ടാറ്റയുടെ കാർ മോഡലുകളിൽ ജനപ്രീതി നേടിയതാണ് ടിയാഗോ. 2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ തകര്‍പ്പന്‍ ഡിസൈന്‍, സാങ്കേതിക വിദ്യ, ഡ്രൈവിംഗ് സൈനാമിക്സ് എന്നിവയുടെ കാര്യത്തില്‍ എല്ലായിടത്തും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം ടിയാഗോയുടെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ ഇപ്പോൾ.
കറുപ്പ് നിറത്തിലുള്ള 14 ഇഞ്ച് അലോയ് വീലുകളാണ് ലിമിറ്റഡ് എഡിഷന് ടിയാഗോയ്ക്കുള്ളത്. ടിയാഗോ എക്സ്ടി, എക്സെഡ് വേരിയന്റുകള്‍ക്ക് വീല്‍ കവറുകളുള്ള 14 ഇഞ്ച് സ്റ്റീല്‍ വീലുകളാണുള്ളത്. ഇതില്‍നിന്ന് വ്യത്യസ്തമായി കരുപ്പ് അലോയ്വീലുകള് വാഹനത്തെ ആകര്‍ഷകമാക്കുന്നു.
ടാറ്റ ഓണ്‍-ബോര്‍ഡ് നാവിഗേഷന്‍, 5.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായുള്ള വോയ്സ് കമാന്‍ഡുകള്‍, എക്സ്ടിയുടെ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഫോളോ-മി-ഹോം ഹെഡ്ലൈറ്റുകള്, 4 സ്പീക്കറുകള്‍, പവര്‍ വിന്‍ഡോകള്‍, കീലെസ് എന്‍ട്രി തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകത.
എക്സ്ടി വേരിയന്റ് പോലെ, ടിയാഗോ ലിമിറ്റഡ് പതിപ്പ് മാനുവല്‍ രൂപത്തില്‍ മാത്രമേ ലഭ്യമാകൂ. 86 എച്ച്പി, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് സ്റ്റാന്‍ഡേര്‍ഡായി 5 സ്പീഡ് മാനുവലിലേക്ക് ജോടിയാക്കുന്നു. ഹ്യുണ്ടായ് സാന്റ്രോ, ഡാറ്റ്സണ്‍ ഗോ, മാരുതി സുസുക്കി സെലെറിയോ, വാഗണ്‍ ആര് എന്നിവയാണ് വാഹന വിപണിയില്‍ ടാറ്റ ടിയാഗോയുടെ എതിരാളികള്‍.
ഫ്ളെയിം റെഡ്, പേളസെന്റ് വൈറ്റ്, ഡേടോണ ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് പുതിയ ലിമിറ്റഡ് എഡിഷൻ ടിയാഗോ പൂത്തിറങ്ങുന്നത്.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 85 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ലിമിറ്റഡ് എഡിഷൻ പതിപ്പ് 5-സ്പീഡ് മാന്വൽ ട്രാൻസ്മിഷനിൽ മാത്രം ലഭിക്കൂ എങ്കിലും എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സിലും ടിയാഗോ ലഭ്യമാണ്. 5.79 ലക്ഷം രൂപയാണ് ഇപ്പോൾ വില്പനക്കെത്തിയിരിക്കുന്ന ടിയാഗോ ലിമിറ്റഡ് എഡിഷൻ്റെ എക്സ്-ഷോറൂം വില.
ഗ്ലോബല്‍ എന്‍കാപിന്റെ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ ബിഎസ് 6 ടാറ്റ ടിയാഗോ സ്വന്തം സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണ്. ഹ്യുണ്ടായ് സാന്റ്രോ, ഡാറ്റ്സണ്‍ ഗോ, മാരുതി സുസുക്കി സെലെറിയോ, വാഗണ്‍ ആര് എന്നിവയാണ് വാഹന വിപണിയിൽ ടിയാഗോയുടെ എതിരാളികൾ. വിപണിയിൽ മികച്ച പ്രതികരണം നേടിയ ടിയാഗോ ഇതുവരെ മൂന്നുലക്ഷത്തിലധികം കസ്റ്റമേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.