വണ്ടിയെടുക്കാൻ നോക്കിയപ്പോൾ സ്റ്റാർട്ട് ആവുന്നില്ല… സ്റ്റാർട്ടിങ് ട്രബിൾ… ഇന്നലെ വരെ യാതൊരു കുഴപ്പവും ഇല്ലാതിരുന്നതാണല്ലോ… കിക്കർ അടിച്ചു കാല് പോയി… അകെ കുഴഞ്ഞു… ഇനി എന്താ ചെയ്ക…? മിക്കവാറും എല്ലാവരും ഈ പ്രശനത്തിൽ ചെന്ന് ചാടിയിട്ടുണ്ട്. വണ്ടി സ്റ്റാർട്ട് ആവാതിരിക്കാൻ നിരവധി കാരണങ്ങൾ ഉണ്ട്. കാറിലായാലും ബൈക്കിലായാലും എല്ലാം. കാലപഴക്കം അനുസരിച്ച പ്രശ്നങ്ങൾ കൂടി കൂടി വരും.. ചിലപ്പോൾ വണ്ടി സ്റ്റാർട്ട് ആയി കഴിഞ്ഞാൽ പുക വരുന്നു. ചിലപ്പോൾ ഓടിവന്ന വണ്ടി തനിയെ നിന്ന് സ്റ്റാർട്ട് ആവാതെ ട്രാഫിക് ബ്ലോക്ക് വരെ ഉണ്ടാക്കാറുണ്ട്.
പെട്രോൾ ഡീസൽ രണ്ടു രീതിയിൽ ആണ് പ്രശനങ്ങൾ ഉണ്ടാവുക..വാഹനം ഉപയോഗിക്കുന്നവർ അടിസ്ഥാന പരമായ ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ കുറെയൊക്കെ സ്വയം പരിശോധിക്കാൻ പറ്റും. സ്റ്റാർട്ട് ആയില്ല എങ്കിൽ ആദ്യം ചെക്ക് ചെയ്യണ്ട ചില സംഗതികൾ ഉണ്ട്..അതിനു ശേഷമാണ് മറ്റുള്ളതിലേക്ക് നോക്കുക. ചില സിമ്പിൾ ടെസ്റ്റുകളാണ്. മെക്കാനിസം അറിയുന്നവർക്ക് മുഴുവനും പിടികിട്ടും. ചില തകരാറുകൾ (സ്പാർക് പ്ളഗ്, പ്ലെഗ് വയർ തുടങ്ങിയ) ബുള്ളറ്റ്-350 പെട്രോൾ കാർ ഇവയിലൊക്കെ ഒരു പോലെ ആണ്.
ബുള്ളറ്റ് – 350 കാസ്റ്റ് അയൺ : സ്റ്റാർട്ട് & റൈഡ് ബാറ്ററി അവശ്യമുള്ള രീതിയിൽ ആണ് ബുള്ളറ്റ് ഡിസൈൻ. ഇലക്ട്രിക്ക് തകരാറിൽ ബാറ്ററി ആംപിയർ കാണിക്കില്ല. ആംപിയർ, ഹെഡ് ലൈറ്റ്, ഇൻഡിക്കേറ്റർ ഇവ കാണിക്കുന്നുണ്ട്, സ്റ്റാർട്ട് ആവുന്നില്ല എങ്കിൽ വേറെ തകരാർ ആണ്.
1) ബാറ്ററി കണക്ഷൻ 100%പെർഫെക്ട് ആവണം. ബാറ്ററി ടെർമിനൽ ചെക്ക് ചെയ്യുക. ലൂസ് ആണെങ്കിൽ ടൈറ്റ് ചെയ്യുക . ക്ലാവ് [Dust] പിടിച്ചട്ടുണ്ടെങ്കിൽ ചൂടുവെള്ളം ഒഴിച്ച ശേഷം നാരങ്ങ പിഴിഞ്ഞ തോട് ഉപയോഗിച്ചോ ശക്തമായി ഉരച്ചു ക്ലീൻ ചെയ്യുക. അഴുക്കുകൾ [Impurities] പൂർണമായി നീക്കാൻ പറ്റും.
2) ബാറ്ററി ചാർജ് ചെക്ക് ചെയ്യുക. ചാർജ് കുറവാണെങ്കിൽ റീചാർജ് ചെയ്യുക. സപ്പോർട്ട് ബാറ്ററി കൊടുത്തു സ്റ്റാർട്ട് ആക്കുക. ചിലപ്പോൾ ഓട്ടത്തിൽ തനിയെ ചാർജ് ആകും. രാത്രിയിൽ ആണെങ്കിൽ ഹെഡ് ലൈറ്റ് ഓൺ-ഓഫ് ആക്കി ഓടിക്കേണ്ടി വരും. അല്ലെങ്കിൽ ബാറ്ററി ചാർജ് ഇല്ലാതെ വണ്ടി നില്കും.
3) സ്പാർക് പ്ളഗ് കേബിൾ ലൂസ് ആണോ, കട്ട് ആയിട്ടുണ്ടോ..കറന്റ് ലീക് ഉണ്ടോ..? എൻജിൻ ഓൺ/ഓഫ് സ്വിച്ച് ശരിയാണോ..? ഇഗ്നീഷ്യൻ കീ ഓൺ ആക്കുമ്പോൾ തമ്മിൽ കണക്ട് ആകുന്നുണ്ടോ എന്നൊക്കെ നോക്കണം..ബുള്ളറ്റ് പ്ളഗ് കേബിൾ ലൂസ് ആയിട്ടു ഇരുന്നാൽ സ്പാർക് പ്ളഗ് വേഗം തകരാർ ആവും. സ്പാർക് പ്ലെഗ് കരി കയറിയാലും സ്റ്റാർട്ട് ആവില്ല. ഇഗ്നിഷൻ കോയിൽ പ്ലെഗ് വയർ കണക്ട് ചെയ്തിരിക്കുന്ന ഭാഗം തുരുമ്പ് കയറിയാൽ സ്റ്റാർട്ട് ആവില്ല. ലൂസ് ആയി ഇരുന്നാൽ ഫ്ട്സ്… ഫ്ട്സ്.. എന്ന സൗണ്ട് സീറ്റ്നു അടിയിൽ നിന്ന് കേൾക്കും.. പ്ളഗ് വയറിൽ കറന്റ് ലീക് ഉണ്ടെങ്കിൽ സ്റ്റാർട്ട് ആക്കി കൈ വെച്ച് നോക്കിയാൽ ഷോക്ക് അടിക്കും..പ്ളഗ് ലൂസ് ആയി ഇരുന്നാലും സ്റ്റാർട്ട് ആവില്ല.
4) കാർബുറേറ്റോറിൽ ഫ്യുവൽ എത്തുന്നുണ്ടോ എന്ന് നോക്കുക. പെട്രോൾ മെയിൻ & റിസേർവ് ടാപ്പ് അടഞ്ഞു പോയാൽ പെട്രോൾ വരില്ല..ആക്സിലറേറ്റോർ കേബിൾ കുരുങ്ങി ത്രോട്ടിൽ വാൽവ് പൊങ്ങി ഇരുന്നാലും ബുള്ളറ്റ് സ്റ്റാർട്ട് ആവില്ല ..പൈലറ്റ് എയർ സ്ക്രൂ മാക്സിമം മുറുക്കി വെച്ചാലും പൊടി കയറി അടഞ്ഞാലും സ്റ്റാർട്ട് ആവില്ല ..രാത്രിയിൽ മഴയത് ഓടി വന്ന വണ്ടി സൈഡ് സ്റ്റാൻഡിൽ വച്ചിരുന്നാൽ ചിലപ്പോൾ വെള്ളം കൊയിലിൽ വീണു ഏർത് ആയി പ്രശനമാകും. കാർബറെറ്റോർ ജെറ്റ് പൊടി കയറി അടഞ്ഞാലും പ്രശ്നമാണ് ..ക്ലീൻ ചെയ്യുക.
5) ബുള്ളറ്റ് പ്ലാറ്റിനം പോയിന്റ് തേയ്മാനം ഉണ്ടോ, ക്ലാവ് പിടിച്ചിട്ടുണ്ടോ. ഗ്രീസ് വീണ് കോൺടാക്ട് ആവാതെ പോയോ വെള്ളം കയറിയോ എന്ന് ചെക്ക് ചെയ്യണം. പ്ലാറ്റിനം പോയിന്റ് ബോഡി എർത് ആയിട്ടുണ്ടോ ..കണക്ഷൻ വിട്ടോ. എന്നും നോക്കണം… പ്ലാറ്റിനം പോയിന്റ് ബോഡി എർത് ആയാൽ ആംപിയർ കാണിക്കില്ല.
Note – സാധാരണ ബുള്ളറ്റ് കീ /താക്കോൽ ഇടുന്ന സ്വിച്ചിനകത്ത് വെള്ളം കയറി തുരുമ്പിച്ച് പ്രശനം ഉണ്ടാകും കീ ഹോളിലൂടെ ഓയിൽ ഒഴിച്ച് കൊടുത്താൽ പ്രശനം തീരും കീ Tight തോന്നിപ്പിക്കുമ്പോൾ തന്നെ ചെയ്യണം അല്ലെങ്കിൽ കീ പകുതി ഒടിഞ്ഞു സ്വിച്ചിനകത്ത് ആകും. പിന്നെ കീ / സ്വിച്ച് രണ്ടും മാറേണ്ടി വരും.. അതെ സംഗതി തന്നെ പെട്രോൾ ടാങ്ക് അടപ്പിലും ഉണ്ടാകും കീ ഹോളിലൂടെ വെള്ളം കയറി തുരുമ്പിച് അടപ്പ് തുറക്കാൻ പറ്റാതെ ആവും. അപ്പോൾ കീ ഹോളിലൂടെ ഓയിൽ ഒഴിച്ച് കൊടുത്തു ഫ്രീ ആക്കാം … തുടക്കത്തിൽ തന്നെ ചെയ്താൽ വേഗം ക്ലിയർ ആക്കാം.
Source – http://www.manoramaonline.com/fasttrack/auto-tips/how-to-overcome-re-bullet-starting-truble.html