ആലപ്പാട് ഗ്രാമത്തിലെ പ്രശ്നം #SAVE_ALAPPAD – നിങ്ങളറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് ആലപ്പാട്. ഏത് പോസ്റ്റ് നോക്കിയാലും അതിനു താഴെ #SAVE_ALAPPAD മെസ്സേജുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നത് കാണാം. പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ടെങ്കിലും പലരും എന്താണ് സംഭവം എന്ന് നോക്കാൻ മിനക്കെടുന്നില്ല. എന്താണ് ആലപ്പാട് എന്ന ഗ്രാമത്തിലെ പ്രശ്നം? എന്തിനു വേണ്ടിയാണ് #SAVE_ALAPPAD കാമ്പെയിനുകൾ സംസ്ഥാനമൊട്ടാകെ നടത്തുന്നത്? ഇതിനുള്ള ഉത്തരമായി സോഷ്യൽ മീഡിയയിൽ നിന്നും കടമെടുത്ത ഒരു ലേഖനം നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. ഈ ലേഖനം തയ്യാറാക്കിയ മാന്യ സുഹൃത്തുക്കൾക്ക് നന്ദി.

#SAVE_ALAPPAD എന്താണ് സംഭവം ?? – കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇന്നു മരണത്തിന്റെ വക്കിൽ ആണ്. ഈ ഗ്രാമം നിങ്ങൾ അറിയും… കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തിൽ നിന്നു നമ്മളെ കര കയറ്റിയ മുക്കുവന്മാരുടെ നാട്…. ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നു. പൊതുമേഖലാ സ്ഥാപനമായ I.R.E.Ltd. Chavara നടത്തുന്ന കരിമണൽ ഖനനം മൂലം ഇത് ഇപ്പോൾ 7.6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി. ഏകദേശം ഇരുപതിനായിരം ഏക്കർ ഭൂമി കടലായി മാറി.

ഈ പഞ്ചായത്തിൻ്റെ തെക്കേയറ്റത്ത് CRZ നിയമം പോലും പാലിക്കാതെ മെഷിനറികൾ ഉപയോഗിച്ച് കുഴിച്ചെടുക്കുമ്പോൾ പഞ്ചായത്തിൻ്റെ മുഴുവൻ കടൽ തീരവും, ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും കടലാക്രമണം മൂലം ഇടിച്ചു നിരത്തി മണൽ ഈ കുഴികളിൽ എത്തിച്ചേരുന്നു. ഈ നിരന്തര പ്രവർത്തനമാണ് ഭൂമി നഷ്ടപ്പെടാൻ കാരണം. ഈ പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷിവരെ ഇറക്കിയിരുന്ന മൂക്കുംപ്പുഴ പാടവും പനക്കടപ്പാടങ്ങളും ശരിക്ക് കായ്ഫലമുണ്ടായിരുന്ന കേരവൃക്ഷങ്ങളും അടുമ്പിവള്ളികൾ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലിൽ നഷ്ടമായി.

ഈ പ്രദേശത്തെ മത്സ്യതൊഴിലാളികളുടെ കൂലത്തൊഴിലായിരുന്ന മത്സ്യ ബന്ധനം പോലും തീരത്ത് നിന്ന് നടത്തുന്നതിന് കഴിയാതെ വന്നിരിക്കുന്നു. ഭൂസ്വത്തുക്കൾ കടലാസിൽ മാത്രമായി. ഓരോ സർവ്വേ കഴിയുമ്പോഴും റവന്യൂ റിക്കോർഡിൽ നിന്നും അവ നീക്കം ചെയ്യപ്പെടുന്നു. കരിമണൽ ഖനനത്തിൻ്റെ നേർസാക്ഷിയായി പൊൻമന എന്ന ഗ്രാമം തകർന്നടിഞ്ഞു കിടക്കുന്നു.

ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കരയിൽ ഇപ്പോഴും ഖനനം നടന്നുകൊണ്ടിരിക്കുന്നു. ഖനനം നടത്തിയ പ്രദേശങ്ങൾ പൂർവ്വസ്തിഥിയിലാക്കാതെ ഓരോ മേഖലയും തകർന്നു കഴിയുമ്പോൾ തൊട്ടടുത്ത പ്രദേശത്തേക്ക് ഖനനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. കമ്പിനികളിൽ നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങൾ കടലിൻ്റെ ആവാസവ്യവസ്ഥയേയും മത്സ്യസമ്പത്തിനേയും നശിപ്പിക്കുന്നു. കടലാമ ഉൾപ്പെടെയുള്ള നിരവധി ജീവിവർഗ്ഗങ്ങളുടെ പ്രജനന മേഖല കൂടി ഖനനം മൂലം തകർന്നിരിക്കുയാണ്.

ദീർഘകാലമായി വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുവാദമില്ലാതെയും പൊതുജനാഭിപ്രായം മാനിക്കാതെയുമാണ് ഈ പൊതുമേഖലാ സ്ഥാപനം ഖനനം നടത്തുന്നത്. ആലപ്പാട് പഞ്ചായത്തിൻ്റെ നിലനില്പ് വളരെ അപകടത്തിലാണ്. ചില സ്ഥലങ്ങളിൽ കടലും കായലും തമ്മിലുള്ള അകലം 20 മീറ്ററിലും താഴെ മാത്രം. കായലിൻ്റെയും കടലിൻ്റെ യും ഇടയിൽ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇന്ന് ഒരു ബഫൾ സോണാണ്. ഈ മണൽ ബണ്ട് തകർന്നു കഴിഞ്ഞാൽ കടൽവെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം , അപ്പർകുട്ടനാട് തുടങ്ങി മധ്യതിരുവിതാംകൂറിൽ പലയിടത്തും കടൽ വിഴുങ്ങി കേരളം മറ്റൊരു മഹാദുരന്തത്തിലേക്ക് കടക്കും എന്ന കാര്യത്തിൽ തർക്കമില്ല.

2004 സുനാമി സുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരത്തെ ആണ്. ഇനി അവിടെ ഒരു ദുരന്തം വിതക്കാൻ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലക്കു കഴിയും. ഭീതിയുടെ വക്കിൽ കഴിയുകയാണ് ഒരു ജനത… ഇനിയും അവിടെ കുഴിച്ചു നശിപ്പിക്കാൻ ഒരു കാരണവശാലും നമ്മൾ അനുവദിക്കരുത്.

ഇതിൽ ഇപ്പോൾ നമുക്ക് എന്താ ചെയ്യാൻ കഴിയുന്നത്‌ ???.. ഒരു സ്മാർട്ഫോൺ കൊണ്ട് ഒരു പ്രളയം നേരിട്ടവർ ആണ് നമ്മൾ… പലതും മാറ്റി മറിക്കാൻ ഉള്ള കഴിവ് നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ആ ഫോണിനു കഴിയും… ഇപ്പോൾ നമുക്ക് വേണ്ടത് പബ്ലിസിറ്റി ആണ്… ഈ പ്രശ്നം മാക്സിമം ആളുകളിൽ എത്തിക്കുക…

സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും പിൻതുണയും പ്രോത്സാഹനവും ഉണ്ടങ്കിൽ ആലപ്പാടുകാരുടെ ഈ വിലാപം പുറം ലോകത്ത് എത്തിക്കുവാൻ സാധിക്കും. 30 കി.മീ. ദൂരം വരുന്ന തീരദേശ മണൽബണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ്. കേരളത്തിൻ്റെ സൈന്യം എന്നവകാശപ്പെടുന്ന മത്സ്യതൊഴിലാളികളെ രക്ഷിക്കണമെങ്കിൽ ഇവിടത്തെ അപകടകരമായ കരിമണൽ ഖനനം പൂർണ്ണമായി അവസാനിപ്പിച്ചേ മതിയാകു.

ഒരു ജനതയെ രക്ഷിക്കാൻ, ഒരു ഗ്രാമത്തെ പിടിച്ചുയർത്താൻ നിങ്ങൾക്ക് കഴിയും… ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകണം… കൂടുതൽ ശ്രെദ്ധ വേണം.. അതിനു വേണ്ടി ദയവായി share ചെയ്ത് സഹായിക്കുക.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply