അഞ്ചു യുവാക്കൾ പെരിന്തൽമണ്ണയിൽ നിന്നും ലഡാക്കിലേക്ക് ഒരു യാത്ര !!

ഷബീബ്, ഇബ്രാഹിം, ആഷിക്, ബാസിത്, അലവി…. ഞങ്ങ്ൾ ആണ് ആ അഞ്ചു പേർ
രണ്ടു ബുള്ളറ്റ് ത്രീഫിഫ്റ്റി ക്ലാസ്സിക്‌, പിന്നേ ഒരു 220 പൾസർ അങ്ങന മൂന്നു ബൈക്കുകളിൽ ആണ് യാത്ര തുടങ്ങിയത്. പെരിന്തൽമണ്ണയിൽ നിന്നും തുടങ്ങിയ യാത്ര പതിനഞ്ച് ദിവസം കൊണ്ട് പതിനേഴു സംസ്ഥാനങ്ങളിൽ കൂടി കടന്നു പോയി. അയ്യായിരത്തിനാന്നൂറ് കിലോമീറ്റർ ആണ് പിന്നിട്ടത്.

ആദ്യദിനം ഞങ്ങൾ രാവിലെ അഞ്ചു മണിക്ക് തുടങ്ങിയ യാത്രവൈകീട്ട് 6 മണിയോടെ ബാംഗ്ലൂർ എത്തി ചേർന്നു.രണ്ടാം ദിവസം ഞങ്ങൾ യാത്ര തുടങ്ങിയിട്ട് വൈകീട്ട് ഹൈദരാബാദ് എത്തി ചേർന്നു.. പിന്നെ അവിടെ ഒന്നു ചുറ്റിക്കണ്ടു. ഞങ്ങൾ നേരെ നാഗ്പൂരിലേക്കാണ പോയത് ..അവിടെ പ്രത്യേകിച്ചു ഒന്നും കാണാൻ നിന്നില്ല.

 

അവിടുന്നു നേരെ ഇൻഡോർലേക്ക് പോയി.. അവിടെന്നു അജ്മീർലേക്ക് പോയി…..അവിടെ ആയിരുന്നു ഞങ്ങളുടെ ഒരു ദിവസം.. അവിടെ നല്ല മഴ ആയിരുന്നു. അവിടിന്നു ഞങ്ങൾ നേരെ പോയത് ആഗ്രയിലേക്ക് ആണ്… അവിടുന്ന് താജ് മഹലും മറ്റും കണ്ടു.

പിറ്റേദിവസം ഞങ്ങൾ നേരെ ഡൽഹിയില് പോയി. അവിടെ കൊറച്ചു ചുറ്റി കണ്ടു എന്നിട്ട് ഞങ്ങൾ നേരെ ശിംലയിലോട്ട് പോയി … അവിടെ അപകടം നിറഞ്ഞ പാതകൾ ആയിരുന്നു … കടുത്ത മഴ കാരണം മല ഇടിഞ്ഞു വീഴുന്നുണ്ടായിരുന്നു… അതുകൊണ്ട് കുറച്ചു ബുദ്ധിമുട്ട് ഒക്കെ ഉണ്ടായിരുന്നു… എങ്കിലും കുഴപ്പങ്ങളൊന്നും ഉണ്ടായില്ല… അവിടെ ആയിരുന്നു ഞങ്ങൾ അന്ന് താമസിച്ചിരുന്നത്.

പിന്നെ ഞങ്ങൾ നേരെ മണാലിയിലോട്ടു പോയി… പിന്നെ മണാലിയിൽ നിന്നും നേരെ ലഡാക്കിലക്ക് പോയി..കേരത്തിനു പുറത്തു പോയാൽ കേരളീയരെ മറ്റു സംസ്ഥാനക്കാർക്കു പ്രതേക പരിഗണന ആണ്… അത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു.

മണാലിയിൽ നിന്നും ലഡാക്കിലേക്ക് ഒരു സ്വർഗയാത്ര ആണ് മനസ്സിൽ കണ്ടത്, പക്ഷെ ഞങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറം ആയിരുന്നു അവിടുന്ന് അങ്ങട്ട് ഉള്ള യാത്ര…ആദ്യം ഞങ്ങൾ മണലിൽ നിന്നും ഓൺലൈൻ പാസ്സ് ഒക്കെ എടുത്തു. അവിടെ നിന്നും കുറച്ചു കിലോമീറ്റർ പിന്നിട്ടപ്പോൾ രോഹ്താങ് പാസ്സ് എത്തി.

അവിടെ നിന്നും കുറച്ചു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും സമയം ഏകദേശം നാലുമണി ഒക്കെ ആയപ്പോൾ മഞ്ഞുമഴ പെയ്തു തുടങ്ങി….. അങ്ങിനെ പോകുന്ന റോഡ് ഒക്കെ ബ്ലോക്ക്‌ ആയി. അവസാനം ആർമിയുടെ റെസ്ക്യൂ ടീം അവരുടെ ക്യാമ്പിലേയ്ക് കയറാൻ വേണ്ടി പറഞ്ഞു…അന്ന് അവിടെ ആയിരുന്നു താമസം… അവർ ഞങ്ങക്ക് വേണ്ട ഭക്ഷണം ഒക്കെ ഉണ്ടാക്കി തന്നു.

അവിടെ നിന്നും ഞങ്ങൾ സാർച്ചുയിലെയ്ക്ക് പോയി…. അവിടെ ഉള്ള കാഴ്ചകൾ കാണാൻ ഒള്ളത് കണ്ടു തന്ന പറയണം….. അനുഭവിച്ചു അറിയുക തന്ന വേണം…. കണ്ണിനു കുളിർമ ഈടാക്കുന്ന കാഴ്ചകൾ… മനസിനെ ത്രസിപ്പിക്കുന്ന ഓർമകൾ ആയിരുന്നു അതെല്ലാം…ലഡാക്ക് എത്തുന്നതിനു കുറച്ചു കിലോമീറ്റർ മുന്നേ ബൈക്ക് ഒന്നു പഞ്ചർ ആയി…. പഞ്ചർ അടക്കാൻ അവർ വാങ്ങിയത് അറുനൂറു രൂപ ആണ്… അവർ പറഞ്ഞ രൂപ ഒക്കെ കൊടുത്തു പഞ്ചർ അടച്ചു.

അങ്ങിനെ വലിയ ബുദ്ധിമുട്ടുകൾ കൂടാതെ ലഡാക്ക് എത്തി… അവിടെ റൂം എടുത്തു. അവിടുന്ന് പിറ്റേ ദിവസം രാവിലെ ഖാർദുങ് -ലാ ലക്ഷ്യമാക്കി ….. ഖാർദുങ്-ലാ എന്ന് പറയുന്നത് വരൾഡ്‌സ് ഹൈയ്യേസ്റ് മോട്ടോറഭിൾ റോഡ് ആണ്… വ്തെതെർ ഇൻ ഓൾ ടൈംസ്… എന്നിട്ട് ഞങ്ങളുടെ യാത്ര നേരെ ശ്രീനഗറിലോട്ടായിരിന്നു… അന്ന് രാത്രിയോടെ കാർഗിൽ എത്തിച്ചേർന്നു. പിറ്റേന്ന് രാവിലെ ശ്രീനഗറിലെത്തി… ഒരു ദിവസം അവിടെ ചിലവഴിച്ചു.

അടുത്ത ദിവസം നേരെ ജമ്മുവിലേയ്ക്ക് പോയി..അവിടേക്ക് പോകുമ്പോൾ ആണ് ഏഷ്യയിൽ തന്ന ഏറ്റവും നീളം കൂടിയ ട്ടണൽ..9.3കിലോമീറ്റർ ആണ് അതിന്റെ നീളം. നിഷാരാ എന്ന സ്ഥലം മുതൽ ചെന്നാണി വരെയാണ് ഇതിന്റെ അവസാനം.. അതിൽ 80 കിലോമീറ്റർ ലാഭത്തിൽ നമ്മൾ പുറത്തു വരുന്നത്.. ആ ട്ടണലിൽ140 സ്പീക്കർ,140 ക്യാമറ, എസ് ഓ എസ് കാളിങ് ബൂത്ത്‌, എമർജൻസി എക്സിറ് എന്നിവയും ഉണ്ട്.

അങ്ങനെ ജമ്മു എത്തി… ജമ്മുവിൽ എവിടെ നോക്കിയാലും പട്ടാളക്കാർ ആയിരുന്നു.. അവിടുത്തെ പട്ടാളക്കാർക്ക് കേരളെയാരെ ഒരു പ്രത്യേക ബഹുമാനം ആണ്.. കേരളത്തിൽ നിന്നും ഉള്ള വണ്ടികൾ കണ്ടാൽ അവർ പരിശോധിക്കാൻ അധികം ബുദ്ധിമുട്ടാറില്ല…. നാലു അഞ്ചു സ്ഥലത്തു നിന്നും ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട്.

കേരളത്തിൽ നിന്നും പുറത്തു പോയതിൽ കുടുതലും ഗോതമ്പു ഭക്ഷണങ്ങൾ ആണ്..കൂടുതലും റൊട്ടി. അന്ന് വരെ ഉള്ള ഞങ്ളളുടെ യാത്ര പതിനഞ്ചു ദിവസം ആയിരുന്നു… ഏകദേശം അയ്യായിരത്തിനാനൂർ കിലോമീറ്റർ ഞങ്ങൾ പിന്നിട്ടു കഴിഞ്ഞിരുന്നു.

അന്ന് വരെ ഉള്ള ഞങ്ങളുടെ ആ യാത്രയിൽ പല തരം ആളുകളെയും, പല സംസ്കാരങ്ങളും, പല തരം മത വിഭാഗങ്ങളെയും ഞങ്ങൾ പരിചയപ്പെട്ടു…ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ വിവിധ തരം കാഴ്ചകുടെ വസന്തകാലത്തിനു സാക്ഷി ആകാൻ പറ്റിയതിൽ അഭിമാനം തോന്നുന്നു…

By: Shabeeb Sebi

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply