 50 ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കണം. ഈ ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വയം മുറിവേല്‍പ്പിക്കുന്നടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം. ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടും. ഗെയിമില്‍ ആകൃഷ്ടരായവര്‍ ഇതും ചെയ്യാന്‍ മടിക്കില്ലെന്ന് സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
© E Vartha
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog