വിവരണം – അസ്ലം ഓ.എം.
ലഡാക്ക് പോകാൻ കുറെ പൈസ വേണ്ടേ…? സഞ്ചാര ഗ്രൂപ്പുകളിൽ ഒക്കെ സ്ഥിരം ആയി കേൾക്കുന്ന ചോദ്യം ആണ് ഇത്. അവരോടു ഒക്കെ എനിക്ക് പറയാൻ ഉള്ളത് മനസ്സ് വെച്ചാൽ ഇവിടെ നടക്കാൻ പറ്റാത്തതായി ഒന്നും ഇല്ല. ഓരോ യാത്രികന്റെയും സമ്പാദ്യം അവൻ കണ്ട കാഴ്ചകളും, അനുഭവങ്ങളും ആയിരിക്കും. അതൊക്കെ അത്രയ്ക്ക് വിലമതിക്കുന്നതുമാവും. പൈസ ബാക്കിയുണ്ടേൽ യാത്ര പോവാം എന്ന ചിന്ത മാറ്റി യാത്ര പോയിട്ട് ബാക്കി ഉള്ള പൈസ മതി എന്ന് ചിന്തിക്കാൻ എന്ന് തുടങ്ങുന്നോ അന്ന് ജീവിതം കളർ ആയി തുടങ്ങും. ലഡാക് യാത്ര ചെയ്യാൻ ഒരുപാട് പൈസയൊന്നും വേണ്ട.8500 രൂപക്ക് 15 ദിവസം സ്വന്തം ബൈക്കിൽ കശ്മീർ വഴി ലഡാക്ക് കണ്ടവൻ ആണ് എന്റെ കൂട്ടുകാരൻ Jibin Joseph. ബസിൽ, നടന്നു, ലിഫ്റ്റ് അടിച്ചു ലഡാക് കണ്ടവരും കുറെ ഉണ്ട് അവർക്കും ചെറിയ പൈസ മാത്രം ആയിട്ടുള്ളൂ പൈസ ഒക്കെ എത്ര ആക്കണം എന്ന് തീരുമാനിക്കുന്നത് നമ്മൾ മാത്രം ആണ് അത് വേണേൽ 1 ലക്ഷം വരെ ആക്കാം..
ഏകദേശ ചിലവുകൾ എത്ര? 1. പെട്രോൾ :ഡൽഹിയിൽ നിന്നും മിനിമം 3000 കിലോമീറ്റർ വേണം പോയി വരാൻ. നിങ്ങളുടെ വണ്ടിയുടെ മൈലേജ് അനുസരിച്ചു ഹരിച്ചു നോക്കിയാൽ എത്ര പൈസ ആവും എന്ന് ഏകദേശ കണക്കു കിട്ടും.. 2. താമസം :500 രൂപ മുതൽ 1000 രൂപ മതി ഒരാൾക്ക് താമസിക്കാൻ.നല്ലോണം സംസാരിച്ചും, ഓൺലൈൻ
(trivago, oyo , makemytrip ) ഓഫർ ഒക്കെ നോക്കി ബുക്ക് ചെയ്താൽ നല്ലോണം ലാഭിക്കാം ).
3.ഭക്ഷണം :ഒരു ദിവസം 200 രൂപ ഉണ്ടെങ്കിൽ സുഖം ആയി ഭക്ഷണം കഴിക്കാം, റൊട്ടി, ദാൽ, ആലൂ ഇതൊക്കെ ആവും ഭക്ഷണം.. 4. എക്സ്ട്രാ ഫീ :ലഡാക്ക് കാണാൻ അവിടെ പോയി ഒരാൾക്ക് ഏകദേശം 500 രൂപയുള്ള പെർമിഷൻ റെഡി ആക്കണം വേറെ ഒരു പൈസയും നിങ്ങൾ എവിടെയും കൊടുക്കേണ്ടത് ഇല്ല.. 5. വാഹനം മൈന്റൈൻ ചെയ്യാൻ :ഓയിൽ ചേഞ്ച്, പഞ്ചർ ഒട്ടിക്കാൻ, ചെയിൻ ലൂബ്രിക്കന്റ്, ചെയിൻ ടൈറ്റ് ചെയ്യാൻ എന്നിങ്ങനെ ഒക്കെ ചെറിയ പണികൾ എന്തായാലും ഉണ്ടാകും അതിനു ചെറിയ പൈസ മാറ്റി വെക്കണം..
എവിടെ ഒക്കെ ലാഭിക്കാം? 1.താമസം :ഡെക്കാതെലോൺ പോയാൽ രണ്ടാൾക്ക് താമസിക്കാൻ 2000 രൂപയ്ക്ക് നല്ല ടെന്റ് കിട്ടും. കശ്മീർ കഴിഞ്ഞാൽ എവിടെ വേണേലും സുഖം ആയി ടെന്റ് അടിക്കാം ഒന്നും പേടിക്കാൻ ഇല്ല.. 2. ഭക്ഷണം :750 രൂപ കൊടുത്താൽ ഡൽഹിയിൽ നിന്നും രണ്ടു ലിറ്റർ ഗ്യാസ് നിറച്ച അടുപ്പ് കിട്ടും അത് കൊണ്ട് നിങ്ങൾക്ക് ചായ, റൊട്ടി, കറികൾ ഉണ്ടാക്കാൻ ഉള്ള പത്രം ഒക്കെ കരുതി കുക്കിങ് ആരംഭിച്ചാൽ ആ പൈസയും ലാഭിക്കാം..
എന്റെ അഭിപ്രായത്തിൽ,അനുഭവത്തിൽ, സ്വന്തം വാഹനം ഉണ്ടെങ്കിൽ ഒരാൾക്ക് 10000 രൂപ മുതൽ 15000 രൂപ വരെ ഉണ്ടെങ്കിൽ അടിപൊളി ആയി പോയി വരാം.. വണ്ടി റെന്റ് എടുക്കുന്നേൽ 850-1200 രൂപ വരെ ഒരു ദിവസം കൊടുക്കേണ്ടി വരും.. .റോഡിൽ നാട് കണ്ടു യാത്ര ചെയ്യണം അയ്ന്റെ ആ മൊഞ്ചുണ്ടല്ലോ… അത് ഒന്ന് ബേറെ ആണ് കെട്ടാ…