കെഎസ്ആര്‍ടിസിയിലേ ചില ചെക്കിംഗ് ഇന്‍സ്പെക്ടര്‍മാരുടെ പീഡനം മൂലം നിരവധി കണ്ടക്ടര്‍മാരാണ് ദുരിതം അനുഭവിക്കുന്നത് എന്ന കാര്യം പൊതുവേ എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. മിക്കവാറും തന്റേതല്ലാത്ത തെറ്റുകള്‍ക്കു വരെ കണ്ടക്ടര്‍മാര്‍ ഇവരില്‍ നിന്നും ദുരിതം ഏറ്റുവാങ്ങാറുണ്ട്. അത്തരത്തില്‍ നിരപരാധിയായ ഒരു കണ്ടക്ടര്‍ക്കുണ്ടായ അനുഭവം അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നാഗർകോവിൽ റൂട്ടില്‍ ഡ്യൂട്ടിയ്ക്ക് പോയ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ സജി എന്ന കണ്ടക്ടര്‍ക്കായിരുന്നു ചെക്കിംഗ് ഇന്‍സ്പെക്ടറുടെ യാഥാര്‍ത്ഥ്യം അറിയാതെയുള്ള നടപടിയില്‍ അപമാനം ഏറ്റുവങ്ങേണ്ടി വന്നത്. നടന്ന സംഭവം സജിയുടെ പോസ്റ്റിലൂടെ തന്നെ നമുക്ക് വായിക്കാം…
“സ്വന്തം ജോലിയോട് കണ്ണുനീർ ഒഴുക്കേണ്ടി വന്ന നിമിഷം.. കഴിഞ്ഞ ദിവസം എനിക്ക് ലഭിച്ച ഒരു അനുഭവം ഞാൻ ഇവിടെ പോസ്റ്റ് ചെയുന്നു. Tvm സെൻട്രൽ ഡിപ്പോയിൽ നിന്നും നാഗർകോവിൽ FP ഡ്യൂട്ടി പോകുവാനായി T & C യിൽ നിന്നും ETM മെഷീനും way bill ഉം വാങ്ങി ഞാൻ ഡ്യൂട്ടി പോവുകയുണ്ടായി. എന്റെ schedule ഡ്യൂട്ടിയോ സ്ഥിരമായി പോകുന്നതോ അല്ലാത്ത ഡ്യൂട്ടി ആയതിനാൽ route തിരിച്ചു വിടുന്ന കാര്യം എനിക്കറിയില്ലായിരുന്നു.ആരും പറഞ്ഞതുമില്ല, നോട്ടീസ് ആയി ഒരു അറിയിപ്പും എഴുതി ഒട്ടിച്ചിരുന്നില്ല.way bill ൽ പ്രിന്റ് ചെയ്തു തന്നിരുന്ന route നമ്പർ ഉപയോഗിച്ച് ഞാൻ ടിക്കറ്റ് കൊടുത്തു തുടങ്ങി.
എല്ലാവർക്കും ടിക്കറ്റ് കൊടുത്തു കഴിഞ്ഞപ്പോൾ വഴിയിൽ നിന്നും ഒരു ഇൻസ്‌പെക്ടർ കയറി ടിക്കറ്റ് ചെക്ക് ചെയ്തു. ടിക്കറ്റ് വാങ്ങി നോക്കിയത്തിനു ശേഷം ഇൻസ്‌പെക്ടർ എന്നോട് പറഞ്ഞു നിങ്ങൾ കൊടുക്കുന്ന ടിക്കറ്റ് പഴയ ഫെയർ ടിക്കറ്റ് ആണ്.TVM to NGL Rs 71. ഇപ്പോൾ route തിരിച്ചു വിടുന്നതിനാൽ RS 75.രൂപയാണ് നൽകേണ്ടത് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു സാർ ഞാൻ ഈ ഡ്യൂട്ടി റൂട്ട് തിരിച്ചു വിടുന്നതിനു ശേഷം ആദ്യമായി പോകുകയാണ്. എന്നോട് ആരും പറഞ്ഞിരുന്നില്ല. മാത്രവുമല്ല എനിക്ക് തന്ന way bill ൽ രേഖപ്പെടുത്തിയിരുന്ന route നമ്പറിൽ ആണ് ഞാൻ ടിക്കറ്റ് കൊടുക്കുന്നത്. ഉടൻ തന്നെ അദ്ദേഹം മറ്റൊരു ഇൻസ്‌പെക്ടർനെ വിളിച്ചു വരുത്തുകയും ഞാൻ കൊടുത്തTVM to NGL. 16 ടിക്കറ്റ് യാത്രക്കാരിൽ നിന്നും തിരികെ വാങ്ങിയതിന് ശേഷം പുതിയ റൂട്ട് എടുത്ത് 75 രൂപയുടെ 16 ടിക്കറ്റുകള്‍ രണ്ടാമത് കൊടുക്കുകയും ചെയ്തു. 15 മത്തെ( NGL) ഫെയർസ്റ്റേജ് മാത്രമാണ് മാറുന്നത്. 14 വരെയുള്ള (വില്ലുകുറി) ഫൈർസ്റ്റേജ് ടിക്കറ്റ് same ചാർജ് ആണ്.
വില്ലുകുറി വരെ ആ ടിക്കറ്റിൽ യാത്രചെയ്യാൻ സാധിക്കും. അതുകഴിഞ്ഞാൽ വില്ലുകുറി മുതൽ നാഗർകോവിൽ വരെ അടുത്ത ടിക്കറ്റ് ഞാൻ നൽകാം എന്ന് പറഞ്ഞിട്ട് കേൾക്കാതെ 75 രൂപയുടെ 16 ടിക്കറ്റ് – 1200 രൂപ എന്റെ കയ്യിൽ നിന്നും ഈടാക്കുകയും എനിക്ക് റിപ്പോർട്ട് എഴുതുകയും ചെയ്യുകയുണ്ടായി.. ഇൻസ്‌പെക്ടർ SQ1 ശ്രീകണ്ഠൻ നായർ ആണ് ഈ ചതി എന്നോട് ചെയ്തത്.
“” Ksrtc എന്ന department നു വേണ്ടി രാപ്പകൽ വളരെയധികം ആത്മാര്ഥതയോടെ ജോലി നോക്കിയിരുന്ന ഒരു കണ്ടക്ടർ ആണ് ഞാൻ.”” എന്നാൽ ഇതുപോലുള്ള ജീവനക്കാരോട് മൃഗീയമായി പെരുമാറുന്ന ഇൻസ്‌പെക്ടർമാർ ഉള്ളിടത്തോളം കാലം ഈ സ്ഥാപനം രക്ഷപെടുമെന്നു എനിക്ക് വിശ്വാസം ഇല്ല. ഞാൻ ജോലി രാജി വെക്കുന്നു… എല്ലാവരും ഷെയർ ചെയ്യണം….നാളെ ഈ അനുഭവം ആർക്കും ഉണ്ടാകരുത്.”
ചെക്കിംഗ് ഇന്‍സ്പെക്ടര്‍മാരോട് ഒരു അപേക്ഷയുണ്ട്. ദയവു ചെയ്ത് മനുഷ്യത്വപരമായി ചിന്തിക്കണം നിങ്ങള്‍. നിങ്ങളും ഒരുകാലത്ത് ഇതുപോലെ കണ്ടക്ടര്മാരായി ജോലി നോക്കിയിട്ടുള്ളവര്‍ ആയിരിക്കുമല്ലോ. എന്നിട്ടും എന്തിനീ കടുംപിടുത്തവും ഉദ്യോഗസ്ഥ ജാഡയും തലയില്‍ വെച്ചുകൊണ്ട് നടക്കുന്നു? നിങ്ങളുടെ ഈ അടിച്ചമര്‍ത്തുവാനുള്ള കഴിവുകള്‍ കെഎസ്ആര്‍ടിസിയുടെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കൂ. കുറ്റക്കാരാണെങ്കില്‍ നിങ്ങള്‍ക്ക് നടപടിയെടുക്കാം. പക്ഷേ തന്റേതല്ലാത്ത കാരണത്താല്‍ കണ്ടക്ടര്‍മാരെ ഇങ്ങനെ ശിക്ഷിക്കേണ്ടതുണ്ടോ?