ജനാധിപത്യത്തിന്റെ ആദ്യ കിരണങ്ങൾ ഗ്രീസിലെ ആതൻസിലാണ് ഉദയം ചെയ്തത് എന്നാണ് പൊതുവിൽ അംഗീകരിക്കാപ്പെടുന്നത് .പക്ഷെ ഏതന്സിനും ഒരു നൂറ്റാണ്ടുമുമ്പ് ഭാരതത്തിൽ ജനാധിപത്യ രാജ്യങ്ങൾ നിലനിന്നിരുന്നതു് എന്ന വസ്തുതക്ക് തെളിവുകൾ ഏറി വരുകയാണ് .അത്തരത്തിലുള്ള ഒരു ഭാരതീയ റിപ്പബ്ലിക്കായിരുന്നു ഇന്നത്തെ ബിഹാറിലെ വൈശാലി.
.
പുരാതന ഭാരതത്തിലെ ഒരു മഹാനഗരമായിരുന്നു വൈശാലി .പാടലീപുത്രം ഉദയം ചെയ്യുന്നതിനുമുന്പ് ഒരു പക്ഷെ വൈശാലി ആയിരുന്നിരിക്കാം ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ മഹാനഗരം .ഇന്നേക്ക് ഇരുപത്താറു നൂറ്റാണ്ടുകൾക്ക് മുൻപാണ് വൈശാലിയിലെ ജനാധിപത്യ വ്യവസ്ഥ നിലനിന്നിരുന്നത് ..ജനാധിപത്യത്തിന്റെ പ്രാക് രൂപമായ ശക്തരായ പ്രതിനിധികളുടെ ഭരണമാണ് ഇവിടെ നിലനിന്നിരുന്നത് .7707 ശക്തരായ പ്രാദേശിക പ്രമുഖനായിരുന്നു വൈശാലിയിലെ ജന പ്രതിനിധികൾ .രാജാധികാരം പാരമ്പര്യം ആയിരുന്നില്ല .വർഷത്തിലൊരിക്കൽ പ്രതിനിധികൾ യോഗം ചേരും .ഒരു വർഷത്തേക്ക് അവരിൽ നിന്നുള്ള ഒരാളിനെ തന്നെ രാജാവായി തെരഞ്ഞെടുക്കും അതായിരുന്നു നിയമം .രാജാവിന് പരമാധികാരം ഉണ്ടായിരുന്നില്ല .നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു ഭരണം.

ബുദ്ധ മതവും ജൈന മതവും ഒരു പോലെ പ്രാധാന്യം കല്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് വൈശാലി. മഹാവീരൻ ജനിച്ചതും ബുദ്ധൻ തൻ അവസാന പ്രഭാഷണം നടത്തിയതുമെല്ലാം ഇവിടെ വെച്ചാണ്. അമരപാലിയുടെ നാട് എന്നും വൈശാലി അറിയപ്പെടുന്നുണ്ട്.
രാജാവിനെ സഹായിക്കാൻ ഒൻപതു ഉപ രാജാക്കന്മാരെയും വർഷാവർഷം തെരഞ്ഞെടുത്തിരുന്നു .7707 പ്രതിനിധികളെ ഗണ രാജാക്കന്മാർ എന്നാണ് പറഞ്ഞിരുന്നത് . രാജാവ് ,ഉപരാജാവ് ,സേനാപതി ,ഭണ്ഡാഅഗ്രിക എന്ന ധനകാര്യ മന്ത്രി എന്നിവരായിരുന്നു ഭരണ സംവിധാനത്തിന്റെ നായകർ . വളരെ വിപുലമായ നീതിനിർവഹണ സംവിധാനമാണ് വൈശാലി രാജ്യത്തിനുണ്ടായിരുന്നത് .ഏഴു തലങ്ങളിലുള്ള ന്യായാധിപന്മാരും കോടതികളും ഉണ്ടായിരുന്നു എന്നാണ് രേഖകൾ .പാവനിപൊത്തക എന്ന നിയമ സംഹിതയും ഇവിടെ നിലനിന്നിരുന്നു . ലിച്ചാവികൾ എന്നായിരുന്നു ഇവിടുത്തെ ജനത അറിയപ്പെട്ടിരുന്നത് ,അതിനാൽ ഈ രാജ്യത്തിന് ലിച്ചാവി റിപ്പബ്ലിക് എന്നും ചിലർ പേര് നൽകാറുണ്ട് . അർത്ഥശാസ്ത്രത്തി ൽ ഇവരെ ഒരു ഗണ സംഘം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് .

ബി സി ഇ അഞ്ചാം ശതകത്തിൽ മഗധ ചക്രവർത്തി അജാത ശത്രു വൈശാലിയെ കീഴ്പെടുത്തി തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയതോടെ വൈശാലിയിലെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജനാധിപത്യ വ്യവസ്ഥ അസ്തമിച്ചു . പിന്നീട് പാടലീപുത്രം മഹാനഗരമായതോടെ വൈശാലി യുടെ പ്രാധാന്യം കുറഞ്ഞു .
ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് എന്നറിയപ്പെടുന്ന വൈശാലി ഇന്ന് ഒരു പുരാവസ്തു ഗവേഷണ കേന്ദ്രമാണ്. വൈശാലി എന്നു തന്നെ പേരായ ജില്ലയിൽ ബീഹാറിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. രാമായണത്തിൽ വരെ പരാമർശിക്കപ്പെട്ടിട്ടുള്ള വൈശാലിക് രാജാവിൽ നിന്നുമാണ് ഈ പേരു ലഭിക്കുന്നത്. അശോക സ്തംഭം, ബുദ്ധ സ്തംഭം, കുന്ദാല്‍പൂര്‍, രാജ വിശാലിന്‍റെ ഭവനം, കോറണേഷന്‍ ടാങ്ക്, ബുദ്ധി മായി, രാംചൗര, വൈശാലി മ്യൂസിയം, വേള്‍ഡ് പീസ് പഗോഡ എന്നിവ വൈശാലിയിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ്. മഹാവീരന്‍റെ ജന്മദിനത്തില്‍ ആഘോഷിക്കപ്പെടുന്ന വൈശാലി മഹോത്സവം ഏറെ പേരുകേട്ടതാണ്. ചൂടുള്ള കാലാവസ്ഥയാണ് വൈശായിലിലെത്. അതിനാല്‍ ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ്. ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയാണ് വൈശാലി സ്ഥിതി ചെയ്യുന്നത്.
കടപ്പാട് – ഋഷി ദാസ്, എലിസബത്ത് ജോസഫ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog