സംസ്ക്കാര ബോധമില്ലാത്ത നമ്മുടെ ചില ഓട്ടോ ഡ്രൈവര്‍മാര്‍.. വീഡിയോ…

സംസ്കാര ബോധം ഇല്ലാത്ത നമ്മുടെ ഓട്ടോ ഡ്രൈവേഴ്സ്…വീഡിയോ കാണുക… പ്രതികരിക്കുക !!!

കൊച്ചി നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികള്‍ക്ക് അറുതി വന്നിട്ടില്ല. യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സികള്‍ വന്നതോടുകൂടി ഓട്ടോക്കാരുടെ അഹങ്കാരം ഒന്നടങ്ങി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും കൊച്ചിയിലെ ഓട്ടോക്കാര്‍ സ്വഭാവ ദൂഷ്യംകൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ്.കുറെ നല്ലവരായ ഓട്ടോ ഡ്രൈവര്‍മാരും നമുക്കിടയിലുണ്ട്. എന്നാല്‍ അവര്‍ക്കുകൂടി നാണക്കേടും ചീത്തപ്പേരും ഉണ്ടാക്കുന്നതരത്തിലാണ് ചിലരുടെ പെരുമാറ്റം. കഴിഞ്ഞയാഴ്ച എറണാകുളത്ത് ഒരു വനിതാ യാത്രക്കാരിയോടു ഓട്ടോ ഡ്രൈവര്‍ പെരുമാറിയ രീതി വാര്‍ത്തായിരുന്നു. ആ ഓട്ടോ ഡ്രൈവറെ പോലീസ് പൊക്കുകയും ചെയ്തു.

ഇപ്പോഴിതാ ഒരു യാത്രക്കാരന്‍ പങ്കുവെച്ച മറ്റൊരു സംഭവം വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതിന്‍റെ വിശദാംശങ്ങളിലേക്ക് നമുക്ക് കടക്കാം.

“കുറച്ചു മുമ്പ് എറണാകുളം റെയിൽവേ സ്റ്റേഷൻ മുന്നിൽ നിന്നും ഓട്ടോ കയറി ksrtc സ്റാൻഡിലോട്ടു. സ്റ്റാൻഡിന്റെ പുറകു വശത്തു കൊണ്ട് വിട്ടിട്ടു അങ്ങേരു 40 രൂപ ആവിശ്യപെടുകയും എന്തിനാ എന്ന് ചോതിച്ചപ്പോൾ അങ്ങേരു വൃത്തികെട്ട ഭാഷയിൽ ഉള്ള സംസ്കാരം ഇല്ലാത്ത വാക്കുകൾ കൊണ്ട് പെരുമാറുകയും തല്ലാൻ വരുകയും ചെയ്തു.

റെയിൽവേ സ്റ്റേഷൻ ഓട്ടോ കൗണ്ടറിൽ നിന്നും 26 രൂപ വാങ്ങുനടത്തു ഇത് പോലെ ഉള്ള സംസ്കാരം ഇല്ലാത്ത ആളുകൾ അധിക ചാർജ് വാങ്ങുന്നു ഇങ്ങനെ ഉള്ളവരെ ചോദ്യം ചെയ്യാൻ ആരും ഇല്ലാത്തതു ആണ് ഇവനെ പോലെ ഉള്ള ആളുകൾക്ക് പ്രയോജനം. പ്രതികരിക്കുക !!!

നീ നമ്പർ എടുത്തു കംപ്ലയിന്റ് കൊടുക്കു കൂടിപ്പോയാൽ 500 രൂപ അങ്ങനെ പറഞ്ഞു ഭീഷണിയും. ഇങ്ങനെ ഉള്ള രീതി നിർത്താൻ ഉള്ള സമയം കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ ഉള്ള ആളുകളെ വണ്ടി സ്റ്റേഷനിൽ ഇടുകയും അവരുടെ ലൈസൻസ് റദ്ദ് ആക്കുകയും ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

ഇനി എന്ത് സംഭവിച്ചാലും ഇയാൾ ആണ് ഉത്തരവാദി. കാരണം നിന്നെ പിന്നെ കണ്ടോളാം അപ്പൊ നിന്നെ കാണിച്ചു തന്നോളാം എന്നുള്ള താക്കിതും. ഇപ്പോൾ നമ്മുടെ കേരളത്തിൽ ഒരു ഓട്ടോ പെർമിറ്റ്‌ പുതുക്കാൻ മാത്രം ഉപയോഗിക്കുന്ന ഒരു ഉപകരണം ആയി മാറിയിരിക്കുക ആണ് മീറ്റർ. ഓട്ടോ നമ്പർ :- KL 43 K 1691.”

യൂണിഫോം പോലും മര്യാദയ്ക്ക് ഇടാതെയാണ് ഇത്തരത്തിലുള്ള ഓട്ടോക്കാര്‍ സര്‍വ്വീസ് നടത്തുന്നത്. ഇവരില്‍ പലരും ലഹരിക്ക്‌ അടിമകളും ആണത്രേ. ഇതുപോലുള്ള അനുഭവങ്ങള്‍ ചിലപ്പോള്‍ ഇനി നിങ്ങള്‍കും ഉണ്ടായേക്കാം. അപ്പോള്‍ പേടിച്ചു മാറി നില്‍ക്കാതെ ഇതുപോലെ കയ്യിലെ ഫോണില്‍ വീഡിയോ പകര്‍ത്തുക. ഇതുപോലുള്ളവരെ കുടുക്കാന്‍ ഇതാണ്‌ പ്രധാന മാര്‍ഗ്ഗം. നല്ലവരായ ഓട്ടോ സുഹൃത്തുക്കള്‍ ക്ഷമിക്കുക…

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply