“നേരം പുലരും മുമ്പ് വീട് വിട്ടിറങ്ങണം, ഒരു സുലൈമാനി അടിച്ച് യാത്ര തുടരണം,മല മുകളിൽ കയറണം സൂര്യോദയം കാണണം,താഴെ മല മടക്കുകൾക്കി ടയിലെ പഞ്ഞി കെട്ടുകൾ കാണണം,അങ്ങനെ ഇരുട്ടിൽ നിന്നും ഇൗ ലോകത്ത് പ്രകാശം പരക്കുന്നത് കണ്ടിറങ്ങണം.
ഇന്നത്തെ യാത്ര അനങ്ങാൻ മലയിലെ സൂര്യോദയം കാണാനാണ്. പൊതുവേ എല്ലാ തരം (solo,with pillion, Group etc…) യാത്രകളും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ…മുമ്പ് കൊടികുത്തി മലയും ചേരുപ്പടി മലയും ഒറ്റക്ക് പോയിട്ടുണ്ട് പക്ഷേ അനങ്ങാൻ മല ഒറ്റക്ക് പോകാൻ ധൈര്യം വന്നില്ല…കാരണം വെട്ടം വീഴുന്നതിന്റെ മുമ്പ് മലമുകളിൽ എത്തുന്നതാണ് എന്റെ പോളിസി അത് കൊണ്ട് തന്നെ എന്റെ ഇൗ ടൈപ്പ് യാത്രകൾ തുടങ്ങുന്നത് പുലർച്ച 4.30 ക്ക് ആണ്. അങ്ങനെ ആ സഹയാത്രികനെ തേടിയുള്ള ഫോൺ കോൾകൾ…അവസാനം ചെന്നെത്തിയത് കസിൻ ബ്രോ Maharoof ഇൽ ആയിരുന്നു ഞാൻ പ്ലാൻ പറഞ്ഞു അവൻ ok പറഞ്ഞ്.
അങ്ങനെ രാവിലെ 4.30 ന് എന്നീറ്റ്, പൊതുവേ ഞാൻ അനിയനെ കൊണ്ട് വാതിൽ അടപ്പിക്കരണ് പതിവ് പക്ഷേ അവൻ വീട്ടിൽ ഇല്ലാത്തത് കൊണ്ട് ഉമ്മാനെ ഉണർത്തി…ആദ്യമായാണ് ഉമ്മനോട് പറഞ്ഞു ഒരു യാത്ര പോണത്…എല്ലായ്പ്പോഴും സംഭവിക്കുന്നത് ഞാൻ യാത്ര ചെയ്യുന്നതിന്റെ ഇടക്ക് ഉമ്മ വിളിക്കും അപ്പോളാണ് എന്റെ യാത്ര വിവരങ്ങൾ ഉമ്മ അറിയുക.
അങ്ങനെ Maharoof നേം എടുത്ത് ചങ്ക് access 125 IL നേരെ വെച്ച് പിടിച്ച് എന്റെ വീട്ടിൽ നിന്ന് 22 km ഉണ്ട് അനങ്ങാൻ മല യിലേക്. ഞങ്ങൾ 5.30 ക്ക് അനങ്ങാൻ മലയിൽ എത്തി. തൃക്കടിരി പഞ്ചായത്തിലെ ഒരു echo tourism പദ്ധതി ആണ് അനങ്ങാൻ മല.
രാമ രാവണ യുദ്ധത്തിനിടെ ഹനുമാൻ മൃതസഞ്ജീവനിക്ക് വേണ്ടി മല പിഴുതു കൈകളിലേന്തി പറക്കുന്നതിന്റെ ഇടയിൽ അതിൽ നിന്ന് അടർന്നു വീണ ഭാഗം പിന്നീട് അനക്കാൻ പറ്റാത്ത വിധം ഭൂമിയിൽ ഉറച്ച് പോയി അത് കൊണ്ടാണ് ഈ മലക്ക് അനങ്ങാൻ മല എന്ന് പേര് വന്നതെന്ന് ടൂറിസം വകുപ്പിന്റെ ബോർഡിൽ എഴുതി വെച്ചിരിക്കുന്നു . മനുഷ്യന്റെ കഥകൾക്കും ഭാവനകൾക്കും പഞ്ഞമില്ലാലോ .. വിശ്വസനീയമല്ലെങ്കിലും കേൾക്കാൻ രസമുള്ളത് തന്നെ . അനങ്ങാൻ മലയിൽ അധികവും പാറക്കെട്ടുകളാണ്. കുത്തനെയുള്ള പറകെട്ടുകൾ സാഹസിക സഞ്ചാരികളെയും ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരെയും നിരാശപ്പെടുത്താനിടയില്ല.
ഞങൾ 6.00am നു അനങ്ങാൻ മല യുടെ മുകളിൽ എത്തി. വാഗമൺ ലേ തങ്ങ്ങൾപ്പാറ കയറി മോട്ടക്കുന്നിൽ എത്തിയ feel ആയിരുന്നു. വാഗമൺ ഇൽ തേയില തോട്ടങ്ങൾ ആണെങ്കിൽ ഇവിടെ നല്ല പച്ച പരവധാനി വിരിച്ച നെൽ വയലുകളുടെ അതി മനോഹര കാഴ്ചയാണ്. ഒരു സ്ഥലം,വ്യക്തി,പ്രസ്ഥാനം എന്നിവയെല്ലാം അതിന്റേതായ അസ്തിത്വം വേണ്ടവയാണ് അത് കൊണ്ട് അനങ്ങാൻ മലയെ പാലക്കാട് നെ വാഗമൺ എന്നൊന്നും ഞാൻ വിശേഷിപ്പിക്കുന്നില്ല.അനങ്ങാൻ മല അതായി തന്നെ അറിയപ്പെടട്ടേ.
കോടമഞ്ഞ് ഉള്ളതിനാൽ സൂര്യോദയം അതിന്റെ പൂർണതയിൽ കാണാൻ കഴിഞ്ഞില്ല പക്ഷേ മീശ പ്പുലി മല (പോയിട്ടില്ല, ഫോട്ടോ റഫറൻസ്) പോലെ കോട മഞ്ഞ് പുതച്ച ആ താഴ്വാര കാഴ്ച്ച മതിവോളം ആസ്വദിച്ചും ഫോട്ടോ എടുത്തും സമയം പോയതറിഞ്ഞില്ല…ഏകദേശം എട്ടു മണി ആയപ്പോൾ ഭൂമിയുടെ ആ വെള്ള പുതപ്പ് മല മുകളിലേക്ക് വീശാൻ തുടങ്ങി…ആ മനോഹരമായ കാഴ്ച time laps mode ഇല് മൊബൈൽ ഫോൺ ഇല് പകർത്തി… മുമ്പ് പല തവണ അനങ്ങാൻ മല കയറി യുട്ടുണ്ടകിലും അനങ്ങാൻ മല യെ ഇത്ര മനോഹമായി കണ്ടിട്ടില്ല….മല കയറുമ്പോഴും ഇറങ്ങുമ്പോഴും പല തവണ വഴി തെറ്റിയെങ്കിലും ചെന്നെത്തിയത് നല്ല വ്യൂ പോയിന്റിൽ ആയിരുന്നു…Now I remembered that quotes “Difficult roads often leads to beautiful destinations”. ഇ വചനങ്ങൾ അനർത്ഥം മാക്കിയ യാത്രയായിരുന്നു ഇത്.
സൂര്യോദയം കാണാൻ ആയില്ലെങ്കിലും സൂര്യ നേ ഒരു ബോളും maharoof നേ കളിക്കാരനും ആക്കി ഞാൻ കുറച്ചു ഫോട്ടോസ് എടുത്തു. വൈകുന്നേരങ്ങളിൽ ധാരാളം ആളുകൾ അനങ്ങാൻ മലയിൽ എത്താറുണ്ട്.അനങ്ങാൻ മലയുടെ അടുത്തുള്ള കൂനൻ മലയും അവിടേക്കുള്ള പാലവും അതിനടിയിലൂടെ ഒഴുകുന്ന ചെറിയ വെള്ളച്ചാട്ടവും സഞ്ചാരികളെ ആകർഷിക്കും,കൂടാതെ കുട്ടികൾക്കുള്ള ചെറിയ പാർക്കും അനങ്ങാൻ മലയിൽ ഉണ്ട്.
അങ്ങനെ ഒമ്പത് മണിക്ക് ഞങൾ മലയിറങ്ങി താഴെ എത്തി…പിന്നെ ഒരുപാട് സിനിമകളുടെ ലോക്കേഷൻ ആയിട്ടുള്ള തൃക്കടിരി കനാൽ ബ്രിഡ്ജ് ഇൽ പോയി. പിന്നെ വണ്ടിയിൽ കയറി ഒരു സുലൈമാനി തപ്പി ഇറങ്ങി…പക്ഷേ കിട്ടിയത് നല്ല നാടൻ കരിക്ക് ആണ്…അതും അകത്താക്കി വീട് ലക്ഷ്യാക്കി യാത്ര തിരിച്ചു,തൂത യിലെ പ്രസിദ്ധമായ 24*7 തട്ടുകടയിൽ നിന്ന് (Sp പുട്ടും ബീഫും) ഒരു സുലൈമാനി യും പഴം പൊരിയും കഴിച്ചു വീട്ടിലേക്ക്. റൂട്ട് : ആനമങ്ങാട് – തൂത – ചെർപ്പുളശ്ശേരി – തൃക്കടീരി – അനങ്ങാൻ മല Echo ടൂറിസം
വിവരണം- Muhammed Rafeeq Anamangad.