തൊള്ളായിരം കണ്ടിയിലേക്കു ഒരു ഓഫ് റോഡ് യാത്ര..

വിവരണം – Shameer Irimbiliyam.

റൂട്ട് : വളാഞ്ചേരി-കോഴിക്കോട്-കൽപ്പറ്റ-മേപ്പാടി-ചൂരൽ മല-900 കണ്ടി.

ലോക്കൽ യാത്ര ആയതുകൊണ്ട് നാട്ടിൽ നിന്ന് പുറപ്പെട്ട ഞങ്ങൾക്ക് ബൈക്കിലും 4 ആനവണ്ടിയും ഒരു ജീപ്പും കയറേണ്ടി വന്നു തൊള്ളായിരം കണ്ടിയിൽ എത്താൻ. അർജന്റീന പോർച്ചുഗൽ പരാജയപ്പെട്ട ആ രാത്രിയിൽ ചങ്കിന്റെ ഫോൺ വിളി -” ഞാൻ നിന്റെ വീടിന്റെ മുൻപിൽ ഉണ്ട്. നമുക്ക് പോണ്ടേ..” കുറച്ച് കഴിഞ്ഞപ്പോഴേക്കും ബൈക്കിന്റെ ഓണ് അടി കേട്ടതോടെ പെട്ടന്ന് ബാഗും എടുത്തു വീട്ടിൽ നിന്ന് ഇറങ്ങി. വാപ്പ കലിപ്പിൽ ആണേൽ പണിപ്പാളും ഞങ്ങൾ അഞ്ചു പേരും രാത്രി നിലാവെളിച്ചത് വളാഞ്ചേരി ടൗണിലേക്ക്.വല്യ ബഹളങ്ങളും തിരക്കും ഒന്നും ഇല്ലാത്ത വളാഞ്ചേരി അങ്ങാടിയിൽ അലപനേരം നിന്നപ്പോഴേക്കും ദേ വരുന്നു തൃശൂർ കാലിക്കറ്റ് ഫാസ്റ്റ് passenger. ഭാഗ്യത്തിന് തിരക്കൊന്നും ഇല്ല. ഒന്നു ഉറങ്ങണം അങ്ങനെ അടുത്ത് ഇരിക്കുന്ന ഏതോ ഒരു ചെങ്ങായീടെ തോളത്ത് ചാരി ഇരുന്നു നന്നായി ഉറങ്ങി .അതിനിടയിൽ മൂപ്പർക്ക് എന്റെ ശല്യം കൊണ്ടാണോ സ്റ്റോപ് എതിയിട്ടാണോ എണീറ്റു പോയത് എന്ന് ഓർമയില്ല, പിന്നെ അങ്ങോട്ട് നല്ല ഉറകമായിരുന്നു ബസ് സ്റ്റാൻഡിൽ എത്തി അരുൺ കാലിൽ തട്ടുമ്പോൾ ആണ് എണീക്കുന്നത്.

വയനാട്ടിലേക്ക് ഉള്ള ആനവണ്ടി തിരഞ്ഞു നടന്നു ഒന്നും കാണാനില്ല. ‘എന്ന പിന്നെ നമുക്ക് ഒരു ചായ കുടിച്ചാലോ’
ചങ്ക്. വടേം ചായയും കുടിച്ചു കഴിഞ്ഞു ആനവണ്ടി സ്റ്റാൻഡിൽ എത്തി നോക്കിയപ്പോ വയനാട്ടിലേക്ക് ദേ മൂന്നു കൊമ്പൻ മാർ ടൗണ് to ടൌൺ, സൂപ്പർ delux, ഫാസ്റ്റ് passenger. ഞങ്ങൾ ഫാസ്റ്റ് passengeril സീറ്റ് ശരിയാക്കി ബസ് നീങ്ങി തുടങ്ങി ചെറുതായിട്ടു എല്ലാവരും ഒന്ന്‌ മയങ്ങി. ഉണർന്നപ്പോൾ താമരശ്ശേരി കഴിഞ്ഞു അടിവാരത്ത് എത്തിയിരിക്കുന്നു. ഇപ്പോൾ ഓർമ്മ വരുന്നത് പപ്പു ചേട്ടൻ പറയുന്ന ഡയലോഗാണ്. നമ്മുടെ താമരശേരി ചോരം.. അതേ ആ ചുരം ആനവണ്ടി കയറാൻ തുടങ്ങി. തണുത്ത കാറ്റ് ശരീരത്തിലേക്കു കുത്തി കയറാൻ തുടങ്ങി. ആനവണ്ടി ഡ്രൈവറെ സമ്മതിക്കണം എത്ര അനായസമാണ് ഓരോ എയർ പിന് ബെൻഡ് ലൂടെ ഞങ്ങളെ അദ്ദേഹം കൊണ്ടു പോകുന്നത്‌.മുഖത്തേക്ക് തണുത്ത കാറ്റ് വിശിയടിക്കാൻ തുടങ്ങി. ആനവണ്ടി ഇപ്പോൾ ഏറ്റവും മുകളിൽ ലക്കടി വ്യൂ പൊയ്ന്റിൽ എത്തിയിരിക്കുന്നു. ഞങ്ങൾക് താഴെയാണ് മേഘങ്ങൾ തോന്നിയ നിമിഷം. നല്ല തിങ്ങിനിറഞ്ഞ കോടമഞ്ഞയിരുന്നു ഞങ്ങളെ കാത്തു അവിടെ ഉണ്ടായിരുന്നത്.

ഏഴു മണിയോട് കൂടി കൽപ്പറ്റ ടൗണിൽ എത്തി ഞങ്ങൾ ഇറങ്ങി. വല്യ തിരക്കൊന്നും ഇല്ലാത്ത ടൌൺ. ആദ്യം വന്ന വണ്ടിയിൽ ഞങ്ങൾ മേപ്പാടിക് ടിക്കറ്റ് എടുത്തു. രണ്ടു ഭാഗവും തേയില, ഏലം, കാപ്പി തുടങ്ങിയ കൃഷിയിടങ്ങളിലൂടെ ആനവണ്ടി യാത്ര ആയി. മേപ്പാടി നിന്നു രാവിലത്തെ പ്രാതൽ കഴിച്ചു നേരെ ചൂരൽ മലയിലേക്കു. ഇവിടെയും തേയില തൊട്ടങ്ങൾക് ഒരു കുറവ് ഉണ്ടായിരുന്നില്ല. ബസ് കല്ലടി മകാം കഴിഞ്ഞപ്പോൾ തൊള്ളായിരം കണ്ടിയിലേക്കു തിരിയുന്ന റോഡ് കണ്ടു. ഞങ്ങൾക്ക് പോകാനുള്ള ജീപ്പ് ചൂരൽ മലയിലാണ് അതുകൊണ്ട് അവിടെ ഇറങ്ങാതെ ചൂരൽ മലയിലേക്കു.

ഒൻപതു മണിയോട് കൂടി ഞങ്ങൾ ജീപ്പിൽ കയറി തൊള്ളായിരം കണ്ടിയിലേക്കു പുറപ്പെട്ടു. ഒരു ചെറിയ വാഹനത്തിന് മാത്രം കടന്ന് പോകാവുന്ന രീതിയിൽ ഉള്ള പാത വലിയ മരങ്ങളും കുത്തിയൊലികുന്ന കാട്ടറുവികളും കിടയിലൂടെ ഉള്ള യാത്ര കണ്ണിനു കൗതകവും കുളിർമയും ആയിരുന്നു. റോഡിന്റെ രണ്ടു ഭാഗത്തു കോണ്ക്രീറ് ചെയ്തിട്ടുണ്ട് ആ ഭാഗം ത്തിലൂടെ ആയിരുന്നു ഇത്രെയും നേരം യാത്ര ചെയ്തിരുന്നത്. ആ ഭാഗം തീര്ന്നു ഇനി അങ്ങോട്ട് ഓഫ് റോഡ് ആണ്. 4×4 ജീപ്പിക്കുൾക് പോകാവുന്ന രീതിയിൽ ആയിരുന്നു റോഡിന്റെ അവസ്ഥ. വലിയ ഉരുളൻ കല്ലുകളും പിന്നിട്ട് ഞങ്ങൾ ഒരു റിസോർട്ടിന്റെ മുമ്പിൽ എത്തി .

തൊള്ളായിരം കണ്ടി ഒരു പ്രൈവറ്റ് പ്രോപ്പർട്ടി ആണ്. അവിടെ സ്വകാര്യ വ്യക്തികളുടെ ഏലം, കാപ്പി,തുടങ്ങിയ കൃഷിയിടങ്ങൾ കാണാം .പ്രമുഖ രാഷ്ട്രീയ നേതാക്കന്മാർക്കും സിനിമ നടന്മാർക്കും റിസോർട്ടും തോട്ടങ്ങളും ഉണ്ട്. വയനാട്ടുകരുടെ ദുരന്ത യാത്രക്ക് പരിഹാരമായി തൊള്ളായിരം കണ്ടിയിൽ നിന്നു കോഴിക്കോട് ജില്ലയിലെ ആനക്കാംപോയിലേക്കു തുരങ്കം പാത വരുന്നുണ്ട്.

കാടിന്റെ ഉള്ളിൽ മനോഹരമായ കാഴ്ചകൾ കാണാവുന്ന രീതിയിൽ ആണ് റിസോർട് പണിതിട്ടുള്ളത്. ഒരു രാത്രി അവിടെ താമസിക്കാൻ തോന്നി. അവിടെ നിന്നു നോക്കിയാൽ കാരപുഴ ഡാമിന്റെ വിദൂര ദൃശ്യം കാണാമായിരുന്നു. താഴെ മതി മറന്നു കുളിക്കാൻ വെള്ളത്തിൽ കാട്ടാറുകൾ.. കാടിന്റെ നിശ്ശബ്ദവും എല്ലാം ഉള്ള ഒരു അന്തരീക്ഷം. അവിടെ നിന്നു ഞങ്ങൾ നടന്ന് ഒരു ഗുഹയുടെ അടുത്ത് എത്തി. അവിടെ താമസം ഉണ്ട്. അട്ടകടി നല്ലോണം ഉണ്ട് അവരുടെ താവളത്തിൽ വന്നു അവരെ കുറ്റം പറയാൻ പാടില്ല. ഇനിയും ഒരുപാട് സ്ഥലങ്ങളിൽ പോകാണുള്ളത് കൊണ്ട് ഞങ്ങൾ അടുത്തു കാണുന്ന ഒരു അരുവിയിൽ നീരാടി. സഹിക്കാൻ പറ്റാവുന്നതിൽ അപ്പുറം ആയിരുന്നു തണുപ്പ്. തെളിഞ്ഞ വെള്ളം,മരഞ്ചിലകൾ, പാറകൂട്ടങ്ങൾ എന്നിവയുടെ ഭംഗി ആവോളം ആസ്വദിച്ചു സൂചിപ്പാറയിലേക്ക് യാത്രയായി……

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply