ഭൂതങ്ങളുടെ നാട്ടിലേക്കൊരു യാത്ര !!

ഇരു​വ​ശ​വും കാ​ട്…. കാ​ടി​നു​ള്ളി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ളു​ടെ ന​ട​ത്തം.. ചു​റ്റും പാ​റ​ക്കൂ​ട്ട​ങ്ങ​ൾ…​മു​നി​യ​റ… ശാ​ന്ത​മാ​യി ഒ​ഴു​കു​ന്ന ഡാം… ​മ​റ​ഞ്ഞി​രി​ക്കു​ന്ന മ​ര​ണ​ചു​ഴി​ക​ൾ… അ​ങ്ങ​ക​ലെ വി​സ്മ​യം ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന വ​ലി​യൊ​രു പാ​റ​ക്കൂ​ട്ടം… അ​താ​ണ് ഭൂ​ത​ത്താ​ൻ​കെ​ട്ട്… പേ​രി​ൽ ത​ന്നെ ഒ​രു​പാ​ട് വി​സ്മ​യ​ങ്ങ​ളൊ​ളി​പ്പി​ക്കു​ന്ന ഒ​രി​ടം.

മു​ന്നൊ​രു​ങ്ങ​ളി​ല്ലാ​തെ​യാ​ണ് എ​ന്‍റെ യാ​ത്ര, അ​ങ്ങ​നെ​യാ​ക​ണം യാ​ത്ര​ക​ളെ​ന്നാ​രോ പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. ത​നി​ച്ചു​ള്ള യാ​ത്ര​യ്ക്കു പ​ക​രം ഇ​ത്ത​വ​ണ കൂ​ട്ടി​നൊ​രാ​ളും. ഏ​ഴ് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ സ്വ​ന്ത​മാ​ക്കി​യ ബു​ള്ള​റ്റു​മു​ണ്ടാ​ർ​ന്നു. പെ​രു​മ്പാ​വൂ​ർ മു​ത​ൽ കോ​ത​മം​ഗ​ലം വ​രെ പ​തി​വു​പോ​ലെ നി​ര​ത്തി​ലാ​കെ വ​ണ്ടി​ക​ൾ.  പി​ന്നെ ന​മ്മു​ടെ നാ​ട്ടി​ലെ റോ​ഡി​ൽ മാ​ത്രം കാ​ണു​ന്ന വ​ലി​യ വ​ലി​യ കു​ണ്ടും കു​ഴി​യും… ആ​വ​ശ്യ​ത്തി​ല​ധി​കം പൊ​ടി​യും പു​ക​യും പി​ന്നെ ചെ​വി​യു​ടെ ഡ​യ​ഫ്രം അ​ടി​ച്ചു​പോ​കു​ന്ന ഉ​ച്ച​ത്തി​ലു​ള്ള ഹോ​ണ​ടി​ക​ളും… കോ​ത​മം​ഗ​ലം ക​ഴി​ഞ്ഞു. വ​ണ്ടി​ക​ളു​ടെ തി​ര​ക്കും ഉ​ച്ച​ത്തി​ലു​ള്ള ഹോ​ണും കു​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു….

പി​ന്നീ​ട​ങ്ങോ​ട്ട് ത​ട്ടേ​ക്കാ​ട് വ​ഴി​യി​ൽ കീ​ര​ൻ​പാ​റ ക​വ​ല​യി​ൽ നി​ന്നും  ഇ​ട​ത്തേ​ക്ക്, റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും തി​ങ്ങി​നി​റ​ഞ്ഞ് മ​ര​ങ്ങ​ൾ അ​വ​യ്ക്കി​ട​യി​ൽ വീ​ടു​ക​ൾ… ചി​ല്ലു ഭ​ര​ണി​യി​ൽ ഉ​ണ്ടം​പൊ​രി മു​ത​ൽ പ​ഴം​പൊ​രി വ​രെ നി​റ​ച്ചു​വ​ച്ചി​രി​ക്കു​ന്ന ചാ​യ​ക്ക​ട​ക​ൾ… പെ​ട്ടി​ക്ക​ട​ക​ൾ​ക്കു മു​ന്നി​ൽ പ​ത്രം വാ​യ​ന​യ്ക്കൊ​പ്പം രാ​ഷ്ട്രീ​യം പ​റ​യു​ന്ന ത​ല​മൂ​ത്ത കാ​ര​ണ​വ​ന്മാ​ർ… ഇ​വ​യൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ തി​ര​ക്കി​ട്ട് ബീ​ഡി​ക്കു​റ്റി വ​ലി​ച്ച് ബ​സി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന മു​ണ്ടു​ടു​ത്ത ചേ​ട്ട​ന്മാ​ർ.. പ​ഞ്ചാ​യ​ത്ത് പൈ​പ്പി​ൽ നി​ന്നും വെ​ള്ള​മെ​ടു​ക്കാ​ൻ ബ​ക്ക​റ്റും കു​ട​വു​മാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന ചേ​ച്ചി​മാ​ർ.. പാ​ലു​മാ​യി ഡ​യ​റി​ലേ​ക്ക് പോ​കു​ന്ന​വ​ർ.. പാ​ട്ടും​പാ​ടി പ​ത്ര​ക്കെ​ട്ടു​മാ​യി സൈ​ക്കി​ളി​ൽ പോ​കു​ന്ന ന്യൂ​സ് പേ​പ്പ​ർ ബോ​യ്..

മു​ന്നി​ൽ ക​രി​ങ്ക​ല്ലി​ൽ പ​ണി​തീ​ർ​ത്ത ആ​ർ​ച്ച് പെ​രി​യാ​ർ ന​ദീ​ത​ട ജ​ല​സേ​ച​ന പ​ദ്ധ​തി, ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജ്. ഉ​ള്ളി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ പാ​റ​ക്ക​ല്ല് ത​ല​യി​ലേ​ന്തി നി​ൽ​ക്കു​ന്ന ഭൂ​ത​ങ്ങ​ളു​ടെ പ്ര​തി​മ​ക​ളു​ള്ള ഡി​റ്റി​പി​സി​യു​ടെ പാ​ർ​ക്ക്, കു​റ​ച്ചു ദൂ​രെ​യാ​യി വാ​ച്ച് ട​വ​ർ, ബോ​ട്ടി​ങ്, ഷ​ട്ട​ർ തു​റ​ന്ന​തി​നാ​ൽ ഉ​ഗ്ര​രൂ​പി​ണി​യാ​യി ഡാം. ​ക​ല​ങ്ങി​മ​റി​ഞ്ഞൊ​ഴു​കു​ന്ന ഡാ​മി​ലേ​ക്ക് ഒ​ന്നു ചാ​ടാ​ൻ ആ​ർ​ക്കും തോ​ന്നും, എ​നി​ക്കും തോ​ന്നി. പാ​ലം ക​ട​ന്ന് വീ​ണ്ടും കാ​ട്ടി​ലൂ​ടെ.. നോ​ക്കി​യാ​ൽ കാ​ണു​ന്ന ദൂ​ര​ത്ത് ചെ​ക്ക് പോ​സ്റ്റ്, ഇ​ട​തു​വ​ശ​ത്ത് ചെ​റി​യൊ​രു ക്ഷേ​ത്രം. രാ​വി​ലെ ആ​യ​തു​കൊ​ണ്ടാ​കാം പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടു​ക​ൾ വി​ജ​ന​മാ​ണ്. ഭൂ​ത​ത്താ​ൻ കെ​ട്ടി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് ഗാ​ർ​ഡു​മാ​രെ​ത്തി. ടി​ക്ക​റ്റെ​ടു​ത്തു. ഐ​തി​ഹ്യം പ​റ​ഞ്ഞു​ത​രു​ന്ന ഗാ​ർ​ഡു​മാ​രു​ടെ പ്ര​തി​ഫ​ല​ത്തു​ക കേ​ട്ട​തു​കൊ​ണ്ട് അ​വ​രോ​ട് നീ​ട്ടി​യൊ​രു ടാ​റ്റ പ​റ​ഞ്ഞ് ചൂ​ണ്ടി​കാ​ണി​ച്ച വ​ഴി​യി​ലൂ​ടെ ന​ട​ന്നു. കാ​ല​കാ​ല​ങ്ങ​ളാ​യി ആ​ളു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പേ​രി​നൊ​രു ന​ട​പ്പാ​ത​യു​ണ്ടെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം.

ഇ​ട​തൂ​ർ​ന്നു നി​ൽ​ക്കു​ന്ന വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ മാ​റ്റി​വേ​ണം. മു​ന്നോ​ട്ടു​ന​ട​ക്കാ​ൻ. വ​ല​തു​വ​ശ​ത്ത് അ​ങ്ങ​കാ​ശം മു​ട്ടി നി​ൽ​ക്കു​ന്ന മ​രം. അ​തി​ൽ ഒ​രാ​ൾ​ക്ക് കേ​റി​നി​ൽ​ക്കാ​ൻ പ​റ്റു​ന്നൊ​രു പൊ​ത്തും. ഈ ​വ​ഴി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​രം ഇ​താ​ണ​ത്രേ. സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഈ​റ്റ​കൊ​ണ്ടു​ണ്ടാ​ക്കി​യ ബ​ഞ്ചു​ക​ളും കു​ട്ടി​ക​ൾ തൊ​ട്ട് അ​പ്പൂ​പ്പ​ന്മാ​ർ​ക്കു വ​രെ ആ​ടാ​വു​ന്ന ഊ​ഞ്ഞാ​ലു​ക​ളും.  മു​ന്നോ​ട്ടു​ള്ള വ​ഴി​ക​ൾ അ​ങ്ങോ​ട്ടേ​ക്കാ​യി​രു​ന്നു…  ഇ​ന്നും ആ​ർ​ക്കു​മ​റി​യാ​ത്ത ആ​ര് പ​ണി​തീ​ർ​ത്ത​തെ​ന്ന​റി​യാ​ത്ത യ​ഥാ​ർ​ഥ ഭൂ​ത​ത്താ​ൻ​കെ​ട്ട്.

ക​ല്ലു​കൊ​ണ്ടു​ണ്ടാ​ക്കി​യ ച​വി​ട്ടു​പ​ടി​ക​ൾ ക​യ​റു​ന്ന​ത് വ​ലി​യൊ​രു പാ​റ​യു​ടെ മു​ക​ളി​ലേ​ക്കാ​ണ്. വ​ല​തു​വ​ശ​ത്ത് ഏ​റു​മാ​ടം. അ​ങ്ങി​ങ്ങാ​യി നി​ര​വ​ധി പാ​റ​ക്കൂ​ട്ട​ങ്ങ​ൾ. അ​തി​നി​ട​യി​ൽ ശാ​ന്ത​മാ​യി അ​വ​ൾ ഒ​ഴു​കു​ക​യാ​ണ്. ര​ഹ​സ്യ​ങ്ങ​ളൊ​ളി​പ്പി​ച്ച് വ​ച്ചി​രി​ക്കു​ന്ന ഓ​രോ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ, അ​ങ്ങി​ങ്ങാ​യി മ​ണ​ൽ​ത്തി​ട്ട​ക​ളു​മു​ണ്ട്. ഒ​ന്നി​ൽ നി​ന്നും മ​റ്റേ​തി​ലേ​ക്കെ​ത്തു​ക പ്ര​യാ​സ​മാ​ണ്. എ​ങ്കി​ലും ആ​ദ്യം ക​ണ്ട മ​ണ​ൽ​ത്തി​ട്ട​യി​ലേ​ക്ക് ന​ട​ന്നു. തൊ​ട്ട​ടു​ത്ത് എ​ന്നെ നോ​ക്കി ചി​രി​ച്ച് പാ​റ​ക്കൂ​ട്ടം നി​ൽ​പ്പു​ണ്ട്. ഒ​റ്റ​ച്ചാ​ട്ട​ത്തി​ന് അ​പ്പു​റ​ത്ത് എ​ത്താ​ൻ പ​റ്റു​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും ചാ​ടി​യാ​ൽ പോ​കു​ന്ന​ത് ചു​ഴി​യി​ലേ​ക്കാ​യി​രി​ക്കും. റി​സ്ക് എ​ടു​ത്തി​ല്ല. തി​രി​ച്ചു ന​ട​ന്നു. കു​റ്റി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ഭൂ​ത​ങ്ങ​ൾ ഒ​ളി​പ്പി​ച്ച വ​ഴി ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്ന വാ​ശി​യു​ണ്ടാ​യി​രു​ന്നു. മാ​ർ​ഗ​മ​ല്ല ല​ക്ഷ്യ​മാ​ണ് പ്ര​ധാ​നം എ​ന്നാ​ണ​ല്ലോ… അ​തു​കൊ​ണ്ടു​ത​ന്നെ സ​ഞ്ചാ​രി​ക​ളെ​യും കൊ​ണ്ടു​വ​രു​ന്ന ഗാ​ർ​ഡി​നാ​യി കാ​ത്തി​രു​ന്നു.

പാ​റ​ക​ൾ​ക്കു​മു​ക​ളി​ൽ എ​ങ്ങ​നെ​യാ​ണാ​വോ ഇ​ങ്ങ​നൊ​രു ഏ​റു​മാ​ടം ഉ​ണ്ടാ​ക്കി​യ​തെ​ന്ന് കൂ​ല​ങ്ക​ഷ​മാ​യി ആ​ലോ​ചി​ച്ച് ഞാ​ൻ ഏ​റു​മാ​ട​ത്തി​ന്‍റെ പ​ടി​ക​ൾ ക​യ​റി. മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കാ​ല​ൻ​കു​ട​യു​മാ​യി ഗാ​ർ​ഡെ​ത്തി. പി​ന്നീ​ട​ങ്ങോ​ട്ട് അ​വ​രു​ടെ കൂ​ടെ​യാ​യി യാ​ത്ര. കു​റ്റി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്ന് ര​ണ്ടാ​മ​ത്തെ പാ​റ​ക്കെ​ട്ടി​ലെ​ത്തി. പാ​റ​ക​ൾ​ക്കി​ട​യി​ൽ ചെ​റി​യ ചു​ഴി​ക​ളു​ണ്ടെ​ന്ന് ഗാ​ർ​ഡ് മു​ന്ന​റി​യി​പ്പ് ത​ന്നു. മൂ​ന്നാ​മ​ത്തെ പാ​റ​ക്കെ​ട്ട് കു​റ​ച്ച് ഉ​യ​ര​ത്തി​ലാ​ണ്. കി​ട്ടി​യ മ​ര​ക്കൊ​മ്പി​ൽ പി​ടി​ച്ച് മൂ​ന്നാ​മ​ത്തെ പാ​റ​ക്കെ​ട്ടി​ലു​മെ​ത്തി. പാ​റ​ക്കൂ​ട്ട​ങ്ങ​ളു​ടെ ഇ​ട​യി​ൽ മ​ണ​ൽ​ത്തി​ട്ട​യും ഒ​രു മ​ര​വും. വ​ലി​യ പാ​റ​യു​ടെ മു​ക​ളി​ൽ നി​ന്നു നേ​രെ മ​ണ​ൽ​ത്തി​ട്ട​യി​ലേ​ക്ക് ചാ​ടി. മ​ര​ച്ചി​ല്ല​ക​ളു​ടെ ത​ണു​പ്പി​ൽ ഇ​ച്ചി​രി​നേ​രം ഇ​രു​ന്നു.

ചു​റ്റു​മു​ള്ള നോ​ട്ട​ത്തി​നി​ട​യി​ൽ വ​ലി​യ പാ​റ​യു​ടെ ഉ​ള്ളി​ലൂ​ടെ അ​പ്പു​റ​ത്തെ പാ​റ​ക്കൂ​ട്ടം ക​ണ്ടു. അ​ടു​ക്കി​വ​ച്ചി​രി​ക്കു​ന്ന ചെ​റി​യ പാ​റ​ക​ൾ​ക്കി​ട​യി​ലൂ​ടെ വീ​ണ്ടും മ​റ്റൊ​രു പാ​റ​ക്കു​ഴി​ലി​യി​ലേ​ക്ക്. താ​ഴെ നി​ന്ന് മേ​ലോ​ട്ട് നോ​ക്കി​യാ എ​ന്തൊ​ക്കെ​യോ തോ​ന്നി​യേ​ക്കും.. ഭ​യ​മാ​ണോ സ​ന്തോ​ഷ​മാ​ണോ ആ​വോ… പാ​റ​യി​ൽ പി​ടി​ച്ച് ഇ​ങ്ങ് കേ​റി​പ്പോ​രെ എ​ന്നൊ​രു അ​ശ​രീ​രി​യും കേ​ട്ടാ​ണ് ചി​ന്ത​ക​ളി​ൽ നി​ന്നു​ണ​ർ​ന്ന​ത്. ചെ​രു​പ്പൊ​ക്കെ ഊ​രി പാ​റ​യു​ടെ മു​ക​ളി​ലേ​ക്കെ​റി​ഞ്ഞു. പി​ടി​ക്കാ​ൻ ഒ​രു മ​ര​ക്കൊ​മ്പ് പോ​ലു​മി​ല്ലാ​ത്ത​തി​നാ​ൽ പാ​റ ത​ന്നെ ശ​ര​ണം. പ​രി​ശ്ര​മി​ച്ചാ​ൽ എ​ന്തും നേ​ടാം എ​ന്നു​ള്ള​തു​കൊ​ണ്ടു​ത​ന്നെ പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അ​വ​സാ​നം വെ​ളി​ച്ചം ക​ണ്ടു. ക​ണ്ണി​ൽ കു​ത്തു​ന്ന വെ​യി​ൽ.. പാ​റ​യു​ടെ താ​ഴെ വ​ലി​യ ചു​ഴി​ക​ൾ… ത​ണു​പ്പി​ച്ച് ക​ട​ന്നു​പോ​കു​ന്ന കാ​റ്റ്.. അ​ങ്ങ​ക​ലെ വീ​ണ്ടും പാ​റ​ക്കൂ​ട്ടം… ദ​യ​നീ​യ​മാ​യി ഗാ​ർ​ഡ് എ​ന്നെ നോ​ക്കി. അ​ങ്ങോ​ട്ടേ​ക്കി​നി വ​ഴി​യി​ല്ലെ​ന്ന് മ​ന​സി​ലാ​യി. നി​ൽ​ക്കു​ന്ന പാ​റ​ക്കൂ​ട്ട​ത്തി​നു ചു​റ്റും അ​പ​ക​ടം ഒ​ളി​പ്പി​ച്ച് അ​വ​ൾ ഒ​ഴു​കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ങ്ങോ​ട്ടേ​ക്കെ​ന്നി​ല്ലാ​തെ. ഏ​റെ വൈ​കാ​തെ കാ​ഴ്ച​ക​ളൊ​ക്കെ ക​ണ്ടു​തീ​ർ​ത്തു.. മ​ട​ക്ക​യാ​ത്ര..

കടപ്പാട് – ബിനിത ദേവസി (മെട്രോ വാര്‍ത്ത).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply