അവധി ദിവസങ്ങളിൽ വൈകി എണീക്കുന്ന ഞാൻ പതിവ് പോലെയൊരു മണിക് ഉറക്കത്തിൽ നിന്ന് എണിയിച്ചു .. പ്രഭാത കൃത്യങ്ങൾ എല്ലാംകഴിഞ്ഞു ഒരു ഗ്ലാസ് കട്ടൻ കുടിക്കുമ്പോ പതിവ് പോലെ ഫേസ്ബുക് ലെ ഞമ്മടെ സഞ്ചാരി ഗ്രൂപ്പിൽ ഒന്ന് കണ്ണ് ഓടിച്ചതാ അപ്പോഴാണ് ഞമ്മടെ Niyog ന്റെ പണം ഉപയോഗിക്കാതെ ഉള്ള സഞ്ചാരം 101 ദിവസം പിന്നിട്ടതും അത് പോലെ മറ്റു അടിപൊളി സഞ്ചാര പോസ്റ്റുകളും കാണുന്നത്.. ആ പോസ്റ്റുകൾ എല്ലാം തന്നെ കൊണ്ടത് മനസ്സിലാണ്..
പിന്നെ ഒന്നും നോക്കിയില്ല ഫോൺ എടുത്ത് ഒരു ചങ്കിനു വിളിച്ചു.. പക്ഷെ ആ മറുപടി നെഗറ്റീവ് ആയിരുന്നു.
എന്ത് വന്നാലും ഇന്ന് എവിടേലും കറങ്ങണം എന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചു ഒരു ബക്കറ്റ് വെള്ളവും ഒഴിച്ച് കുളിയും പാസ്സാക്കി ഉമ്മാനോട് കുറച്ച് വൈകിയേ വരൂ എന്നു പറഞ്ഞു ഹെൽമെറ്റും റൈൻകോട്ടും എടുത്തുവണ്ടിയിൽ ഇട്ടു..
പേഴ്സിൽ ആകെ ഒരു 300rs ണ്ടായിരുന്നു അതും കയ്യില്പിടിച്ചു എന്റെ സ്വന്തം ചെങ്ങായി Yamaha Alpha സ്കൂട്ടി സ്റ്റാർട്ടാക്കി അപ്പോഴും എവിടേക്കാണ് എന്ന ഒരു പ്ലാനും ഇല്ല്യായിരുന്നു. എന്തായാലും വീട്ടിൽ നിന്ന് ഇറങ്ങി മുളയങ്കാവിൽ എത്തിയിരുന്നു. നിലംബൂർ വരെ പോയാലോ എന്ന് സ്വയം കരുതി നേരെ വിട്ടു വണ്ടുംതറ കാട്ടുപാറ വഴി.. ആ റോഡ് വളരെ മോശം ആയിരുന്നു.. അപ്പോഴേക്കും സമയം 11ആയിരുന്നു.. ചെറിയ വെയിൽ ഉണ്ടായിരുന്നെങ്കിലും നേരെ വിട്ടു നിലമ്പൂർ കനാല് പ്ലോട്ട് ലേക്ക്..
പോകുന്ന വഴിയിൽ 200 rs നു പെട്രോളും അടിച്ചു.. പതുക്കെ ഓടിച്ചു ശീലം ഉള്ളതോണ്ട് ഒരു 1.10 ആയ പ്പോഴേക്കും സ്ഥലത്ത് എത്തി.. എന്നിട്ട് ഒരു 25 രൂപ യുടെ ടിക്കറ്റ് എടുക്കേണ്ടി വന്നു.. 5 രൂപ ചില്ലറ ഇല്ലാത്തതിനാൽ തിരിച്ചു ഇറങ്ങുമ്പോൾ തരാന്ന് പറഞ്ഞ്. അങ്ങനെ കനാൽ പ്ലോട്ട് ന്റെ ഉള്ളിലൂടെ ഒരു സവാരി പാസ്സാക്കി.. ഓണവും പെരുന്നാളും ഒക്കെ ആയതോണ്ട് നല്ല തിരക്ക് ഉണ്ട്. അത് പോലെ നല്ല മൊഞ്ചത്തി കുട്ടികളും..
ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ചാലിയാറിന്റെ മുകളിലൂടെ ആ തൂക്ക് പാലത്തിലൂടെ ഒരു സവാരി പാസ്സ് ആക്കി എന്നിട്ട് അവിടെന്നു ബാലൻസ് 5 രുപയും ചോദിച്ചു വാങ്ങി റോട്ടിൽ ഇറങ്ങി.. റോട്ടിലെ ഉപ്പിലിട്ടത് കണ്ടപ്പോൾ നാവിൽ വെള്ളം വന്നു. ആ 5 രൂപ കൊടുത്തു ഒരു ഉപ്പിലിട്ട മാങ്ങയും വേടിച്ചു. ഇനി ഇവടെ എന്തൊക്കെ കാണാനുണ്ട് എന്ന് കടക്കാരനോട് തിരക്കി അങ്ങനെ കക്കാടം പൊയിൽ, ആഢ്യൻപാറ വെള്ള ചാട്ടം എന്നാ 2 ആശയം കിട്ടി.. ഫേസ്ബുക് തുറന്ന് സഞ്ചാരി ലു സെർച്ച് ചെയ്തപ്പോൾ കക്കാടം പൊയിൽ ന്റെ കുറെപോസ്റ് കണ്ടു.. അതോടെ ഗൂഗിൾ മാപ്പ് തുറന്ന് സെർച്ച് ചെയ്ത വഴിയും കിട്ടി.. അതും നോക്കി നേരെ വിട്ടു..
വെയിലും അത്പോലെ വിശപ്പും കൂടി വന്നു അത് വക വെക്കാതെ മുന്നോട്ടു നീങ്ങി.. നല്ല റോഡ്. 1 സൈഡ് സ്കൂളിൽ അസ്സംബ്ലിക് കുട്ടികൾ നിൽക്കുന്ന പോലെ റബ്ബർ തൈകൾ വരി വരി ആയി നിൽക്കുന്നു മറുഭാഗത് വാനോളം ഉയർന്ന കാറ്റിൽ ആടി കളിക്കുന്ന കവുങ്ങിൻ മരങ്ങളും. ഇതെല്ലാം ആസ്വദിച്ചു മല കയറി പോവ്വുന്നതിന്ടെ ഒരു 26 വയസ്സ് തോന്നിപ്പിക്കുന്ന സഹോദരൻ വണ്ടിക്കു കയ്യ് കാണിച്ചു.. ഞാൻ നിർത്തി അദ്ദേഹത്തെയും കയറ്റി യാത്ര തുടർന്നു..
നല്ല മഴ വരാൻ സാധ്യത ഉണ്ട് എന്നും കുറച് നാട്ട്കാര്യങ്ങളും അവൻ പറഞ്ഞ് തന്ന്.. കുറച്ച് പോയിക്കഴിഞ്ഞപ്പോൾ ഒരു ചെറിയ വീടിന്റെ മുന്നിൽ നിർത്താൻ ആവശ്യ പെട്ടു.. അവൻ അവിടെ ഇറങ്ങി അവരുടെ വീട്ടിലേക്ക് ഷേണിച്ചെങ്കിലും സമയക്കുറവ് കാരണം ഞാൻ നിരസിച്ചു വീണ്ടും ആ മനോഹാരിത ആസ്വധിച് മുന്നോട്ട് നീങ്ങി.. മഴ പെയ്തു തുടങ്ങി. വണ്ടിയിലെ കോട്ടും എടുത്തു ഇട്ടു മഴയും ആസ്വധിച് മലകയറി.. (അത് ഒരു ഒന്നൊന്നര ഫീൽ ആണ് ).
അങ്ങനെ ഒരു ചെറിയ കടയുടെ മുന്നിൽ നിർത്തി വഴിചോദിച്ചു (മഴ കാരണം ഫോൺ ടിക്കി യിൽ ഇട്ടു )ഒരു 16 വയസ്സ് കാരൻ അടുത്ത് വന്ന് വഴി പറഞ്ഞു തന്ന് അവന്റെ വീട് ആ വഴി ആണെന്നും അവനെ അതുവരെ കൊണ്ടോ പോവ്വാ ന്നു ചോദിച്ചു.. അവനെയും കയറ്റി യാത്ര തുടർന്നു.. അവൻ ഇങ്ങോട്ട് ഓരോ ന്നായി ചോദിക്കാൻ തുടങ്ങി.. അവന്റെ പേര് വിഷ്ണു plus2 വിൽ പഠിക്കുന്നു.. അവനാണ് കോഴിപ്പാറ വെള്ള ചാട്ടവും അവിടുത്തെ നാച്ചുറൽ പാർക്കും പറഞ്ഞ് തന്നത്.. ഒരു ചെറിയ ജംഗ്ഷൻ എത്തിയപ്പോൾ avan അവിടെ ഇറങ്ങി..
അങ്ങനെ നാച്ചുറൽ പാർക്കിൽ എത്തി. നല്ല ബ്ലോക്ക് ആയിരുന്നു അതിന്റെ മുന്നിൽ വണ്ടി സൈഡ് ആക്കി പാർക്കിലേക്ക് കോട്ടും ഇട്ടു നടന്നു (മഴ നിന്നിട്ടില്ല ) ടിക്കറ്റ് നല്ല സംഖ്യ ആണ് എന്നറിഞ്ഞപ്പോ നേരെ വിട്ടു കോഴി പാറ യിലേക്ക്. Aa റോഡ് ചില സ്ഥലത്തു കുറച് മോശം ആയിരുന്നു.. അങ്ങനെ അവിടെ എത്തി.. മഴ യും ഒന്ന് നിന്നു. അങ്ങനെ 20 രൂപ ടിക്കറ്റ് എടുത്തു നടന്നു… ഒരു ചെറിയ വെള്ളച്ചാട്ടം എന്നാലും ഒരു ഒരു പ്രേത്യേക സൗന്ദര്യം തോന്നി.. സമയം നോക്കുമ്പോൾ ഞാൻ ഞെട്ടി പോയി 4 മണി കഴിഞ്ഞിരിക്കുന്നു.. അങ്ങനെ അവിടുത്തെ ഫോറെസ്റ്റ് ഓഫീസർ നോട് നിലമ്പൂർ ക്കുള്ള വഴി ചോദിച്ചു.. അദ്ദേഹം ഒരു എളുപ്പ വഴി ഉണ്ട് ബൈക്ക് മാത്രമേ പോവൂ എന്നും പറഞ്ഞു. അദ്ധ്യേഇഹത്തിനു ഒരു നന്ദിയും പറഞ്ഞു വണ്ടി വിട്ടു.. പക്ഷെ ആ റോഡ് വളരെ മോശം ആയിരുന്നു..
ഒരു കാറ് ഫാമിലി യുമായി അത് വഴി വന്ന് സുയിപ്പായി നിൽക്കുന്നുണ്ട്.. അങ്ങനെ അതിലുഉടെ കഷ്ട്ടിച്ചു മുന്നോട്ട് നീങ്ങി (ബ്രേക് കുറവായിരുന്നു,,, കുഴികൾ നിറഞ്ഞ റോടും )അങ്ങനെ ഞാൻ പല കാര്യങ്ങളും ആലോചിച്ചു ആ പ്രകൃതി മനോഹാരിത ആസ്വദിച് തിരിച്ചു ഇറങ്ങി.. അവിടെ നിന്ന് ഒരു 8ആം ക്ലാസ് വിദ്യാർത്ഥി ക്ക് ലിഫ്റ്റു കൊടുത്തു akmpadam enna സ്ഥലത് ഇറക്കി.. ആ പയ്യൻ താങ്ക്സ് പറഞ്ഞപ്പോൾ ഒരു പൊലിവ് തോന്നി.. അങ്ങനെ നിലമ്പൂർ എത്തി. മഴ വീണ്ടും ശക്തിയായി പെയ്ത്കൊണ്ടിരുന്നു.അങ്ങനെ പെരിന്തൽമണ്ണ എത്തിയപ്പോൾ മഴ ഒന്നും തന്നെ ഇല്ല.. അങ്ങനെ എല്ലാം മനസ്സിൽ ആലോചിച്ചു ചിരിച്ചു കൊണ്ട് വണ്ടിയും ഓടിച്ചു വീട്ടിൽ എത്തി.. അൽഹംദുലില്ലാഹ്…
തനിച്ചുള്ള ചെറിയ യാത്ര ഒരു പ്രേത്യേക സുഖമാണ്.. പറഞ്ഞ് അറിയിക്കാൻ കഴീലാ.
വരികളും ചിത്രങ്ങളും : Althaf HuZain