പഞ്ചാബിൽ കണ്ട ‘കളിപ്പാട്ടങ്ങൾ’ പറയുന്ന ഹരിത വിപ്ലവകഥ…

വിവരണം – Niyaf Calicut.

പഞ്ചാബിലെ വിവാഹ ചടങ്ങുകളിൽ കല്യാണപ്പന്തലിലേക്ക് ദുലൻ ( വരൻ ) ട്രാക്ടർ ഓടിച്ചു വരുന്നത് ഒരു നിത്യ കാഴ്ചയാണ്! ജലന്ധറിലെ അനന്ദ്പുർ സാഹിബിൽ ഞാൻ കണ്ട കളിപ്പാട്ടങ്ങളും പഞ്ചാബികൾക്ക് കാർഷിക വൃത്തിയോടുള്ള ആത്മബന്ധം തന്നെയാണ് പ്രകടമാക്കുന്നത്. നമ്മുടെ കുട്ടികൾക്ക് കളിപ്പാട്ടമായി കാറുകളും, എറോപ്ളേനുകളും , കംപ്യൂട്ടറുകളും കൊടുക്കുന്നതിനു പകരം, പഞ്ചാബിലെ കുട്ടികൾക്ക് അച്ഛനമ്മമാർ സമ്മാനിക്കുന്ന കളിപ്പാട്ടങ്ങൾ ട്രാക്ടറുകളും, കാർഷിക യന്ത്രങ്ങളുമാണ് എന്നത് കൃഷിയെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറയെ എങ്ങനെയാണു അവർ വളർത്തി എടുക്കുന്നത് എന്നതിന്റെ മാതൃകയാണ്. എന്ത് സാമൂഹിക, സാമ്പത്തിക കാരണങ്ങളാണ്ഇത്തരമൊരു ജൈവികമായ ബന്ധം പാടങ്ങളോടും കാലികളോടും പഞ്ചാബികൾക്ക് ഉണ്ടാക്കി തീർത്തത് എന്ന് ഞാൻ ആഴത്തിൽ ചിന്തിച്ചു..

1970 കളിലെ ഹരിത വിപ്ലവത്തിന് ശേഷമാണു ഇന്ന് കാണുന്ന ‘ gentleman farmers ‘ എന്നറിയപ്പെടുന്ന ഭൂഉടമകളായ കർഷകർ സാമ്പത്തികമായി ഉയർന്നുവന്നത്. അത്യുല്പാദന ശേഷിയുള്ള ഗോതമ്പും, നെല്ലിനങ്ങളും , അത്യാധുനിക കാർഷിക യന്ത്രങ്ങളും,രാസവങ്ങളും, കീടനാശിനികളും,കേടുകൂടാതെ സൂക്ഷിക്കാനുള്ള അത്യാധുനിക ദാന്യപ്പുരകളും,വിളവിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കവുന്ന രീതികളും അടങ്ങിയ സ്വാതന്ദ്ര്യനന്തര ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ കൃഷിക പദ്ധതിയായിരുന്നു ഹരിത വിപ്ലവം. ഹരിത വിപ്ലവം ഏറ്റവും കൂടുതൽ വിജയപ്രദമായി നടപ്പിലാക്കിയ പഞ്ചാബിന്റെ മണ്ണിൽ ഇന്നും അതിന്റെ പ്രഭാവങ്ങൾ കാണാം.

ഡൽഹിയിൽ നിന്നും പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡിഗറിൽ വന്നിറങ്ങിയപ്പോൾ, ഞാൻ ഇത് വരേ കണ്ട പട്ടണങ്ങളിൽ ഏറ്റവും വൃത്തിയുള്ളതും, സൗകര്യങ്ങൾ ഉള്ളതുമായ ഇന്ത്യൻ നഗരം ചണ്ഡിഗർ ആണെന്ന് തോന്നി.ജവാഹർലാൽ നെഹ്രുവിന്റെ സ്വപ്ന നഗരമായ ചണ്ഡിഗർ മോഡേൺ ആർക്കിടെക്ചർ രീതിയിൽ പ്ലാൻ ചെയ്തു നിർമ്മിക്കപ്പെട്ട ഏക ഇന്ത്യൻ സിറ്റിയാണ്. ഓരോ സെക്ടറുകളിയിട്ടാണ് പട്ടണത്തെ തരം തിരിച്ചിട്ടുള്ളത്, എത്തിപ്പെടാനുള്ള സൗകര്യം, ഗതാഗതകുരുക്ക് ഒഴിവാക്കുക എന്നീ രണ്ടു കാര്യങ്ങൾക്കു പ്രാദാന്യം നൽകി നിർമിക്കപ്പെട്ട ഈ നഗരം വളരെ ശാന്തവും, സൗകര്യങ്ങൾ ഏറെ ഉള്ളതുമായിരുന്നു, ചണ്ഡിഗർ പട്ടണത്തിനു രൂപം നൽകിയ ഫ്രഞ്ച് ആർക്കിടെക്ട Le Corbusier ന്റെ കഴിവുകൾക്ക് ഏറ്റവും ഉത്തമ ഉദാഹരണമാണ് ഇപ്പോഴും കൺസ്ട്രക്ഷൻ നടന്നുകൊണ്ടിരിക്കുന്ന പഞ്ചാബിന്റെയും ഹരിയാനയുടെയും ഹൈകോർട് ആൻഡ് സെക്രെട്ടറിയേറ്റ് ബിൽഡിംഗ് ആയ ‘കാപിറ്റോൾ കോംപ്ലക്സ്’.

കാറ്റിനെ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചു വിടാൻ കഴിവുള്ള ഓപ്പൺ ഹാൻഡ് മൗനമെന്റ് എന്ന കൈരൂപ നിര്മിതിയും, പ്രകാശത്തെ ഉള്ളിൽ കടത്തിവിടാത്ത ഷാഡോ ടവറും കാണാനും , സെക്രട്ടറിയേറ്റ് വാതിലിൽ Le Corbusier സ്വയം വരച്ച പെയിന്റിംഗ് നു മുമ്പിൽ നിന്നും ഒരു ചിത്രം പകർത്താനും ഞങൾ മറന്നില്ല!
Nek Chand കല്ലുകളാലും, പായ് വസ്തുക്കളാലും രൂപം നൽകിയ ചണ്ഡിഗറിലെ ഫാന്ടസി റോക്ക് ഗാർഡനും തികച്ചും സംതൃപ്തി നൽകിയ കാഴ്ച ആയിരുന്നു.

പഞ്ചാബിലെ ഔട്ടോവാല കൾക്ക് ‘സാട്ട്’ ( 60 )എന്ന ഒരു സംഖ്യ മാത്രമേ അറിയുമോ എന്ന് ഇടക്കെപ്പോയോ തോന്നിപ്പോയിരുന്നു, പുറത്തു നിന്നുമുള്ളവരുടെ ചോര ഊറ്റാനായി കാത്തിരിക്കുന്ന ഓട്ടോക്കാർ ചെറിയ ദൂരങ്ങള്ക് വരെ വലിയ വില ഈടാക്കിയിരുന്നു . അറുപതും,നൂറുമൊക്കെ , മുപ്പതും അൻപതും രൂപ ആക്കാൻ അല്പം കഷ്ടപ്പെട്ടിരുന്നു. പഞ്ചാബി ഹിന്ദി പോലെ എളുപ്പം മനസ്സിലാക്കൻ പറ്റാഞ്ഞിരുന്നത് ഇടക്ക് ചില ആശയക്കുഴപ്പങ്ങൾക്കും കാരണമായി.

പഞ്ചാബിലെ ആദ്യദിവസത്തെ താമസം കൃഷി ഭവാനിലായിരുന്നു, എട്ടോളം നിലകളുള്ള , കൃഷിയെ അറിയാനും പഠിക്കാനും വരുന്നവർക്ക് ac റൂം, കാന്റീൻ, tv റൂം, ഉള്ളിൽ തന്നെ ലിഫ്റ്റ് സൗകര്യം എന്നിവയൊക്കെയുള്ള തികച്ചും സൗകര്യങ്ങൾ ഉള്ളതായിരുന്നു ചണ്ഡിഗറിലെ കിസാൻ ഭവൻ. ഇന്ത്യൻ നഗരങ്ങളെ തീറ്റിപ്പോറ്റുന്നതിൽ പഞ്ചാബിലെ ഗ്രാമങ്ങൾക്കുള്ള പങ്ക് ചെറുതല്ല. മഹാരാഷ്ടയിലെയും , മധ്യപ്രദേശിലേയും, ഉത്തർപ്രദേശിലെയും പാടങ്ങൾ വരണ്ടു വിണ്ടുക്കീറി കിടക്കുമ്പോൾ, കൊടും വേനലിലും പഞ്ചാബിലെ പാടങ്ങളിൽ വെള്ളം കാണാം, നെൽ കതിരുകൾ കാണാം. നമ്മുടെ നാട്ടിൽ പ്രവാസത്തിനു മാത്രമാണ് പഞ്ചാബിലെ ഹരിത വിപ്ലവത്തിന് സമാനമായൊരു മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞത്‌ എന്നതൊരു വസ്തുതയാണ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply