ശരിക്കും എന്താണ് ഈ ബന്ദ്? എന്താണ് ഹർത്താൽ? ഇവ രണ്ടും ഒന്നാണോ?

ഹർത്താലെന്നും ബന്ദ് എന്നുമൊക്കെ നാം സ്ഥിരം കേൾക്കാറുള്ള സംഭവമാണല്ലോ. ശരിക്കും എന്താണ് ഈ ബന്ദ്? എന്താണ് ഹർത്താൽ? ഇവ രണ്ടും ഒന്നാണോ? ഒന്നാണെങ്കിൽ പിന്നെന്തുകൊണ്ടാണ് പേര് മാറ്റി വിളിക്കുന്നത്?

ബന്ദ് : രാഷ്ട്രീയകക്ഷികളും മറ്റു സംഘടനകളും തങ്ങൾക്ക് ജനപിന്തുണ ഉണ്ടെന്നു കാണിക്കുവാൻ സ്വീകരിക്കുന്ന മാർഗ്ഗമാണ് ബന്ദ്. കടകളടച്ചും വാഹനങ്ങൾ ഓടിക്കാതെയും ഓഫീസിൽ പോകാതെയും ജനങ്ങൾ പ്രതികരിക്കുമ്പോൾ അതു തങ്ങളുടെ ജനപിന്തുണയുടെ സൂചകമാണെന്ന് സംഘാടകർ പ്രഖ്യാപിക്കും. ബന്ദ് വിജയിപ്പിക്കുവാൻ പലപ്പോഴും ശക്തിയും സമ്മർദവും ഉപയോഗിക്കാറുണ്ട് . തന്മൂലം ജനപിന്തുണയുടെ സൂചകമായി ബന്ദിനെ കണക്കാക്കാനാവില്ല. പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഏർപ്പാടാണിത്. ഈ വസ്തുതകൾ പരിഗണിച്ച് കേരളത്തിൽ ജസ്റ്റിസുമാരായ കെ.ജി. ബാലകൃഷ്ണൻ ‍, പി.കെ. ബാലസുബ്രഹ്മണ്യൻ, ജെ.ബി. കോശി എന്നിവർ ഉൾപ്പെട്ട ഫുൾബെഞ്ച്, ബന്ദ് നടത്താൻ ആഹ്വാനം പുറപ്പെടുവിക്കുന്നതും അതു നടപ്പിലാക്കുന്നതും ഭരണഘടനാവിരുദ്ധം ആക്കിക്കൊണ്ട് 1997 ൽ വിധി പ്രസ്താവിച്ചു .

ഹർത്താൽ : പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും, വ്യാപാര സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികാർത്ഥത്തിൽ ഹർത്താൽ എന്ന് പറയുന്നത്. ബന്ദ് പോലെ നിർബന്ധപൂർവ്വമായ ഒരു സമര പരിപാടിയാണ് ഹർത്താലും. ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ചു ഭയംമൂലം ഹർത്താലിൽ സഹകരിക്കാൻ നിർബന്ധിതരാവുകയാണ്‌. അതിനാൽ ഹർത്താൽ ഭരണഘടനാപരമാണ്‌ എന്ന സുപ്രീംകോടതി വിധിക്കു സാങ്കേതികമായ നിലനിൽപ്പുമാത്രമേയുള്ളൂ. ഇന്ന് ഓരോ രാഷ്ട്രീയപാർട്ടികളും ആഹ്വാനം ചെയ്യുന്ന ഹർത്താൽ പൂർണ്ണമാക്കുവാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നു. “സേ നോ ടു ഹർത്താൽ (Say No to Harthal)” പോലെയുള്ള ബഹുജനപ്രസ്ഥാനങ്ങൾ ഇപ്പോൾ ഹർത്താലിനെതിരെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രികളിലും റയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും അത്യാവശ്യം പോകേണ്ടിവരുന്ന യാത്രക്കാർക്കു വാഹനസൗകര്യം ഒരുക്കുകയാണ് ഈ സന്നദ്ധസംഘങ്ങൾ ചെയ്യുന്നത്.

ബന്ദ് നിരോധിച്ചപ്പോള്‍ ജനം അതിയായി ആശ്വസിച്ചു. എന്നാല്‍ അത് അധികകാലം നീണ്ടുനിന്നില്ല. ബന്ദിനെ പഴയ കുപ്പിയില്‍ നിന്നെടുത്ത് പുതിയ കുപ്പി യിലാക്കി ഹര്‍ത്താലെന്ന മാറ്റം വരുത്തി. ബന്ദുണ്ടായിരുന്ന കാലത്ത് ഹര്‍ത്താല്‍ നട ത്തിയാല്‍ കടകമ്പോളങ്ങളോ പൊതുവാഹനങ്ങളോ ഇല്ലാതാകുകയുണ്ടായിരുന്നുള്ളു. സ്വന്തമായി വാഹനമുള്ള വ്യക്തികള്‍ക്ക് യാത്ര ചെ യ്യാന്‍ കഴിയുമായിരുന്നു. ആം ബുലന്‍സ്, വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങള്‍ തുടങ്ങി അത്യാവശ്യം വാഹനങ്ങള്‍ അന്ന് ഹര്‍ത്താല്‍ ദിനത്തില്‍ ഓടുമായിരുന്നു. ബന്ദ് നിരോ ധിച്ച് ഹര്‍ത്താല്‍ വന്നപ്പോള്‍ ബന്ദിനേക്കാള്‍ തീവ്രത ഹര്‍ത്താലിനു വന്നു. അല്ലെങ്കില്‍ വരുത്തി. ഇതിനേക്കാള്‍ ഭേദം ബന്ദു തന്നെയായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ്‌ ഹർത്താൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാര വ്യവഹാരങ്ങളിൽ നിന്ന് ഒരു ദിവസം വിട്ടുനിന്ന് പ്രാർത്ഥനയും വൃതവും സ്വീകരച്ചു ഹർത്താലിൽ പങ്കെടുത്തു. എങ്കിലും പ്രാർത്ഥനയും നിരാഹാരവും ഹർത്താലിന്റെ ഭാഗമാവണമെന്നില്ല. “തൊഴിൽ ആരാധനയായിരിക്കണം” എന്ന് പഠിപ്പിച്ചതും ഗാന്ധിജിയാണ്. ഹർത്താൽ എന്നത് ഗുജറാത്തി പദമാണ്‌ ഹർ എന്നാൽ എല്ലാം അഥവാ എല്ലായ്പ്പോഴും എന്നും താൽ എന്നാൽ പൂട്ട് എന്നുമാണർത്ഥങ്ങൾ. അതായത് എല്ലാം അടച്ചിടുയെന്നോ എല്ലായ്പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹർത്താലിന്റെ അർത്ഥം.

1997-ൽ കേരള ഹൈക്കോടതി ബന്ദ് നിരോധിച്ചതിന് ശേഷമാണ് ബന്ദിന് സമാനമായ ഹർത്താൽ വ്യാപകമായത്. ഹർത്താലിന്റെ സ്വന്തം നാട് എന്ന പരിഹാസ്യ വിമർശനത്തിന് ഇരയായിട്ടുള്ള നാടാണ് കേരളം. വർഷത്തിൽ അനേകം സംസ്ഥാന ഹർത്തലുകളും പ്രാദേശിക ഹർത്താലുകളും കേരളത്തിൽ നടക്കുന്നു. മുഖ്യധാരാ രാഷട്രീയ പാർട്ടികൾ മുതൽ ചെറു പാർട്ടികൾ വരെ അവരവർക്ക് താല്പര്യമുള്ള വിഷയത്തിൽ മിന്നൽ ഹർത്താലുകൾ കേരളത്തിൽ അടിച്ചേൽപ്പിക്കാറുണ്ട്. പൊതുവെ ഹർത്താലുകളെല്ലാം കേരളത്തിൽ വിജയിക്കുന്ന തരത്തിലാണ് നടക്കാറുള്ളത്. കടകളും ഓഫീസുകളും വാഹനങ്ങളുമെല്ലാം മുടങ്ങുന്നതോടെ ജനജീവിതം ദുസ്സഹമാകുന്ന കാഴ്ചകളാണ് കേരളത്തിൽ ഓരോ ഹർത്താലും സമ്മാനിക്കുന്നത്.

അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് ഇക്കാലത്തെ ഹര്‍ത്താല്‍. അതില്‍ പ്രത്യക്ഷവും പരോക്ഷവുമായ ഹിംസയുണ്ട്. തല്ലുന്നതും കൊല്ലുന്നതും പ്രത്യക്ഷം. പരോക്ഷമായതോ? ആളെ പുറത്തിറങ്ങാന്‍ വിടാതെ പിടിച്ചുവെക്കുന്നത് ഹിംസയല്ലേ? ബലമായി വ്യാപാരസ്ഥാപനം അടപ്പിക്കുന്നത് ഹിംസയല്ലേ? രോഗിക്ക് ചികിത്സനിഷേധിക്കുന്നത് ഹിംസയല്ലേ? വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ വിടാത്തതോ? ഉദ്യോഗാര്‍ഥിയെ പരിശോധനയ്ക്ക് ഹാജരാകാന്‍ സമ്മതിക്കാത്തതോ? ലക്ഷക്കണക്കിന്, കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുന്നതോ? 1997-ല്‍ ഇന്ത്യയിലാദ്യമായി, കേരളത്തില്‍ ഹൈക്കോടതി ബന്ദ് നിരോധിച്ചു. ആ നിരോധനം സുപ്രീംകോടതി ശരിവെച്ചു.  എന്തുപ്രയോജനമുണ്ടായി? ഹര്‍ത്താല്‍, ബന്ദ് ആയി. 2004-ല്‍ ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതി വിസമ്മതിച്ചു.

ഇന്നത്തെ ഹര്‍ത്താലിന്റെ ഫലം: അത് പ്രഖ്യാപിക്കുന്നവരുടെ പരാതികള്‍ക്ക് എല്ലാനിലയ്ക്കും കാരണക്കാരായവര്‍ക്ക് കാര്യമായ ഒരു ദോഷവും സംഭവിക്കുന്നില്ല. ആ പരാതികള്‍ക്ക് ഒരു നിലയ്ക്കും ഉത്തരവാദികളല്ലാത്ത സാധാരണക്കാര്‍ എല്ലാ നിലയ്ക്കും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു! ഇതിനേക്കാള്‍ വിചിത്രമായി വല്ല സമരവും കാണുമോ? ആര് ചത്താലും ആരെ കൊന്നാലും എവിടെ നടന്നാലും എന്തിനായാലും ഏതിനായാ ലും കേരളത്തില്‍ ഹര്‍ത്താലെന്ന സമര കലാപരിപാടി നടന്നുകൊണ്ടേയിരിക്കും. അതിന് പാര്‍ട്ടികളുടെ വലുപ്പ ചെറുപ്പമില്ല. ലക്ഷങ്ങള്‍ അനുയായികളുള്ള ദേശീയ പാ ര്‍ട്ടികള്‍ക്കും രണ്ടോ മൂന്നോ പേരുള്ള ഈര്‍ക്കില്‍ പാര്‍ട്ടിക ള്‍ക്കും കേരളത്തില്‍ ഹര്‍ത്താല്‍ നടത്താം. അനുയായികളുടെ സംഘബലം ഹര്‍ത്താല്‍ നടത്താന്‍ ഇവര്‍ക്കൊന്നും വേണ്ട. ആരു നടത്തിയാലും കേരളത്തില്‍ ഹര്‍ത്താല്‍ വന്‍ വിജയമായിരി ക്കും. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോയെന്നു പറയുന്നതുപോലെ ഒരു സാദാ പ്രവര്‍ത്തകന്‍ മതി ഹര്‍ത്താലില്‍. എന്ത് അതിക്രമവും കാട്ടാന്‍ ഒരു കല്ലു കൊണ്ട് ലക്ഷങ്ങള്‍ മുതല്‍ മുടക്കിയ വ്യാപാരസ്ഥാപനം തകര്‍ക്കാം ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ എറിഞ്ഞുടയ്ക്കാം ഒരു ജീവന്‍ തന്നെയെടുക്കാം. മനുഷ്യന് കേരളത്തില്‍ അത്രയ്‌ക്കൊന്നും വിലയില്ലെങ്കിലും അവ രെ ആശ്രയിക്കുന്നവര്‍ക്ക് അവര്‍ നഷ്ടപ്പെട്ടാല്‍ ഒരു നഷ്ടം തന്നെയാണ്. ഈ കാരണ ങ്ങള്‍കൊണ്ടാണ് കേരളത്തില്‍ ആര് ഹര്‍ത്താല്‍ നടത്തിയാലും വിജയിക്കുന്നത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply