ചേര്‍ത്തലയ്ക്ക് സമീപമുള്ള പാണാവള്ളി ജെട്ടിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. പതിനായിരത്തോളം ജനസംഖ്യയുള്ള പെരുമ്പളം ദ്വീപില്‍ നിലവില്‍ ചികിത്സ തേടാന്‍ ബോട്ടും രണ്ട് ബസുകളും മാറി സഞ്ചരിക്കേണ്ട സ്ഥിതിയാണ്.ഇതുമൂലം യഥാസമയം രോഗബാധിതരെ ആശുപത്രിയിലെത്തിക്കാനും കഴിയുന്നില്ല.

ഇതിന് അടിയന്തിര പരിഹാരം കാണാനും ദ്വീപ് നിവാസികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ദ്വീപില്‍ സര്‍ക്കാര്‍ ആശുപത്രിയുെങ്കിലും മരുന്നോ ആവശ്യത്തിന് ജീവനക്കാരുട സേവനമോ യഥാസമയം ലഭിക്കാത്ത സ്ഥിതിയാണ്. ഇതുമൂലം പ്രദേശവാസികള്‍ ചികിത്സ തേടി മറ്റിടങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ്.
കടപ്പാട് : ജന്മഭൂമി
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog