കടപ്പാട് – റോണി തോമസ്.
1939 നവംബർ 9, പോളണ്ടിൽ നിന്നും ഒരു യുവ നാസി സൈനികൻ തന്റെ കുടുംബത്തിനയച്ച അയച്ച കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ് ”കാഠിന്യമാണ് ഈ ദിവസങ്ങളിലെ പോരാട്ടം. ഞാൻ ഇതെഴുതുന്നത് പ്രധാനമായും അൽപ്പം പെർവിറ്റിനു'(pervitin) വേണ്ടിയാണു ഉടൻ തന്നെ അൽപ്പം എത്തിക്കുക ”..സ്റ്റോക്ക് തീരാറായി. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട വേളകളിൽ ഇത്തരം നൂറുകണക്കിന് നാസി സൈനികരുടെ യാചനകൾ നിറഞ്ഞ കത്തുകൾ പിന്നീട് തെളിവുകളായി കണ്ടെടുത്തിട്ടുണ്ട് .. പെർവിറ്റിൻ എന്ന വസ്തുവിന് ആധുനിക ലോകം ഇന്നൊരു നിർവ്വചനവും നൽകിയിട്ടുണ്ട് ..അതാണ് ‘സ്പീഡ്’…! സിരകളിൽ കൂടി ഒഴുകിയ മയക്കു മരുന്നുകൾ അല്ലെങ്കിൽ ഉപയോഗിച്ചവന്റെ മാനസികാവസ്ഥ വെറി പിടിച്ചു നിൽക്കുന്ന ഭ്രാന്തിനു സമം.
ഒരു കാലത് ജർമ്മൻ പട്ടാളത്തിനെ ഉദ്ദീപിപ്പിക്കാൻ പ്രധാനമായും ‘മെതഫെതമിൻ’ എന്ന രാസവസ്തുവിൽ നിന്ന് സൃഷ്ടിച്ചെടുത്ത മയക്കുമരുന്നുകളാണ് വർഷങ്ങൾ നീണ്ട പരീക്ഷണശാലകളിൽ കൂടി നാസി ഡോക്ടർമാർ വികസിപ്പിച്ചെടുത്തത്. സൂയിസൈഡ് മിഷൻസ് മുതൽ ,ഭക്ഷണവും വെള്ളവുമില്ലാത്ത ഇടങ്ങളിൽ പോലും ഹിറ്റ്ലറിന്റെ ആജ്ഞകൾ ശിരസ്സാ വഹിച്ചു നീങ്ങിയ നാസി സൈനികരുടെ കടന്നാക്രമണങ്ങൾ ഇത്തരംആസക്തിയുടെ ചുവടു പിടിച്ചുവെന്നു കൂടി പറയേണ്ടി വരും …..എന്നാൽ ജീർണ്ണത നിറഞ്ഞ ഈ ഭ്രാന്തൻ മരുന്നിനു അനിവാര്യമായ ജർമ്മൻ തകർച്ചയെ രക്ഷിക്കുവാനുള്ള ശക്തിയുണ്ടായിരുന്നില്ല ……സാമ്രാജ്യത്തിന്റെ നാശത്തോടെ ഈ കണ്ടുപിടുത്തങ്ങളും മണ്ണിലലിഞ്ഞുവെന്നു വിചാരിച്ചെങ്കിലും, പൈശാചികമായ ഈ ‘രാസക്കൂട്ടു’ ദുരൂഹത നിറഞ്ഞ പല ഊടുവഴികളിൽ കൂടി സഞ്ചരിച്ചു തെക്കുകിഴക്കൻ ഏഷ്യയിലേക്ക് പിൽക്കാലത്തു കുടിയേറി. ഏതാണ്ട് അറുപതുകളുടെ ഒടുവിൽ..
മ്യാൻ മാർ ,തായ്ലൻഡ് , ലാവോസ് എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തി ഒരു കാലത് അറിയപ്പെട്ടിരുന്നത് ‘ഗോൾഡൻ ട്രയാങ്കിൾ ‘ എന്ന വിളിപ്പേരിലായിരുന്നു ..അതായത് ഒരു സമയത് ലോകത്തിൽ ഏറ്റവും കൂടുതൽ ‘ഓപ്പിയം’ ഉത്പാദിപ്പിക്കുന്നതും, വ്യപാരം നടത്തുന്നതുമായ സ്ഥലം …എൺപതുകളുടെ മധ്യത്തിൽ നാസികളുടെ ‘സ്പീഡ്’ എന്നതുപോലെ മറ്റൊരു വസ്തുവിന്റെ ഉത്പാദനത്തിലേക്ക് അവിടം പ്രധാന ഇടമായി തീർന്നു ……’യാബ’ അഥവാ ‘കിറുക്ക് മരുന്ന് ‘ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡ്രെഗ്ഗ് ‘ ….
ക്യാമറ ബാറ്ററിയിൽ നിന്ന് വേർതിരിച്ചു എടുക്കുന്ന ലിഥിയവും, ക്ളീനിംഗ് ആസിഡുകളും മെതഫെത്തമിനുമൊക്കെ പ്രധാന ചേരുവകളായി ചുവപ്പും നീലയും നിറങ്ങളില്‍ ഗുളിക രൂപത്തിൽ പുറത്തിറങ്ങുന്ന സാധനം ആദ്യമൊക്കെ അറിയപ്പെട്ടിരുന്നത് കുതിരയ്ക്ക് നൽകുന്ന മരുന്ന് എന്ന പേരിലായിരുന്നു ..ട്രെക്ക് ഡ്രൈവർമാരും ,മണിക്കൂറുകളോളം കാഠിന്യമേറിയ ജോലി ചെയ്യുന്ന മനുഷ്യരും മറ്റും പെട്ടെന്നുള്ള ഉന്മേഷത്തിനും മറ്റും ക്രമേണ യാബ ഉപയോഗിച്ച് തുടങ്ങി……അന്നൊക്കെ ഗവണ്മെന്റും കണ്ണടച്ചു ..
തായ്ലൻഡ് , മ്യാന്മാർ എന്നിവിടങ്ങളിൽ ഈ വസ്തുവിന്റെ ഉപയോഗം ഒടുവിൽ ക്രമാതീതമായി വർദ്ദിച്ചു .. ഈ അപകടം മനസ്സിലാക്കാൻ സർക്കാരിന് 2003 വരെ വേണ്ടി വന്നു ….മ്യാൻമറിലെ റിബൽ വിപ്ലവകാരികളുടെ പ്രധാന വരുമാന മാർഗ്ഗമായി യാബ വ്യാപാരം പൊടി പൊടിച്ചതോടെ ഗവണ്മെന്റിനു ഇടപെടേണ്ടി വന്നു… മയക്കുമരുന്നിനെതിരെ ഒരു യുദ്ധം തന്നെയായി ക്രമേണ അത് മാറി …പോരാട്ടത്തിനൊടുവിൽ 3000 ഓളം മനുഷ്യരുടെ കൂട്ടക്കൊലയിലാണ് അത് കലാശിച്ചത് …തായ്ലൻഡ് എന്നിവിടങ്ങളിൽ കണക്കനുസരിച്ചു അന്ന് എൺപത് ലക്ഷത്തോളം പേർ യാബയ്ക്ക് അടിമകളായിരുന്നു.
രാജ്യാന്തരതലത്തിൽ പിന്നീട് ഇതിനെ എതിർക്കാൻ ശ്രമം ആരംഭിച്ചുവെങ്കിലും …….രാജ്യത്തെ കൗമാര ക്കാർക്കിടയിൽ ഇതിനു വൻ സ്വീകാര്യത ആയിരുന്നു ..കേവലം ഒരു പിൽസിനു പത്തു ഭട്ട് (തായ്ലന്റ് കറൻസി ) എന്ന കണക്കിൽ ഈ ലഹരി അക്ഷരാർത്ഥത്തിൽ ലഹരി കമ്പോളങ്ങളെ പുണർന്നു ……മറ്റു മയക്കുമരുന്നുകളായ ഹെറോയിനും കൊക്കയ്നുമൊക്കെ പോലെ എന്നാൽ അതിലും ചിലവ് കുറഞ്ഞ ഈ ഗുളിക പരുവത്തെ നിശാപാർട്ടികളിലും മറ്റും സ്ഥിര സാന്നിധ്യമാകാൻ അധികം സമയം വേണ്ടി വന്നില്ല … ശരീരത്തിൽ ഡോപാമിന്റെ അളവ് ക്രമാതീതമായി ഉയർത്തി നൽകുന്ന ആനന്ദ ദായകമായ ഈ ലഹരി സിഗരറ്റ് പോലെ ഫിൽറ്റർ പേപ്പറിൽ കത്തിച്ചു അലിയിപ്പിച്ചു പുകച്ചും ,ദ്രാവക (ആംപ്യൂൾ / സിറിഞ്ച് ) രൂപത്തിൽ ഞരമ്പുകളിലേക്കു പടർത്തിയും ക്രൂരമായ മനോനിലയില്‍ ലിംഗഭേദമില്ലാതെ യുവത്വം മൃതിയണഞ്ഞു ……മറ്റു മയക്കുമരുന്നുകളേക്കാൾ ഒരു പടി ഉയർന്ന ലഹരി തന്നെയാണ് ഇതിന്റെ പ്രധാന പ്രത്യേകത …..ഈ അടുത്തു നമ്മുടെ അയാൾ രാജ്യമായ ബംഗ്ലാദേശിൽ ഈ മരുന്ന് എത്തി തുടങ്ങിയെന്നു വാർത്തകൾ ഉണ്ടായിരുന്നു
ഇന്നും അഞ്ചു ലക്ഷം പിൽസാണ് തായ്ലന്റിൽ ഒരു ദിവസം ഉപയോഗിക്കപ്പെടുക്കുന്നത് …..കഴിഞ്ഞ വര്‍ഷം കർശന നിയമങ്ങൾ ഇതിനെതിരെ സർക്കാർ പുറപ്പെടുവിച്ചുവെങ്കിലും യാതൊരു വിധത്തിലും ഇതിന്റെ ലഭ്യതയ്ക്ക് കുറവ് വരുത്തുവാൻ കഴിഞ്ഞിട്ടില്ല ……ചില ബുദ്ധ് സന്യാസിമാരുടെ നേതൃത്വത്തിൽ പൂർണ്ണയും പരമ്പരാഗത ചികത്സയുടെ ചുവടു പിടിച്ചുള്ള ലഹരി വിമുക്ത കേന്ദ്രങ്ങൾ ഇടക്കാലത്ത് രാജ്യത്ത് സജീവമായത് അല്‍പ്പം പ്രതീക്ഷയ്ക്ക് വക നല്കുന്നു..
യാബ ഒരു തലമുറയെ തന്നെ നശിപ്പിച്ചു നീങ്ങുയാണെന്ന് ഭരണകൂടം രാജ്യവ്യാപകമായി ജാഗ്രത വിജ്ഞാപനങ്ങള്‍ നല്കുമ്പോഴും യഥാസമയം ഇതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്തിരുന്നെങ്കില്‍ ഈ അവസ്ഥയില്‍ ഒരിക്കലും എത്തി പെടുമായിരുന്നില്ല എന്നാ സത്യത്തെ സര്‍ക്കാര്‍ മനപൂര്‍വം മറയ്ക്കുന്നു ..വൈകിയിട്ടില്ല മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഇതൊരു പാഠമാവാന്‍.!
ഈ പോസ്റ്റ് കണ്ടിട്ട് ഇനി ഇതും അന്വേഷിച്ച് ആരും എങ്ങോട്ടും പോകാൻ നിൽക്കണ്ട. ലഹരി ഉപയോഗം ആരോഗ്യത്തിനു ഹാനികരം എന്നോർക്കുക.