പണി കിട്ടാതെ എങ്ങനെ കാർ മോഡിഫിക്കേഷൻ ചെയ്യാം?

മറ്റു വാഹനങ്ങളിൽ നിന്നും തന്റെ വാഹനം ഇപ്പോഴും വ്യത്യസ്തമാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ വാഹനപ്രേമിയും. ചിലർ തങ്ങളുടെ അത്തരം ആഗ്രഹം സാധിക്കുന്നതാകട്ടെ മോഡിഫിക്കേഷൻ വഴിയും. ആദ്യകാലത്ത് ബൈക്കുകളിൽ മാത്രമായി ഒതുങ്ങി നിന്ന മോഡിഫിക്കേഷൻ ഇന്ന് കാറുകളിലേക്കും കടന്നിരിക്കുകയാണ്. 8 ലക്ഷം രൂപ വിലമതിക്കുന്ന കാറിൽ 20 ലക്ഷം രൂപയുടെ മോഡിഫിക്കേഷൻ വരുത്തിയവർ വരെയുണ്ട് നമ്മുടെ നാട്ടിൽ.

മോഡിഫിക്കേഷനിൽ പ്രധാനമായും അലോയ് വീൽ , കളർ ,എന്നിവയിലാണ് മാറ്റങ്ങൾ വരുത്തുക. എന്നാൽ കാറിന്റെ യഥാർത്ഥ ഷെയ്പ്പ് തന്നെ ഇല്ലാതാക്കുന്ന ചില അതിരു കടന്ന മോഡിഫിക്കേഷനുകളും ഇന്നുണ്ട്. കാറുകളുടെ വ്യക്തിത്വ മാറ്റം കാഴ്ചക്കാരെ അതിശയിപ്പിക്കും എന്നാല്‍ RTO കണ്ടാൽ പണികിട്ടുകയും ചെയ്യും.ഇത്തരം മോഡിഫിക്കേഷനുകൾ വണ്ടിയുടെ രജിസ്‌ട്രേഷൻ തന്നെ റദ്ദാക്കുന്നതിനു കാരണമാകും. കാർ മോഡിഫിക്കേഷനിലെ അരുതാത്തതുകൾ എന്തെല്ലാമെന്ന് നോക്കാം.

 

കാര്‍ മോഡിഫിക്കേഷനുകളിലെ പതിവ് രംഗമാണ് സ്‌ട്രെച്ചിംഗ് വലിച്ചു നീട്ടൽ. ഇത് കാരണമാണ് ഇന്ന് ഏറിയ പങ്ക് മോഡിഫൈ കാറുകളും അധികൃതര്‍ പിടികൂടുന്നത്. ലിമോസീന്‍ പരിവേഷത്തില്‍ പിടികൂടിയ നിസാന്‍ സണ്ണി ഇതിനുദാഹരണമാണ്. ഇത് കാറിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ തെറ്റിക്കുന്നതാണ്. കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പറയുന്ന വിവരങ്ങളുമായി മോഡിഫൈഡ് കാറിന്റെ എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍ ഒത്ത് പോകില്ല. അതിനാൽ ഇത്തരം വാഹനങ്ങളുടെ രെജിസ്ട്രേഷൻ എപ്പോൾ പോയി എന്ന് ചോദിച്ചാൽ മതി.

ചോപ്പിംഗ് ആന്‍ഡ് കട്ടിംഗ് അഥവാ കാറുകൾ ‘വെട്ടിയൊതുക്കരുത്’ . മോണോകോഖ് ചാസികളില്‍ ഒരുങ്ങിയ കാറുകളാണ് ചോപിംഗില്‍ ഏറെ ദുര്‍ബലപ്പെടും. ഇത് അപകടം ക്ഷണിച്ചു വരുത്തും..ഇത്തരം വാഹങ്ങൾ പിടികൂടാന്‍ RTO യ്ക്ക് അധികാരമുണ്ട്. കാറിന്റെ ഘടനയില്‍ വരുത്തുന്ന ഓരോ മോഡിഫിക്കേഷനുകളും RTO യില്‍ നിന്നും അംഗീകാരം ലഭിക്കേണ്ടതുണ്ട്.

 

കാർ ലിഫ്റ്റിങ് അഥവാ കാറിന്റെ ഉയരം കൂട്ടൽ ദോഷം ചെയ്യും. മോണ്‍സ്റ്റര്‍ ട്രക്കുകള്‍ക്ക് സമാനമായ കാറുകളും എസ്‌യുവികളും എന്ന ആശയത്തിന്റെ ചുറ്റിവടുപിടിച്ചു സാധാരണകാറുകളിൽ ആ പരീക്ഷണം വേണ്ട. കാറിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ബ്ലൈന്‍ഡ് സ്‌പോടുകളും കൂടും. അതിനാല്‍ കാര്‍ ലിഫ്റ്റിംഗും നിയമം ലംഘനങ്ങളുടെ പരിധിയിൽ പെടുന്നു. കാറിന്റെ നിറം മാറ്റവും ഇന്ന് പതിവ് മോഡിഫിക്കേഷനാണ്. എന്നാല്‍ രജിസട്രേഷൻ സർട്ടിഫിക്കറ്റിലും അതേനിറം തന്നെ രേഖപ്പെടുത്തണമെന്ന് നിർബന്ധമുണ്ട്.

Source – http://mediainkonline.com/2017/10/16/modifiedcars-things-to-avoid/

Photos – Internet

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply