റോഡിലെ നിയമ ലംഘനങ്ങൾ നിരന്തരം കാണാറുണ്ട്, പക്ഷേ നാം അതിൽ കൂടുതൽ പ്രതികരിക്കാതെ പോകാറാണ് പതിവ്. എന്നാൽ മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശി യുവാവിന്റെ പ്രതികരണം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നു.

റോങ് സൈഡിൽ വൺവേ തെറ്റിച്ചു വന്ന ജീപ്പിന്റെ മുന്നിലാണ് യുവാവ് തന്നെ ബൈക്കുമായി നിന്നത്. ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ അനങ്ങാതെ പാറ പോലെ ഉറച്ചുനിൽക്കുകയാണ് ഈ യുവാവ്.
സമീപത്തെ വ്യാപര സമുച്ചയത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. റോഡിലെ മറ്റാരും കാണിക്കാത്ത ധൈര്യമാണ് യുവാവ് കാണിച്ച്. ജീപ്പിൽ വന്നയാൾ യുവാവിനെ കൈയേറ്റം ചെയ്യുന്നതും വിഡിയോയിലുണ്ട്. എന്നാൽ മാറാതെ നിന്ന യുവാവിന് മുന്നിൽ ജീപ്പ് ഡ്രൈവർ തോൽക്കുകയായിരുന്നു. അവസാനം ജീപ്പ് പുറകോട്ട് എടുത്താണ് അയാൾ പോയത്.
റോഡിലെ നിയമലംഘനം കണ്ടാൽ പൊതു ജനത്തിന് ചെയ്യാവുന്നത്
കേരളത്തിലെ ട്രാഫിക്ക് നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ പരാതിപ്പെടാനായി മോട്ടോർ വാഹന വകുപ്പ് തേർഡ് ഐ എന്നൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധിക്കപ്പെട്ടാൽ തൊട്ടടുത്ത ആർടി ഓഫീസിലോ, പൊലീസിലോ റിപ്പോർട്ട് ചെയ്യാവുന്നതാണ്. കൂടാതെ ഫോട്ടോ എടുത്ത് അതാത് സ്ഥലത്തെ ആർടിഒ അല്ലെങ്കിൽ ജോയിന്റ് ആർടിഒ എന്നിവരുടെ വാട്ട്സാപ് നമ്പറിലേക്ക് അയച്ചുകൊടുക്കുകയോ ചെയ്യാം.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog