ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ വെട്ടിക്കുറക്കുന്നു..

ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ വെട്ടിക്കുറക്കുന്നതു യാത്രാക്ലേശം രൂക്ഷമാക്കുന്നതായി പരാതി.

44 ഓര്‍ഡിനറി വസുകള്‍ 36 എണ്ണമായും അഞ്ചു ലിമിറ്റഡ് സ്‌റ്റോപ്പ് ബസുണ്ടായിരുന്നത് രണ്ടായും 16 നോണ്‍ എസി ഒമ്പതെണ്ണമായും എട്ട് എസി ബസുകള്‍ നാലായും കുറഞ്ഞിരുന്നു. 73 സര്‍വീസ് ബസുകളുണ്ടായിരുന്നത് 51 സര്‍വീസായി ചുരുക്കിയതായും പറയുന്നു.

രാവിലെ എട്ടുകഴിഞ്ഞാല്‍ ബസുകള്‍ വരുന്നത് ഒമ്പതിനു ശേഷമാണ്. ഈ സമയം വിദ്യാര്‍ഥികള്‍ സ്—കൂളില്‍ എത്തുവാന്‍ നോ ണ്‍ ഏസി ബസില്‍ കയറി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയാണ് പതിവ്.

ദേശസാത്കൃത റൂട്ടായയിനാല്‍ നോണ്‍ എസി ബസുകളില്‍ കുട്ടികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കണമെന്നത് നിരന്തര ആവശ്യമുയരുന്നുണ്ട്.

Check Also

ടാറ്റ നെക്‌സോൺ കാറോടിച്ച് 10 വയസ്സുള്ള കുട്ടി; പണി പിന്നാലെ വരുന്നുണ്ട്…..

പതിനെട്ടു വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. കാരണം, ഡ്രൈവിംഗ് എന്നത് വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും വേണ്ട ഒരു പ്രവൃത്തിയാണ്. …

Leave a Reply