യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? അതും സര്‍ക്കാര്‍ വണ്ടിയില്‍ യാത്രചെയ്യുന്നത്. എങ്കില്‍ സഹായിക്കാന്‍ ഒരു ആപ്പും ബ്ലോഗും, ഫേസ്ബുക്ക് പേജും കൂടാതെ ആനവണ്ടി ഡോട്ട് കോം(aanavandi.com) എന്ന വെബ് സൈറ്റും തയറാണ്. ആനവണ്ടി ഫേസ്ബുക്ക് പേജില്‍ കെ.എസ്.ആര്.ടി.സിയുടെ സര്‍വിസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.
കൂടാതെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബസുകളുടെ വിവരങ്ങളും. ഏതൊക്കെ ഡിപ്പോയില്‍ നിന്നുമാണ് ബസുകള്‍ പുറപ്പെടുന്നത്, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയം എന്നിവ കൂടാതെ ആ സ്ഥലത്തെക്കുറിച്ചുള്ള ചെറു വിവരണവും ഈ ഫേസ് ബുക്ക് പേജില്‍ കാണാം.
ഇനി വിശദമായ വിവരങ്ങളാണ് വേണ്ടതെങ്കില്‍ കെ.എസ്.ആര്.ടി.സി ബ്ലോഗ് സന്ദര്‍ശിക്കാം. ബസുകളുടെ സമയവിവരം കൃത്യമായി അറിയാനുള്ള സംവിധാനവും ബ്ലോഗിലുണ്ട്.
കെ.എസ്.ആര്.ടി.സിയെ പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്.ടി.സി ബ്ലോഗ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ഇതിനു പിന്നില്‍. 2008 ല്‍ കോഴഞ്ചേരി സ്വദേശിയായ സുജിത് ഭക്തന് ആണ് കെ.എസ്.ആര്.ടി.സി ബ്ലോഗ് ആരംഭിച്ചത്.
കെ.എസ്.ആര്.ടി.സിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു വെബ്സൈറ്റായിരുന്നു ആദ്യം ഇത്. ഈ ബ്ലോഗ് ദിനം പ്രതി പതിനായിരത്തിലധികം ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.
കെ.എസ്.ആര്.ടി.സിയുടെ എല്ലാ ബസുകളുടേയും ചിത്രങ്ങള്‍ അടങ്ങിയ ഇമേജ് ഡാറ്റാബേസ് രണ്ടു വര്‍ഷം മുന്‍പ് ടീം തയാറാക്കിയിരുന്നു. എറണാകുളത്തുള്ള ഗ്രീന്‍ഫോസ് ടെക്നോളജിസ് എന്ന ഐ.ടി സ്ഥാപന ഉടമയായ ശ്രീനാഥ് ആണ് ആനവണ്ടി വെബ് സൈറ്റ് ഉണ്ടാക്കാന്‍ ടീം കെ.എസ്.ആര്.ടി.സിക്ക് സഹായം നല്‍കിയത്.
News: Suprabhatham