PWD AE യുടെ അവസരോചിത ഇടപെടല്‍ വലിയ ദുരന്തം ഒഴിവായി

വിവരണം – ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ , കെഎസ്ആർടിസി എടത്വ).

ദേശീയപാതയോരത്ത് അപകടകരമായി നിന്ന ചുവട് ഭാഗം വേരറ്റു നിന്ന മരം മുറിച്ച് മാറ്റി. ഇന്ന് ( 14-09-2018) പകല്‍ സമയത്ത് ഈ മരത്തിന് താഴെ പൈപ്പ് ലൈന്‍ പൊട്ടിയിട്ട് വാട്ടര്‍ അതോറിറ്റിയുടെ ജീവനക്കാര്‍ കുഴിച്ചു. അപ്പോഴാണ് മരത്തിന്‍റെ താഴെ ഭാഗം അട്ട് ചുവട് ഭാഗം ഇളകി ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇത് അപകടരകമാം വിധമായതിനാല്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കുഴിക്കുന്നത് തടയുകയും ചെയ്തിരുന്നു. പക്ഷേ, ഈ വിവരം ഉത്തരാവാദിത്വപ്പെട്ടവരെ അറിയിച്ചിരുന്നില്ല. പകല്‍ സമയത്ത് ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി മുഴുവന്‍ ബള്‍ബുകളും തെളിയുന്നില്ല എന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഗ്ളോബല്‍ എഫ്. എമ്മിന്‍റെ റിപ്പോര്‍ട്ടര്‍ Reshmi P ഈ വിവരം ദേശീയപാതയോരത്ത് സ്ഥലമുളള വ്യക്തിയുടെയാണ് മരം എന്ന് കരുതി അവരെ ഫോണിലൂടെ അറിയിച്ചിരുന്നു. അപ്രകാരം മാനേജര്‍ സ്ഥലത്ത് വന്നിരുന്നു. അദ്ദേഹം വന്നപ്പോള്‍ മരം അവരുടെ സ്ഥലത്ത് അല്ലാ എന്ന് മനസ്സിലാക്കുകയും PWD ആണ് അത് മുറിച്ച് മാറ്റേണ്ടതും എന്ന് മനസ്സിലാക്കിയിരുന്നു.

പ്രസ്തുത സ്ഥലത്ത് പടിഞ്ഞാറ് വശമുളള ഒരു സ്വകാര്യ ലാബിലെ ജീവനക്കാര്‍ അവിടെ യാദൃശ്ചികമായി എത്തിയ PWD AE അനില്‍കുമാര്‍ സാറിന്‍റെ ശ്രദ്ധയില്‍ ഈ വിവരം പറയുകയും അപ്രകാരം പെട്ടെന്ന് തന്നെ അദ്ദേഹം മരം മുറിച്ച് മാറ്റുവാനുളള നടപടി സ്വീകരിക്കുകയും ചെയ്തു.10-5 വരെ ഓഫീസ് സമയത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് നമ്മളുടെ സമൂഹം കൂടുതല്‍ കണ്ടു വരുന്നത്. സഹജീവികളുടെ ജീവന് പ്രാധാന്യം നല്‍കി ഇത്തരത്തില്‍ ഇടപെടല്‍ നടത്തുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഉണ്ടെന്നുളളത് അഭിമാനകരമാണ്.നൂറുകണക്കിന് ആശുപത്രിയിലെത്തുന്നവരും, ദേശീയപാതയിലുടെ എല്ലായ്പ്പോഴും വാഹനങ്ങളും ചീറിപായുമ്പോള്‍ ആണ് ജീര്‍ണ്ണിച്ച് നില്‍ക്കുന്ന മരം വീഴുന്നതെങ്കില്‍ ഒരു ദുരന്തമാകുമായിരുന്നു.സഹജീവികളുടെ ജീവന് പ്രാധാന്യം നല്‍കി ഇത്തരത്തില്‍ ഇടപെടല്‍ നടത്തുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഉണ്ടെന്നുളളത് അഭിമാനകരമാണ്.രാത്രി 11.30നാണ് അദ്ദേഹം കലവൂരിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പോയത്.

യുവാക്കളുടെ ഇടപെടല്‍ പ്രധാനകാര്യമായി എടുത്തു പറയേണ്ടതാണ്. മുറിച്ച് ഇട്ട മരച്ചില്ലകള്‍ നിമിഷനേരം കൊണ്ട് എടൂത്തുമാറ്റി പെട്ടെന്ന് തന്നെ ഗതാഗതം പുനസ്ഥാപിക്കുവാനും കഴിഞ്ഞു. സമയോചിതമായ ഇടപെടല്‍ നടത്തിയ അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയുന്നു. RESCUE TEAM KERALA (RTK) ടീമിനുവേണ്ടി ഇടപെടല്‍ നടത്തുകയും , അവശ്യമായ എല്ലാവിധ സഹായങ്ങളും നല്‍കി. ഗ്രൂപ്പ് അംഗമായ Mavunkal Vandanam Yasu , പ്രിയസുഹൃത്തും ആവശ്യമായ വെളിച്ചം നല്‍കുന്നതിനുളള വൈദ്യുതി പ്രധാനം ചെയ്ത് രാത്രി 12 വരെ സേവനം നല്‍കിയ Niyas Nechoose നും നന്ദി അര്‍പ്പിക്കുന്നു.

നാടിന്‍റെ നന്മ യുവാക്കളിലൂടെയാണ്. ഇനിയും സമൂഹത്തിന് പ്രയോജനപ്രദമായ നല്ല ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷകളോടെ .മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ എടുത്തു പറയേണ്ടതാണ്. KSRTC എന്ന സേവനമേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹിക പ്രതിബദ്ധയിലൂന്നിയാണ് ഓരോ ചുവടുകളും, അതുപോലെ മാധ്യമപ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുക്കുന്ന വിഷയങ്ങള്‍ സമൂഹത്തിന് പ്രയോജനകരമാം വിധം ശുഭപര്യവസായി ആകുന്നുവോ എന്ന് കൂടി പരിശോധിക്കേണ്ടതാണ്. കമ്മ്യൂണിറ്റി എഫ്.എം റേഡിയോ ആയ ഗ്ളോബല്‍ എഫ്. എം 91.2 ഉം, അതിലെ റിപ്പോര്‍ട്ടര്‍മ്മാരെയും ഞാന്‍ പറഞ്ഞ ഗണത്തില്‍ പെടുന്നവരാണ്. അഭിനന്ദനങ്ങള്‍ രണ്ട് കാര്യങ്ങള്‍ക്കാണ് 1. വണ്ടാനം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്‍റെ പ്രധാനകവാടത്തില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ കത്തുന്നില്ല എന്ന കാരണം പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചപ്പോള്‍ ഒരാഴ്ച്ചക്കുളളില്‍ മുഴുവന്‍ ലൈറ്റുകളും തെളിയിക്കും അതിനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ഉറപ്പ് നല്‍കി.ഈ വിഷയം യുവാക്കളുടെ കൂട്ടായ്മ ഫേസ്ബുക്കിലൂടെയും, പ്രദേശവാസികളുടെയും,കടകളുടെയും ഒപ്പുശേഖരണം നടത്തിയും പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. 2. മരത്തിന്‍റെ ഈ അവസ്ഥ ശ്രദ്ധയില്‍ പെടുത്തിയതിനും തുടര്‍ന്നുളള ഇടപെടലിന് അത് വളരെ സഹായകരമായി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply