ഒരു ബോളീവുഡ് സിനിമയില്‍ എന്തെല്ലാമുണ്ടോ അവയെല്ലാം തന്നെ ഒരു ട്രെയ്ന്‍ യാത്രയിലുമുണ്ട്- വിനോദം, കോമഡി,നാടകീയത എന്നുവേണ്ട ചിലപ്പോല്‍ ആക്ഷന്‍ രംഗങ്ങളും വരെ. വിവിധ തരക്കാരയ ആളുകളെ നമ്മൾ ട്രെയ്ന്‍ യാത്രയില്‍ കണ്ടുമുട്ടും. അവരില്‍ ചിലര്‍ നമ്മുടെ യാത്രയെ സുഖകരമാക്കുന്നു; മറ്റുചിലരാകട്ടെ യാത്രയെ പ്രശ്നസങ്കീര്ണമാക്കിയേക്കാം. ഇത്തരക്കാരില്‍ ചിലരെ നമുക്കിവിടെ ഒന്ന് പരിചയപ്പെടാം. എപ്പോഴെങ്കിലും, എവിടേയെങ്കിലും നിങ്ങള്‍ ഇവരെ കണ്ടുമുട്ടിയിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
* ഡബ്ബാവാലകള്‍- പാത്രങ്ങളില്‍ നിറയെ ആഹാര സാധനങ്ങളുമായാണ് ഇവര്‍ എത്തുന്നത്. ഓരോ മണിക്കൂറിലും ആവര് അവ അകത്താക്കിക്കൊണ്ടിരിക്കും. അവരുടെ വീടുകളില്‍ തയാറാക്കിയ ആഹാരത്തിന്റെ ഗന്ധവും അവര്‍ അത് ആസ്വദിച്ച് ചവച്ചരയ്ക്കുന്നതിന്റെ ശബ്ദവും നമ്മുടെ മൂക്കിലും കാതിലും വന്നെത്തുന്നു. ഇതുകൂടാതെ അവരോടൊപ്പമുള്ള കുട്ടികള്‍ ട്രെയ്നിലെ ഭക്ഷണ വില്പനക്കാരുടെ കച്ചവടം പൊടിപൊടിപ്പിക്കുകയും ചെയ്യും. * കിഷോര്‍ കുമാര്‍മാര്‍- നമുക്കെല്ലാം സംഗീതം ഇഷ്ടമാണ്.എന്നാല്‍ ചിലരുണ്ട്, സംഗീതത്തെ സ്നേഹിച്ചുകൊല്ലുന്നവര്. അവര്‍ അവരുടെ ഹെഡ്ഫോണുകളിലൂടെ നിരന്തരം പാട്ട് കേള്‍ക്കുക മാത്രമല്ല, തങ്ങളുടെ മാസ്മര ഗാനാലാപനംകൊണ്ട് സഹയാത്രികരെ രസിപ്പിക്കാന്‍’ ശ്രമിക്കുകയും ചെയ്യുന്നു.
* സി ബി ഐക്കാര്‍- നിങ്ങള്‍ ട്രെയ്നില്‍ കയറി ഇരുന്നശേഷം ആദ്യം ശ്രദ്ധിക്കുന്നത് തൊട്ടടുത്തിരിക്കുന്ന സൗമ്യ പ്രകൃതക്കാരനെ ആയിരിക്കും.” ഹല്ലോ, എങ്ങോട്ടാണ് യാത്ര” എന്ന തരത്തിലുള്ള അന്വേഷണത്തിലൂടെ അവര്‍ ഒരു സൗഹൃദ സംഭാഷണത്തിന് തുടക്കമിടുന്നു.ക്രമേണ ചോദ്യങ്ങളിലൂടെ അവര്‍ നിങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്നു. യാത്രയിലുടനീളം സഹയാത്രികര്‍ക്കുനേരെ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ആളുകളെ തീര്‍ച്ചയായും ഏതൊരു ട്രെയ്ന്‍ യാത്രയിലും നാം കണ്ടുമുട്ടാറുണ്ട്.
* കൂര്‍ക്കം വലിയുടെ രാജാക്കന്മാര്- ഇത്തരക്കാര്‍ താഴെയുള്ള തങ്ങളുടെ ബെര്‍ത്ത് ഏതെങ്കിലും സഹയാത്രികനുമായി വച്ചുമാറി മുകള്‍ ബെര്‍ത്ത് സ്വന്തമാക്കുന്നു. പിന്നെ ഒരൊറ്റ കിടപ്പാണ്. കൂര്‍ക്കം വലിയോടെയുള്ള ആ ഉറക്കം രാത്രിയും പകലും രാവിലേയും വൈകുന്നേരവും എന്നുവേണ്ട യാത്രയില്‍ മുഴുവന്‍ തുടരുന്നു. താഴെ കുടുംബങ്ങളുടെ കലഹമോ കുട്ടികളുടെ ബഹളമോ വാശിയേറിയ അന്താക്ഷരിയോ ഒന്നും അവരുടെ സുഖനിദ്രയെ അലോസരപ്പെടുത്തുന്നില്ല.
* അമിതഭാരം പേറുന്നവര്‍- ഏതോ ഒരു പുതിയ നാഗരീകതയ്ക്ക് തുടക്കമിടാന്‍ പോകുന്നവരെപ്പോലെ വലിയ ലഗേജുമായാണ് ഇത്തരക്കാരുടെയാത്ര. തങ്ങള്‍ക്ക് ചുറ്റുമുള്ള ഇടം മുഴുവന്‍ അവര്‍ അവരുടെ സാധനങ്ങള്‍ ഇറക്കിവച്ചിരിക്കും. വീട്ടില്‍ അടിച്ചിറക്കപ്പെട്ട ഒരാള്‍ പുതിയ താമസസ്ഥലം അന്വേഷിച്ചു പോകുന്നതുപോലെ തോന്നും ഇത്തരക്കാരില്‍ ചിലരെ കണ്ടാല്‍.
* കൊക്കുരുമ്മുന്നവര്- ഏത് ട്രെയ്ന്‍ യാത്രയിലും ഇത്തരക്കാര്‍ പതിവ് കാഴ്ചയാകുന്നു. ചുറ്റുവട്ടത്തുള്ളതൊന്നും ഗൗനിക്കാതെ അവര്‍ അവര്‍ പരസ്പരം ഒട്ടിച്ചേര്‍ന്നിരിക്കുന്നു.അവരുടെ നെടുവീര്‍പ്പുകളും “എന്തെങ്കിലും വേണമോ” എന്ന അന്വേഷണങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല. ഒരു ട്രെയ്ന്‍ യാത്രപോലെ മറ്റെന്താണ് പ്രണയികള്‍ക്ക് സ്വൈരവിഹാരത്തിന് അവസരം നല്‍കുന്നത്?
* “ഈ സീറ്റ് എനിക്ക് നല്‍കാമോ”- ഇത്തരക്കാര്‍ യാത്രയിലുടനീളം മറ്റുള്ലവരുമായി സീറ്റ് കൈമാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. തന്റെ കൂട്ടത്തിലുള്ളവരുടെ ഒപ്പം ഇരിക്കുന്നതിനുവേണ്ടിയാണിത്. അങ്ങിനെ സീറ്റൊന്നും മാറിക്കിട്ടിയില്ലെങ്കില്‍ സഹയാത്രികരോട് “ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ” എന്ന് പറഞ്ഞ് സ്വയം തന്റെ കൂട്ടുകാര്‍ക്കിടയില്‍ തിരുകിക്കയറും. തനിക്ക് വേണ്ടപ്പെട്ടവരോടൊപ്പമിരുന്ന് യാത്ര ചെയ്യാനായില്ലെങ്കില്‍ ഒരു മഹാ ദുരന്തം സംഭവിച്ചപോലെയാണ് അവര്‍ കരുതുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട മറ്റൊരുതരം യാത്രക്കാര്‍ ടിക്കറ്റില്ലാത്ത യാത്രികരാണ്. അവര്‍ യാത്രയിലുടനീളം ടിടിഇ യുമായോ സഹയാത്രക്കാരുമായോ ഒരു സീറ്റിനുവേണ്ടി യാചിച്ചുകൊണ്ടേയിരിക്കും.
* ഹോട്ട്-ഷോട്ട് കോര്‍പറേറ്റുകള്‍- ഇത്തരക്കാരുടെ പെരുമാറ്റം കണ്ടാല്‍ ഒരു കോര്‍പറേറ്റ് ഓഫീസ് മുഴുവന്‍ നമ്മുടെ മുന്നില്‍ അന്ആവരണം ചെയ്യപ്പെട്ടപോലെ ഉണ്ടാകും. ഇവരില്‍ത്തന്നെ വണ്ടിയിലെ ചാര്‍ജിംഗ് പോയന്റുകളില്‍ തമ്പടിക്കുന്ന മറ്റൊരുകൂട്ടര്‍ തങ്ങളുടെ ലാപ്ടോപ്പുകളില് സംഗീതമോ ചലച്ചിത്രമോ സഹയാത്രികര്‍ക്കുവേണ്ടി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കും. തങ്ങളുടെ വിലയേറിയ സ്മാര്‍ട്ട്ഫോണുകളില്‍ ജോലി സംബന്ധമായ കാര്യങ്ങള്‍ അവര്‍ ആരുമായോ സംസാരിച്ചുകൊണ്ടിരിക്കും. അതേസമയം തന്നെ ലാപ്ടോപ്പില്‍ എന്തെങ്കിലും പ്രസന്റേന് ടൈപ് ചെയ്തുകൊണ്ടുമിരിക്കും.
* 440-വോള്‍ട്ട് ചര്ച്ചക്കാര്- രാഷ്ട്രീയം, രാജ്യത്തിന്റെ സ്ഥിതി, അഴിമതി, തൊഴിലില്ലായ്മ എന്നുവേണ്ട, ഏത് വിഷയമെടുത്താലും ഇത്തരക്കാര്‍ നിങ്ങളുടെ അറിവിനെ ചോദ്യം ചെയ്യും. ഇത്തരക്കാര്‍ ഏത് വിഷയമെടുത്താലും ചൂടുപിടിച്ച ചര്‍ച്ചക്ക് സജ്ജരായിരിക്കും! * വാതില്ത്തൂങ്ങികള്- ഇവര്‍ സ്വന്തം സീറ്റുകളില്‍ അടങ്ങിയിരിക്കുന്നവരല്ല.ഇടക്കിടക്ക് അവര്‍ സീറ്റില്‍നിന്ന് എഴുനേറ്റ് വാതില്‍ക്കലേക്ക് പോകുന്നു. സാഹസികതയോടെ വാതിലില്‍ തൂങ്ങിനിന്ന് കാറ്റേല്‍ക്കുകയും പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നതിലാണ് അവര്‍ക്ക് താല്പര്യം.ഇത്തരം ആളുകള്‍ നിങ്ങളേയും ട്രെയ്ന്‍ യാത്രകളില്‍ അലോസരപ്പെടുത്തിയിരിക്കാമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. പക്ഷേ, ദീര്‍ഘമായ ട്രെയ്ന്‍ യാത്രയില്‍ ഇത്തരം വിഭിന്ന സ്വഭാവക്കാരെ നിരീക്ഷിക്കാനാകുന്നത് ഒരര്‍ത്ഥത്തില്‍ യാത്ര രസകരമാക്കുന്നു!
കടപ്പാട് – http://blog.railyatri.in.