മെട്രോ യാത്രക്കാരൻ എൽദോയ്ക്കെതിരായ അധിക്ഷേപം; പൊലീസ് കേസെടുത്തു

കൊച്ചി മെട്രോയില്‍ യാത്രചെയ്യുന്ന മദ്യപൻ എന്ന രീതിയില്‍ അങ്കമാലി സ്വദേശി എൽദോയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ മോശമായി പ്രചരിപ്പിച്ചതിനെതിരെ കേസ്. ഭിന്നശേഷി വകുപ്പിന്റെ നിർദേശ പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണു കേസെടുത്തത്.

സംഭവ ദിവസം, നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അനുജൻ നോമിയെ കാണാൻ ഭാര്യയ്ക്കും മകൻ ബേസിലിനുമൊപ്പം പോയതായിരുന്നു എൽദോ. ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അനുജനെ കണ്ടതോടെ എൽദോയ്ക്കു വിഷമമേറി. അനുജനെ കണ്ടു കരഞ്ഞ എൽദോയെ ബന്ധുക്കൾ നിർബന്ധിച്ചു വീട്ടിലേക്കു തിരിച്ചയച്ചു.

രാവിലെ 11 മണിയോടെ പാലാരിവട്ടത്ത് എത്തിയപ്പോൾ മകൻ ബേസിൽ കൊച്ചി മെട്രോയിൽ കയറണമെന്നു പറഞ്ഞു. ബസിൽ നിന്നിറങ്ങിയ എൽദോയും കുടുംബവും ആലുവയിലേക്കു പോകുന്നതിനായി കൊച്ചി മെട്രോയിൽ കയറി. അനുജന്റെ രോഗാവസ്ഥ കണ്ടുള്ള വിഷമവും പനിയും നന്നായി ക്ഷീണിപ്പിച്ചിരുന്നതിനാൽ എൽദോ മെട്രോയിൽ കയറിയപാടെ സീറ്റിൽ കിടന്നു.

ഇതുകണ്ട സഹയാത്രക്കാരിൽ ചിലർ എൽദോ സീറ്റിൽ കിടക്കുന്ന ചിത്രമെടുത്തു. എൽദോയെ മെട്രോയിലെ മദ്യപനാക്കിക്കൊണ്ടുള്ള അടിക്കുറിപ്പു സഹിതം ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. തെറ്റിദ്ധാരണയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കപ്പെട്ട എൽദോയ്ക്കു കൊച്ചി മെട്രോ റെയി‌ൽ ലിമിറ്റഡ് (കെഎംആർഎൽ) പിന്നീട് 2000 രൂപയുടെ സൗജന്യ യാത്രാപാസ് നൽകിയിരുന്നു.

News – http://www.manoramaonline.com/news/latest-news/2017/09/08/kochi-metro-eldho-social-media-defamation.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply