ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് മുതലാളിമാര്‍ സമരത്തിലാണ്. ഇന്ധന വില കുത്തനെ കുതിച്ച് കയറുമ്പോള്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ എങ്ങനെ മുന്നോട്ട് പോകും എന്നാണ് ഇവരുടെ ചോദ്യം. സംഗതി ന്യായം തന്നെ. എന്നാലും അന്യായമായി ചാര്‍ജ്ജ് കൂട്ടണം എന്നൊക്കെ പറഞ്ഞാല്‍ നടക്കുമോ? വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിന്റെ കാര്യത്തിലും അന്യായമായ ആവശ്യമാണ് ബസ് ഉടമകളുടേത്.
എന്തായാലും , ഇത്തിരി ബുദ്ധിമുട്ടൊക്കെ ഉണ്ടെങ്കിലും സ്വകാര്യ ബസ് സമരത്തെ ജനം ആകെ തള്ളിക്കളഞ്ഞ മട്ടാണ്. സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ ബസ് മുതലാളിമാരെ പൊരിച്ച് പൊങ്കാലയിട്ടുണ്ടൊണ്ടിരിക്കുന്നു!

ഇതിനിടെ ചില സ്വകാര്യബസ് മുതലാളിമാരും പ്രൈവറ്റ് പ്രേമികളും സോഷ്യല്‍ മീഡിയകളില്‍ ന്യായീകരണ പോസ്റ്റുകള്‍ നിരത്തുന്നുണ്ടെങ്കിലും അവര്‍ക്കും കിട്ടുകയാണ് പൊതുജനങ്ങളുടെ പൊങ്കാല. ഇതോടെ മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കണം എന്ന വാശിപിടിച്ച് നിന്നിരുന്ന മുതലാളിമാര്‍ എങ്ങനെയെങ്കിലും സമരം തീര്‍ന്നാല്‍ മതിയെന്ന അവസ്ഥയിലായി. നാണക്കേട് ഓര്‍ത്ത് സമരം നിര്‍ത്താനും പറ്റുന്നില്ല. സമരം തുടങ്ങിയാല്‍ സാധാരണ ജനങ്ങള്‍ പ്രതികരിച്ചളും എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. ഇപ്പോഴതാ, അവരെല്ലാം കെഎസ്ആര്‍ടിസിയുടെ പിറകെ… സമരക്കാര്‍ക്ക് സന്തോഷമായല്ലോ അല്ലേ…

കടക്കെണിയില്‍ പെട്ട് പണ്ടാറമടങ്ങിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. പെന്ഷന് കൊടുക്കാനും ശമ്പളം കൊടുക്കാനും വരെ പണമില്ല, കൃത്യസമത്ത് തന്നെ സ്വകാര്യ ബസ്സുകാര് സമരം തുടങ്ങിയതില്‍ അവര്‍ക്ക് സന്തോഷമേ ഉള്ളൂ! സ്വകാര്യ ബസ്സുകള്‍ സമരം ചെയ്യും എന്ന് പറഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇത്രയും പ്രതീക്ഷിച്ച് കാണില്ല. ഇതിപ്പോള്‍ ശമ്പളം കിട്ടും എന്ന് പറഞ്ഞിട്ടെന്താ… പണിയെടുത്ത് നടു ഒടിയുകയല്ലേ!

പ്രവര്‍ത്തിക്കാന്‍ പോലും പണം കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നല്ലോ സ്വകാര്യ ബസ്സുകാരുടെ സമരം. കെഎസ്ആര്‍ടിസിയ്ക്ക് അതുകൊണ്ട് കിട്ടിയ ലാഭത്തിന്റെ കണക്ക് കേട്ട് ഇപ്പോള്‍ അവര്‍ക്ക് ഭ്രാന്ത് പിടിക്കുന്നുണ്ടാവും! ഈ കണക്കിന് സമരം നീളുകയാണെങ്കില്‍ കെഎസ്ആര്‍ടിസിക്ക് വേണമെങ്കില്‍ കരകയറാം… സമരം ഒരാഴ്ച കൂടി നീണ്ടാല്‍ മതിയായിരുന്നു!

തങ്ങള്‍ സമരം ചെയ്താല്‍ ജനങ്ങള്‍ മുഴുവന്‍ കഷ്ടത്തിലാകും എന്ന് വിചാരിക്കുന്ന ബസ്സ് മുതലാളിമാര്‍ ആണോ, സമരം തുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്ന സാധാരണക്കാര്‍ ആണോ മണ്ടന്മാര്! നാട്ടുകാരുടെ മുഖത്ത് തുപ്പുന്ന രീതിയില്‍ ആണല്ലോ സ്വകാര്യ ബസ്സ് സമരം. അതിനുള്ള മറുപടി ഇതുപോലെ തന്നെ നാട്ടുകാര്‍ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്.! ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ബസ് സമരം പിന്‍വലിക്കുന്നു എന്നും പറഞ്ഞ് നാലഞ്ച് ദിവസത്തിനുള്ളില്‍ ഇവര്‍ തന്നെ വരുമായിരിക്കും!
കടപ്പാട് – https://malayalam.oneindia.com/culture/media/social-media-mock-private-bus-strike-and-praise-ksrtc-193494.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog