സാരിയും ചുറ്റി ഹെല്‍മെറ്റും ധരിക്കാതെ ആഡംബരബൈക്കില്‍ ചീറിപ്പായുന്ന സ്ത്രീകളുടെ വീഡിയോ…

സാരിയും ചുറ്റി ഹെല്‍മെറ്റും ധരിക്കാതെ ബൈക്കില്‍ ചീറിപ്പായുന്ന മൂന്ന് സ്ത്രീകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പടരുന്നു. ആര്‍ 15 ബൈക്കിലാണ് യാത്ര. റോഡിലൂടെ പോവുകയായിരുന്ന മറ്റു യാത്രക്കാരാണ് യുവതികളുടെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. നവംബര്‍ 27-ന് യുട്യൂബില്‍ അല് ലോഡ് ചെയ്ത വീഡിയോ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. തെലങ്കാനയില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം.

കേരളത്തില്‍ ഒരു വര്‍ഷം 35,000-ല്‍ അധികം റോഡപകടങ്ങള്‍ ആണ് ഒരു വര്‍ഷമുണ്ടാകുന്നത്. ഇതില്‍ 4,000-ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 40,000-ല്‍ അധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്യുന്നു. ഇതിലേറെയും 20നും 50നും പ്രായമുള്ളവര്‍.. കുടുംബത്തിനു അത്താണിയാവേണ്ടവര്‍. ഹെല്‍മറ്റ് ധരിക്കാത്തതു കൊണ്ട്, ജീവന്‍ നഷ്ടപ്പെട്ടതും, ജീവച്ഛവമായതും നിരവധി. കര്‍ശനമായ നിയമങ്ങള്‍ അത്യാവശ്യം. പെട്രോള്‍ മാത്രമല്ല. എന്തിന്, ഹെല്‍മെറ്റ്‌ ഇല്ലാതെ ബൈക്ക് ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും വേണം.

ഹെല്‍മറ്റ് ധരിക്കാന്‍ കേരളജനതയെ എങ്ങിനെ ബോധവല്‍ക്കരിക്കാം? നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കമന്റ് ചെയ്യുക..

Check Also

നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയണോ? പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യം

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയോ സൈറ്റാണ് ഫെയ്സ്ബുക്ക്. നമ്മുടെയൊക്കെ ജീവിതത്തിലെ സ്വകാര്യമായത് അടക്കം പല വിവരങ്ങളും …

Leave a Reply