കെഎസ്ആര്‍ടിസിയ്ക്കും ആനവണ്ടി ബ്ലോഗിനും നന്ദിയോടെ ഒരു യാത്രക്കാരന്‍ !!

കെഎസ്ആര്‍ടിസിയ്ക്കും ആനവണ്ടി ബ്ലോഗിനും വെബ്‌സൈറ്റിനും നന്ദിയോടെ ഒരു യാത്രക്കാരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌.

ഇന്നലെ (23 ജനുവരി 2018, ചൊവ്വാഴ്ച) തിരുവനന്തപുരത്ത്നിന്ന് തിരിച്ച് നാട്ടിലേക്ക് വരാന്‍ ആലോചിക്കുന്ന നേരം.. കോഴിക്കോട് ജില്ലയിലെ NITക്ക് അടുത്തുള്ള കെട്ടാങ്ങല്‍ എന്ന സ്ഥലത്തേക് ആണ് എത്തേണ്ടത്. നിലവില്‍ മിക്ക തീവണ്ടികളും വൈകി ഓടുന്ന സാഹചര്യത്തില്‍, കോഴിക്കോടെക്ക് നമ്മുടെ ആനവണ്ടിയില്‍ തന്നെ പോവാം എന്ന് തീരുമാനിച്ചു. 24 ജനുവരി ആയ ഇന്ന്, വാഹനപണിമുടക്ക് ഉള്ളത് കൊണ്ട് അധികം വൈകാതെ കോഴിക്കോട്‌ എത്തണമായിരുന്നു.

ഉച്ചക്ക് ഒരുമണി കഴിഞ്ഞു തിരുവനന്തപുരം തമ്പാനൂര്‍ KSRTC സ്റ്റാന്‍ഡില്‍ എത്തി. നോക്കുമ്പോള്‍ കോഴിക്കോട് ഭാഗത്തേക്ക് ആകെ ഉള്ളത് ഒരു സുല്ത്താന്‍ ബത്തേരി സൂപ്പര്‍ എക്സ്പ്രസ്സ്‌. പിന്നെ 3 മണിക്ക് പുറപ്പെടുന്ന ബാംഗ്ലൂര്‍ സ്കാനിയ. 2 വണ്ടികളിലും കോഴിക്കോട്ടേക്ക് സീറ്റ്‌ ഒഴിവില്ല. അപ്പോള്‍ പിന്നെ തൃശ്ശൂരിലെക്ക് പോയിട്ട് എന്നാ പിന്നെ അവിടുന്ന് കോഴിക്കോട് പോയാല്‍, വല്ല വണ്ടിയും കിട്ടും എന്ന്‍ വിചാരിച്ചു. കഷ്ടകാലത്തിന് അങ്ങോട്ടും വണ്ടി ഇല്ല. 2 മണിക്കുള്ള എറണാകുളം സൂപ്പര്‍ എക്സ്പ്രസ്സില്‍ (RPC 803) അങ്ങോട്ട്‌ കയറി. അവിടുന്ന് പിന്നെ മാറിക്കയറാം എന്ന് തീരുമാനിച്ചു.

യാത്രാമധ്യേ ആനവണ്ടി വെബ് സൈറ്റില്‍ നോക്കിയപ്പോള്‍, തൃശൂര്‍ നിന്ന് എനിക്ക് പോവാന്‍ പാകത്തിന് ഒരു വണ്ടി ഉണ്ടെന്ന്‍ മനസ്സിലായി. ഈരാറ്റുപെട്ട- തിരുവമ്പാടി സൂപര്‍ ഫാസ്റ്റ്. വൈകീട്ട് 11.40ന് തൃശ്ശൂര്‍ എത്തിയാല്‍ ഈ വണ്ടി പിടിക്കാം. വലിയ ബുദ്ധിമുട്ടില്ലാതെ എറണാകുളം എത്തി. KSRTC സ്റ്റാന്റിന്റെ മുന്നില്‍, ചെറിയ ഗതാഗത കുരുക്ക് ഉള്ളത് കൊണ്ട് അവിടെ കയറുന്നതിനു മുമ്പേ ബസ്സില്‍ നിന്ന് ഇറങ്ങി. നേരം രാത്രി 8 മണി ആയി. അവിടെ അതെ സ്ഥലത്ത് നിന്ന്‍, സേലം വഴി ഉള്ള എറണാകുളം – ബാംഗ്ലൂര്‍ ശബരി സൂപ്പര്‍ ഡീലക്സ് (ATC 41) കിട്ടി. വൈറ്റില ഒക്കെ കടന്നു രക്ഷപെടാന്‍ കുറെ നേരം എടുത്തെങ്കിലും, പിന്നെ നല്ല അടിപൊളിയായി ഡ്രൈവര്‍ ചേട്ടന്‍ വണ്ടി തൃശ്ശൂര്‍ എത്തിച്ചു. 10.20 ആയപ്പോഴേക്കും തൃശൂര്‍ ഇറങ്ങി. പിന്നെ 11.30 വരെ കട്ട വെയിറ്റിങ്ങ്.

ഇന്ന് വാഹനപണിമുടക്ക് ഉള്ളത് കൊണ്ട് വണ്ടി കാണുമോ എന്നായി ടെന്ഷ ന്‍. അവിടെ അന്വേഷിച്ചപ്പോള്‍ വണ്ടി വരും എന്ന് അറിഞ്ഞു. അങ്ങനെ ഒട്ടേറെ മിന്നലും സ്കാനിയയും ഒക്കെ കടന്നുപോകുന്നു, കൂട്ടത്തില്‍ ഒരു മാസ്സ് എന്ട്രിയോടുകൂടി RPK 268, തിരുവമ്പാടി സൂപ്പര്‍ കടന്നു വന്നു . Destination ബോഡില്‍ NIT, മുക്കം എന്നൊക്കെ കണ്ടപ്പോള് തന്നെ വല്ല്യ സന്തോഷം. അങ്ങനെ രാത്രി 12 മണിയോടെ വണ്ടി മൊത്തം ആളുകളുമായി പുറപ്പെട്ടു. 2.30 AM ആയപ്പോഴേക്കും കോഴിക്കോട് എത്തി. മുക്കം ഭാഗത്തേക് കോഴിക്കോട് നിന്ന്‍ പുലര്ച്ചെ ഉള്ള ആദ്യത്തെ വണ്ടി ആയതിനാല്‍, സീറ്റ് എല്ലാം ഫുള്‍. 3മണി കഴിഞ്ഞു,വണ്ടി തിരുവമ്പാടിക്ക് പുറപ്പെട്ടു. അങ്ങനെ 3.30 ക്ക് എന്റെ നാട്ടില്‍ ഇറങ്ങാനും കഴിഞ്ഞു.

ഈ യാത്രയില്‍ എനിക്ക് നന്ദി പറയാന്‍ ഉള്ളത്, വണ്ടികള്‍ എല്ലാം കൃത്യസമയം പാലിക്കാന്‍ സഹായിച്ച KSRTC യിലെ എല്ലാ തൊഴിലാളികളോടും, പിന്നെ ടൈം ടേബിള്‍ ഒകെ പറഞ്ഞ്‌ സഹായിച്ച ആനവണ്ടി വെബ്സൈറ്റ് (www.aanavandi.com) അഡ്മിന്മാ്രോടും’ ആണ്. യാത്ര ചെയ്ത 3 വണ്ടികളിലെ കണ്ടക്ടര്‍മാരുടെ ക്ഷമയോടെയും, പുഞ്ചിരിച്ചുള്ള പെരുമാറ്റവും എല്ലാം പ്രശംസനീയം തന്നെ. കൃത്യനിഷ്ഠ പാലിച്ചു, ശ്രദ്ദയോടെ വേഗത്തില്‍ വണ്ടികള്‍ ഓടിച്ച ഡ്രൈവര്മാര്‍ക്കും നന്ദി.

വിവരണം – Aravind R Vaishnavam.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply