https://youtu.be/6WmHP11eHi4
കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും കുറിച്ചു എപ്പോഴും പരാതികളാണ് കേള്‍ക്കാറുള്ളത്. ചില നല്ലവാര്‍ത്തകളും ഇവരില്‍ നിന്നും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണിത്. തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്‌സ്‌ഷോപ്പിലെ ജീവനക്കാര്‍ അധിക സമയം ജോലിയെടുത്തു ഒരു ബസ് നിര്‍മ്മിച്ചു. ഡോ. അബ്ദുള്‍ കലാമിന്റെ ആഗ്രഹം സഫലീകരിക്കാന്‍ അധിക സമയം ജോലിയെടുത്തത് വേതനം വാങ്ങാതെയാണ്. താന്‍ മരിച്ചാല്‍ അധികസമയം ജോലിയെടുക്കണമെന്ന മുന്‍ രാഷ്ട്രപതിയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാനാണ് ഇവര്‍ അധിക ജോലിയെടുത്തത്. പുത്തന്‍ സൂപ്പര്‍ ഫാസ്റ്റാണ് ഈ തൊഴിലാളികള്‍ നിര്‍മ്മിച്ചു നല്‍കിയത്. എല്ലാ യുണിയനുകളിലുമുള്ള മുന്നൂറ്റി അമ്പതോളം തൊഴിലാളികളാണ് ഒരു മനസ്സോടെ രണ്ടാഴ്ച കൊണ്ടാണ് പുതിയ ബസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
News: Mathrubhumi TV