തിരുവനന്തപുരം : അപ്രതീക്ഷിതമായി കെഎസ്ആര്‍ടിസി ബസുകള്‍ ട്രിപ്പ് റദ്ദാക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. തലസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി 1018 ഷെഡ്യൂളുകള്‍ ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ഇപ്പോള്‍ ദിവസം 700 ഷെഡ്യൂളുകളാണ് നിരത്തിലിറക്കുന്നത്. പിന്‍വലിച്ച ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ ഇറക്കാത്തതും സ്പെയര്‍പാര്‍ട്ട്സ് ക്ഷാമവുമാണ് ട്രിപ്പുകള്‍ റദ്ദാക്കാന്‍ ഇടയാക്കുന്നത്.

നഗരപ്രദേശങ്ങളിലെ ഡിപ്പോകളിലും കാര്യമായി ട്രിപ്പ് റദ്ദാക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റി, പേരൂര്‍ക്കട, വികാസ്ഭവന്‍, പാപ്പനംകോട്, വെള്ളനാട് ഡിപ്പോകളില്‍ 522 സര്‍വീസുകള്‍ നടത്തിയിരുന്നിടത്ത് 300ല്‍ താഴെ ഷെഡ്യൂളുകളായി കുറഞ്ഞിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സെന്ട്രല്വര്ക്ക്സിലെ ബോഡിബില്‍ഡിങ് യൂണിറ്റില്‍ പണികഴിപ്പിച്ച 15 സൂപ്പര്‍ഫാസ്റ്റുകളും നിരത്തിലിറക്കാന്‍ കഴിഞ്ഞിട്ടില്ല.
News : Janayugam
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog