കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണ ക്രമക്കേടിനെക്കുറിച്ച് പ്രതികരിച്ചതിന് ജീവനക്കാരന് സസ്പെന്ഷന്. സ്ഥപനത്തിന് അപകീര്‍ത്തിയുണ്ടാക്കുന്ന വിധത്തില്‍ നവമാധ്യമങളിലൂടെ പ്രതികരിച്ചെന്നാരോപിച്ചാണ്, പി ജെ കിഷോറിനെ സസ്പെന്‍ഡ് ചെയ്തത്.
ഓണാഘോഷത്തിനൊപ്പം രണ്ടായിരത്തോളം ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സും ഉത്സവബത്തയും ഇരട്ടി നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് കുറ്റക്കാരെ കണ്ടെത്താന്‍ വിജിലന്‍സ് അനേൃഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താനോ നഷ്ടമായ തുക തിരിച്ചുപിടിക്കാനോ കഴിഞ്ഞിട്ടില്ല.
ഇതേക്കുറിച്ച് വന്ന പത്ര വാര്‍ത്തയാണ്, മുഖൃ ഓഫീസിലെ ഡാറ്റാ പ്രോസസിംഗ് ജീവനക്കാരനായ, കിഷോര്‍ ഫെസ്ബുക്കില്‍ പങ്കിട്ടത്. ഇവിടെ ഇതും ഇതിലപ്പുറവും നടക്കും ആരുണ്ട് ചോദിക്കാന്‍, എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അതേസമയം ഒന്നര കോടിയോളം രൂപ നഷ്ടമായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ കോര്പ്പറേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കുറ്റക്കാരായ ഉദ്ദേൃഗസ്ഥരെ രക്ഷിക്കുകയും നിരപരാധികളെ ശിക്ഷിക്കാനുമാണ് മാനേജ്മെന്റില്‍ നീക്കമെന്ന് തൊഴിലാളിസംഘടനകള്‍ ആരോപിക്കുന്നു. കിഷോറിന്റെ സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്കി.
News: Asianet News TV